ആദ്യ അങ്കം വെട്ട്... ആദ്യ അങ്കം വെട്ടിൽ ആര് വീഴും ആരാണ് ഒന്നാമൻ ? എൽ ഡി എഫ് രണ്ടാമൻ ആകാൻ മത്സരിക്കുന്നു

അഭിമാനപ്പോരാട്ടത്തിൻ്റെ ആദ്യഘട്ടത്തിലേക്ക് കടക്കുകയാണ് '' തെക്കൻ കേരള മാണ് ആദ്യം കളത്തിലേക്ക് നീങ്ങുന്നത്. 2015-ൽ തിരുവനന്തപുരത്തും കൊല്ലത്തും ആലപ്പുഴയിലും നേടിയ വലിയ മേൽക്കൈ നിലനിറുത്തുകയാണ് ഇടതു മുന്നണി നേരിടുന്ന വെല്ലുവിളി.
കേരള കോൺഗ്രസ് ജോസ് വിഭാഗത്തിൻ്റെ വരവും ഇടുക്കി ജില്ലയിലെ പട്ടയ വിതരണവും പത്തനംതിട്ടയിലെ പ്രളയകാല പ്രവർത്തനവും ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ്.തിരുവനന്തപുരത്തും കൊല്ലത്തും ആലപ്പുഴയിലും നഷ്ടമായ സ്വാധീനം തിരിച്ചുപിടിക്കാനും ഇടുക്കിയിലെയും പത്തനംതിട്ടയിലെയും മേൽക്കൈ നിലനിർത്താനുമുള്ള കടുത്ത പോരാട്ടത്തിലാണ് യു ഡി എഫ് തലസ്ഥാന കോർപ്പ് റേഷനിൽ 35 സീറ്റുകൾ നേടി മുഖ്യ പ്രതിപക്ഷമായ ബി ജെ പി ഭരണം പിടിക്കുകയെന്ന ലക്ഷ്യം വച്ചാണ് നീങ്ങുന്നത്. കൊല്ലത്തും ആലപ്പുഴയിലും പത്തനംതിട്ടയിലും മറ്റുമുന്നണികൾക്ക് വെല്ലുവിളി ഉയർത്തി നിൽക്കുകയാണ് NDA .
ഇരുമുന്നണികളും തുല്യ ശക്തികളായ പത്തനംതിട്ടയിൽ പൊടി പാറുന്ന പോരാട്ടമാണ് നടക്കുന്നത്. വിപ്ലവത്തിൻ്റെ മണ്ണായ ആലപ്പുഴയിൽ നിലവിൽ ജില്ലാ പഞ്ചായത്ത് അടക്കം എൽ ഡി എഫിൻ്റെ കൈയ്യിലാണ്. മുൻ സിപ്പാലിറ്റികളിൽ മാത്രമാണ് യു ഡി എഫിന് മുൻതൂക്കം. ഇക്കുറി വിപ്ലവ വീര്യമുള്ള മണ്ണിൽ കയ്പ നീര് അനുഭവിക്കേണ്ടി വരുമോ എന്നാണ് സംശയം? തിരുവനന്തപുരം ജില്ലയിൽ ഉടനീളമുള്ള തദ്ദേശഭരണ സ്ഥാപനങ്ങളിലെ ആധിപത്യം ഇത്തവണ ഇടതു പക്ഷത്തിന് തുടരാനാകുമോ എന്ന് കണ്ടറിയണം.സംസ്ഥാനത്ത് സി പി എമ്മിനെയും സർക്കാരിനെയും ലക്ഷ്യമിട്ട് തുടർച്ചയായുളള വിവാദങ്ങളും മറ്റും ഇടത് ക്യാമ്പിൽ ഭീതിയിൽ ആഴ്ത്തിയിരിക്കുകയാണ്.
കൊല്ലം ആർക്ക് പിടികൊടുക്കും എന്നുള്ളതാണ് പ്രധാനം. ഇടത് പക്ഷത്തോടൊപ്പം നിൽക്കുന്ന ജില്ലയാണ് കൊല്ലം. ഇരുമുന്നണികളും നേർക്ക് നേർ പൊരുതിയിട്ടുള്ള ജില്ലയാണ് കൊല്ലം '' എന്നാൽ ഇക്കുറി ബിജെപിയുടെ മുന്നേറ്റം കൊല്ലത്തിൻ്റെ ജാതകം മാറ്റി കുറിക്കാനും സാദ്ധ്യതയുണ്ട്. ഈ തിരഞ്ഞെടുപ്പ് പ്രാദേശികമാണെങ്കിലും അതിൻ്റെ ഫലം സംസ്ഥാനത്തിലും ദേശീയ തലത്തിലും വീശിയടിക്കും.
ഈ തിരഞ്ഞെടുപ്പിൽ എൽ ഡി എഫിന് ഇടിവ് വന്നാൽ ഉണ്ടാകുന്ന ക്ഷീണം ചെറുതാ വില്ല ഇടുക്കിയിലും പത്തനംതിട്ടയിലും ജോസ് കെ മാണിയുടെ വരവില്ല ടെLDF സപ്‌നം കാണുന്നുണ്ട്. ആ വരവ് കൊണ്ട് എന്തെങ്കിലും ഫലമുണ്ടോ എന്ന് ഈ തിരഞ്ഞെടുപ്പിൽ അറിയാം' ഇക്കുറി ബിജെപി തി രു വ ന ന്തപുരം പിടിച്ചാൽ അത് കേരളം പിടിക്കുന്നതിന് തുല്യമാകും
"https://www.facebook.com/Malayalivartha