തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു... മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര,സാമൂഹ്യ അകലം പാലിച്ചാണ് വോട്ടര്‍മാര്‍ ക്യൂ നില്‍ക്കുന്നത്, ആലപ്പുഴ ജില്ലയില്‍ അഞ്ചിടത്ത് വോട്ടിംഗ് മെഷീന്‍ തകരാറിലായി

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ്. സാമൂഹ്യ അകലം പാലിച്ചാണ് വോട്ടര്‍മാര്‍ ക്യൂ നില്‍ക്കുന്നത്. ആദ്യ ഒന്നര മണിക്കൂര്‍ പിന്നിടുമ്പോള്‍ 8.39 ശതമാനമാണ് ആകെ പോളിംഗ്.
തിരുവനന്തപുരം: 8%, കൊല്ലം : 8.29%, പത്തനംതിട്ട : 8.9 %, ആലപ്പുഴ: 8.56%, ഇടുക്കി: 8.21%.ആലപ്പുഴ ജില്ലയില്‍ അഞ്ചിടത്ത് വോട്ടിംഗ് മെഷീന്‍ തകരാറിലായി. തിരുവനന്തപുരം പേട്ടയിലെ മൂന്നു ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രത്തിന് തകരാറ് സംഭവിച്ചു. കൊല്ലം തഴവ കുതിരപ്പന്തി എല്‍ പി എസ് ബൂത്ത് നമ്പര്‍ ഒന്നിലും വോട്ടിംഗ് മെഷീന്‍ തകരാറ് മൂലം പോളിംഗ് തടസപ്പെട്ടു. മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍, എംപിമാരായ സുരേഷ് ഗോപി, എന്‍ കെ പ്രേമചന്ദ്രന്‍ എന്നിവര്‍ വോട്ട് ചെയ്തു.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ആദ്യഘട്ടത്തില്‍ 24,584 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.
https://www.facebook.com/Malayalivartha