ശിവശങ്കറിന് ഐ.ബിയിലും സ്വാധീനമോ? കേരള ഹൈക്കോടതിയില്‍ നടക്കുന്ന സുപ്രധാനമായ നടപടിക്രമങ്ങള്‍ ചോര്‍ന്നോ എന്നറിയാന്‍ പ്രത്യേക ടീമിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്താന്‍ കേന്ദ്ര ഐ.ബി. തീരുമാനിക്കാന്‍ സാധ്യത.. തനിക്ക് താത്പര്യമുള്ളവരെ കേരള ഹൈക്കോടതിയില്‍ എന്തിനാണ് ശിവശങ്കര്‍ നിയമിച്ചതെന്ന സംശയത്തില്‍ കേന്ദ്ര സര്‍ക്കാര്‍

ശിവശങ്കറിന് ഐ.ബിയിലും സ്വാധീനമോ? കേന്ദ്ര ഏജന്‍സിയായ എന്‍ ഐ സിയെ മാറ്റി നിര്‍ത്തി കേരള ഹൈക്കോടതിയില്‍ 2019 ജനുവരിയില്‍ എം. ശിവശങ്കര്‍ നടത്തിയ അഞ്ച് നിയമനങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് അന്നു തന്നെ കിട്ടിയിട്ടും ഐ. ബി. അന്വേഷിച്ചില്ലെന്ന റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായെടുക്കുന്നതായി റിപ്പോര്‍ട്ട്. കൃത്യസമയത്ത് ഐ.ബി. ഇടപെട്ടിരുന്നെങ്കില്‍ ഹൈക്കോടതിയില്‍ നിന്ന് വിവരം ചോരുന്നതു പോലെയുള്ള പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാമായിരുന്നു എന്നാണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നത്.
കേരള ഹൈക്കേടതിയില്‍ നടക്കുന്ന തികച്ചും സുപ്രധാനമായ നടപടിക്രമങ്ങള്‍ ചോര്‍ന്നോ എന്നറിയാന്‍ പ്രത്യേക ടീമിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്താന്‍ കേന്ദ്ര ഐ.ബി. തീരുമാനിച്ചേക്കും. തനിക്ക് താത്പര്യമുള്ളവരെ കേരള ഹൈക്കോടതിയില്‍ എന്തിനാണ് ശിവശങ്കര്‍ നിയമിച്ചതെന്ന സംശയത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.ഹൈക്കോടതിയില്‍ നിന്നും വിവരചോര്‍ച്ചയുണ്ടായാല്‍ ജുഡിഷ്യല്‍ ഓഫീസര്‍മാര്‍ തങ്ങളെ വെറുതെ വിടില്ലെന്ന് സംസ്ഥാന സര്‍ക്കാരും ഭയക്കുന്നു. ശിവശങ്കര്‍ എന്തിനായിരിക്കും ഹൈക്കോടതിയില്‍ ജീവനക്കാരെ നിയമിച്ചത്? അതും അരലക്ഷം മുതല്‍ ഒരു ലക്ഷം വരെ ശമ്പളം നല്‍കി. ആരെയാണ് നിയമിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്.
ഹൈക്കോടതിയുടെ പ്രധാന നടപടിക്രമങ്ങളെല്ലാം ഇപ്പോള്‍ വെബ് വഴിയാണ് നടത്തുന്നത്. തീര്‍ത്തും ഹൈടെക്കായാണ് ഹൈക്കോടതി പ്രവര്‍ത്തിക്കുന്നത്. ഹൈ ലെവല്‍ ഐ. ടി. ടീം എന്നാണ് ഇവിടെത്തെ ഐ.ടി ഉദ്യോഗസ്ഥര്‍ അറിയപ്പെടുന്നത്. ഇവര്‍ക്ക് ജുഡീഷ്യറിയിലെ പ്രധാനികളുമായി അടുത്ത ബന്ധം ഉണ്ടാക്കാന്‍ അവസരങ്ങള്‍ നിരവധിയാണ്. ഹൈക്കോടതിയെ സംബന്ധിച്ചടത്തോളം ഇതെല്ലാം അതീവ രഹസ്യാത്മകമായാണ് നടത്തുന്നത്. അതുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ എന്‍ ഐസിയെ ഇത്തരം കാര്യങ്ങള്‍ ഏല്‍പ്പിക്കുന്നത്. രാജ്യത്തെ എല്ലാ ഹൈക്കോടതികളിലും എന്‍ ഐസിയാണ് ഇത്തരം കാര്യങ്ങള്‍ നിര്‍വഹിക്കുന്നത്. ഹൈക്കോടതിയിലെ കമ്പ്യൂട്ടര്‍വത്കരണം മറ്റ് സ്ഥാപനങ്ങള്‍ പോലെ നിസാരമല്ല.
ഹൈക്കോടതിയിലുള്ള ഐ. ടി നിയമനത്തിലെ ഓരോ ഘട്ടത്തിലും ശിവശങ്കര്‍ ഇടപെട്ടതിന്റെ തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചതായി അറിയുന്നു. ഇത് എന്തിന് വേണ്ടിയാണെന്നാണ് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നത്. ശിവശങ്കര്‍ സ്വമേധയാ ഇതില്‍ ഇടപെട്ടതാണോ അതോ മറ്റാര്‍ക്കെങ്കിലും വേണ്ടി ഇടപെട്ടതാണോ എന്ന സംശയവും ഇ ഡി ക്കുണ്ട്. ഉദ്യോഗസ്ഥരെ തിരഞ്ഞടുത്ത മൂന്നംഗ ബോര്‍ഡിലും ശിവശങ്കര്‍ ഇടപെട്ടിരുന്നതായി ഏജന്‍സികള്‍ കരുതുന്നു. ഇന്റര്‍വ്യൂ ബോര്‍ഡില്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം സര്‍ക്കാര്‍ ഐ. ടി. പാര്‍ക്കിലെ സിഇഒ പങ്കെടുത്തിട്ടുണ്ട്. അദ്ദേഹം വഴി ശിവശങ്കര്‍ ഇടപെട്ടതായി ഏജന്‍സികള്‍ സംശയിക്കുന്നു. 2018 ഫെബ്രുവരി 22, മേയ് 11 എന്നീ തീയതികളില്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ ഐ. ടി. സെക്രട്ടറി എന്ന നിലയില്‍ ശിവശങ്കര്‍ പങ്കെടുത്തിരുന്നു ഇതും സംശയ നിഴലിലാണ്. 2019 ജനുവരി 14നാണ് ശിവശങ്കര്‍ നിയമനം നടത്തിയത്. 2019 മാര്‍ച്ച് 14 ന് പുതുതായി തെരഞ്ഞടുത്ത ജീവനക്കാര്‍ക്ക് ഓഫീസ് നിശ്ചയിക്കാനും ശിവശങ്കര്‍ ഹൈക്കോടതി സന്ദര്‍ശിച്ചിരുന്നു.
നേരത്തെ, സ്പേസ് പാര്‍ക്കില്‍ ശിവശങ്കര്‍ ഇടപെട്ട് സ്വപ്നയെ നിയമിച്ചത് വന്‍ വിവാദമായിരുന്നു. അതേസമയം, സ്വര്‍ണ്ണക്കടത്ത് കേസിലെ തെളിവുകള്‍ കസ്റ്റംസ് മുദ്രവച്ച കവറില്‍ കോടതിയില്‍ നല്‍കി. ശിവശങ്കറിനെ സംബന്ധിച്ചുള്ള കൂടുതല്‍ തെളിവുകളാണ് കസ്റ്റംസ് കോടതിയില്‍ നല്‍കിയത്. തെളിവുകള്‍ മുദ്രവച്ച കവറില്‍ നല്‍കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചുമത്തിയ കേസില്‍ ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന അഡീഷണല്‍ സിജെഎം കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്.
കളളക്കടത്തുമായി തന്നെ ബന്ധിപ്പിക്കുന്ന ഒരു തെളിവും ഹാജരാക്കാന്‍ കസ്റ്റംസിന് കഴിഞ്ഞിട്ടില്ലെന്നാണ് ശിവശങ്കറിന്റെ വാദം. എന്നാല്‍ കള്ളക്കടത്തില്‍ മാത്രമല്ല, വിദേശത്തേക്ക് ഡോളര്‍ കടത്തിയതിലും ശിവശങ്കര്‍ക്ക് പങ്കുണ്ടെന്ന് കസ്റ്റംസ് പറയുന്നു. ശിവശങ്കറിന്റെ കസ്റ്റഡി കാലാവധിയും ഇന്നവസാനിക്കുകയാണ്. ഈ കേസില്‍ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത് മജിസ്ട്രേറ്റ് കോടതിയില്‍ തുടരുന്നു.
ഐ.ബി യുടെ കാര്യത്തില്‍ സംഭവിച്ചതെന്താണെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദമായി പരിരോധിക്കുമെന്നാണ് മനസിലാക്കുന്നത്. കാരണം അട്ടിമറി സംഭവിച്ചിരിക്കുന്നത് ഹൈക്കോടതിയിലാണ്. അത് കൈയും കെട്ടി നോക്കിയിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ല.
https://www.facebook.com/Malayalivartha