കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 73 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം പിടികൂടി; രണ്ട് യാത്രക്കാർ അറസ്റ്റിൽ

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1451 ഗ്രാം സ്വര്‍ണ്ണം പിടികൂടി. കഴിഞ്ഞ ദിവസം 2 യാത്രക്കാരില്‍ നിന്നാണ് എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സ് വിഭാഗം സ്വര്‍ണം പിടികൂടിയത്.
സ്‌പൈസ് ജറ്റ് വിമാനത്തില്‍ ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി ഫൈസലില്‍ നിന്ന് 1397 ഗ്രാം സ്വര്‍ണ്ണവും എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തില്‍ ദുബൈയില്‍ നിന്ന് എത്തിയ കോഴിക്കോട് കക്കട്ടില്‍ സ്വദേശി ആഷിഫിന്‍റെ പക്കല്‍ നിന്ന് 54 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്.വിപണിയില്‍ 73 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് പിടികൂടിയത്.
https://www.facebook.com/Malayalivartha