ഇത്തവണ ബിജെപിക്ക് ഗംഭീര വിജയമുണ്ടാകുമെന്നും സമ്മതിദായകര്‍ തീരുമാനിക്കട്ടെയെന്നും സുരേഷ് ഗോപി... തിരുവനന്തപുരം ജില്ലയിലും പ്രത്യേകിച്ച് തിരുവനന്തപുരം നഗരസഭയിലും ഇടത് മുന്നണി ഭരണം പിടിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

എല്ലാ തിരഞ്ഞെടുപ്പിലും ബിജെപി ശ്രമമായിരുന്നു നടത്തികൊണ്ടിരുന്നത്, ഇത്തവണ ആ ശ്രമം വളരെ ശക്തമായി നടത്തിയിട്ടുണ്ട്, ഇത്തവണ ബിജെപിക്ക് ഗംഭീര വിജയമുണ്ടാകുമെന്നും സമ്മതിദായകര്‍ തീരുമാനിക്കട്ടെയെന്നും സുരേഷ് ഗോപി .തിരുവനന്തപുരത്ത് വോട്ട് രേഖപ്പെടുത്താനെത്തിയതായിരുന്നു അദ്ദേഹം.
അതേസമയം തിരുവനന്തപുരം ജില്ലയിലും പ്രത്യേകിച്ച് തിരുവനന്തപുരം നഗരസഭയിലും ഇടത് മുന്നണി ഭരണം പിടിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇന്ധനവില വര്‍ദ്ധിക്കുന്നത് അടക്കമുള്ള പ്രശ്‌നങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും പ്രതിഷേധം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് കടകംപള്ളി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും നല്ല നടപടികള്‍ക്കുള്ള അംഗീകരവും ഈ തെരഞ്ഞെടുപ്പില്‍ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വളരെ മോശപ്പെട്ട പ്രകടനമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നടത്തിയിരുന്നതെങ്കില്‍ ഇപ്രാവശ്യം വളരെ മെച്ചപ്പെട്ടെ വിസ്മയകരമായ മുന്നേറ്റം ഐക്യ ജനാധിപത്യ മുന്നണി കൊല്ലം ജില്ലയില്‍ നടത്തുമെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം എന്‍.കെ പ്രേമചന്ദ്രന്‍ എം.പി വ്യക്തമാക്കി. രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ് പോളിങ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ പോളിങ് ആരംഭിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യ അകലം പാലിച്ച് വോട്ടര്‍മാര്‍ പോളിങ്ങ് ബൂത്തിലെത്തി.
"
https://www.facebook.com/Malayalivartha