പടം ഇല്ലാത്ത തിരഞ്ഞെടുപ്പ്... പിണറായിയുടെ പടം നീക്കിയതിന് പിന്നിൽ ആര് ഐസക്കോ ബേബിയോ ? ചിത്രവധം തുടരുന്നു

കേരളത്തിൽ ഒരു തിരഞ്ഞെടുപ്പ് നടക്കുമ്പോൾ തീർച്ചയായും മുഖ്യൻ അതിന് നേതൃത്യം നൽകാൻ തയ്യാറാകുന്നതാണ്. ഇക്കുറി എന്ത് കൊണ്ട് മുഖ്യൻ മാറി നിന്നു.സ്ഥാനാർത്ഥികളുടെ പോസ്റ്ററുകളിൽ മുഖ്യൻ്റെ ചിത്രം ഇല്ല. ആകെക്കൂടി ഒരു ശൂന്യത തന്നെയാണ് പോസ്റ്ററുകളിലും കവലകളിലും 'കോ വിഡ് കാരണം പൊതുയോഗങ്ങളിൽ നിന്ന് അകന്നു നിൽക്കുന്നു എന്നു പറയാം.
എന്നാൽ പോസ്റ്ററുകളിൽ പടം വന്നാൽ കോ വിഡ് വരില്ലല്ലോ? മുൻകാലങ്ങളിൽ പാർട്ടി സെക്രട്ടറി, മുഖ്യൻ എന്നിവരുടെ പടം പോസ്റ്ററിലും കവലയിൽ പ്രസംഗവും ആയിരുന്നല്ലോ പതിവ്. ഇപ്പോൾ പാർട്ടി സെക്രട്ടറിയുടെ പടം ഒട്ടുമേ ഇല്ല' ഇപ്പോഴത്തെ സെക്രട്ടറിയുടെ പടം വെച്ചാൽ ഉള്ള 10 വോട്ടു കൂടി മാറി കിട്ടും എന്നുള്ളത് തീർച്ചയാണ്. പക്ഷേ മുഖ്യൻ രംഗത്ത് വരാത്തതിൽ കോൺഗ്രസ്സുകാർക്ക് വല്ലാത്ത വിഷമത്തിലാണ്.ഏറെ ദിവസങ്ങളായി ചോദിച്ചു കൊണ്ടിരിക്കുകയാണ് ചെന്നിത്തലയും മുല്ലപ്പള്ളിയും'' ചോദ്യം കേട്ടാൽ ഇത വലിയ സ്നേഹമാണോ എന്ന് തോന്നിപ്പോകും ?ഇവർ അറിയുന്നുണ്ടോ മുഖ്യൻ തീ തിന്ന് കഴിയുകയാണെന്ന്. തീയിൽ കുരുത്തത് വെയിലത്ത് വാടുകയോ എന്നെല്ലാം മുദ്രാവാക്യം വിളിച്ച് എങ്കിലും ഇപ്പോൾ തീ തിന്നുകയാണ് യഥാർത്ഥത്തിൽ മുഖ്യനും പാർട്ടിയും' ആ വേദന എന്താണ് ചെന്നിത്തലയും മുല്ലപ്പള്ളിയും മനസ്സിലാകാത്തത്.
ഇനി തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ട നാളിൽ എന്താണ് സംഭവിക്കാൻ പോകുന്നത്?സി.എം- രവീന്ദ്രൻ ഇ.ഡി.യുടെ മുന്നിലെത്തുമ്പോൾ സകലതും ഉടഞ്ഞു വീഴാൻ പോകുകയാണ്. കുറെ നാളുകളായി സി.എം.രവീന്ദ്രൻ കോച്ചിംഗ് ക്ലാസ്സിൽ ആയിരുന്നല്ലോ?ഇ.ഡി.യെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെപ്പറ്റി എന്തെല്ലാമോ കാണാതെ പഠിച്ച് വെച്ചിട്ടുണ്ട് ഈ ഒഞ്ചിയംകാരൻ.ശിവശങ്കർ ഇ ഡി യെ നേരിട്ടത് പോലുള്ള വൈഭവം ഒന്ന് ഈ പാവം രവീന്ദ്രന് ഇല്ലല്ലോ? രവീന്ദ്രൻ്റെയും ഭാര്യയുടെയും ബാങ്കിടപാട് രേഖകളും വരുമാന സ്രോതസ്സുകളും കണ്ടെത്തിയ ശേഷമാണ് ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയിരിക്കുന്നത്. കോഴിക്കോട്, കണ്ണർ ജില്ലകളിലായി 12 സ്ഥാപനങ്ങളിലായി രവീന്ദ്രനും ബന്ധുക്കൾക്കും ഓഹരിയുണ്ടെന്നാണ് വിവരം കിട്ടിയിരിക്കുന്നത്.
കമ്യുണിസ്റ്റുകാർക്കു പണ്ടേ വിഗ്രഹാരാധനയിൽ വിശ്വാസമില്ല എന്നാണ് പറയുന്നതെങ്കിലും സഖാവ് പിണറായിക്ക് ഏറെ വിഷമമുണ്ട്.കാരണം തൻ്റെ ഫോട്ടോ വെയ്ക്കാത്തതിൽ .ധർമ്മടം മണ്ഡലത്തി ലും സഖാവിൻ്റെ പടം വെച്ചിട്ടില്ല' കോൺഗ്രസ്സിൻ്റെ പഴയ മുഖ്യൻ കേരളം മുഴുവൻ ഓടി നടക്കുകയല്ലേ? ഒരു കാലത്ത് 70 കളിലും 80 കളിലും 90 കളിലും ഇ എം എസിൻ്റെ പടം വെച്ച് വോട്ട് ചോദിക്കുമായിരുന്നു. അന്ന് ഇ.എം എസിൻ്റെ ഫോട്ടോ വെയക്കാൻ ചില സ്ഥാനാർത്ഥികൾ ആഗ്രഹിക്കുമായിരുന്നു.
അന്ന് തെരഞ്ഞെടുപ്പ് കാലത്ത് ഇ-എം-എസ്- എ കെ ജി സുന്ദരയ്യ എന്നായിരുന്നു. ഇപ്പോൾ തെരഞ്ഞെടുപ്പ് സമയത്ത് പിണറായി സഖാവിൻ്റെ ഫോട്ടോ പോയിട്ട് പിണറായി വിജയൻ സിന്ദാബാദ് എന്നു പോലും വിളിക്കുന്നില്ല.സമൂഹമാധ്യമങ്ങളിലൂടെ വോട്ട് അഭ്യർത്ഥിക്കുന്നവർ പോലും ഒരു സഖാക്കന്മാരുടെയും പടവും വെയ്ക്കുന്നില്ല. പുത്തൻ തലമുറയക്ക് പഴയ സഖാക്കന്മാരെ മറക്കാതിരിക്കുന്നതിന് ഫോട്ടോയും മുദ്രാവാക്യവും കൂടി ആകാമായിരുന്നു. ഈ തെരഞ്ഞെടുപ്പ് കാലത്ത് പിണറായി വിജയൻ സിന്ദാബാദ് എന്നൊരു വിളി പോലും കേട്ടില്ല.
https://www.facebook.com/Malayalivartha