കണ്ണിന്‍ ചോരയില്ലാത്ത സി.പി.എം; ഗര്‍ഭിണിയെ വീടുകയറി ആക്രമിച്ചു, ഗര്‍ഭം അലസി; വിഴിഞ്ഞം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു; പ്രതികളെ ഇതുവരെ പിടികൂടിട്ടില്ല; ഗര്‍ഭം അലസിയത് വിഴ്ചയില്‍ സംഭവിച്ചതല്ലെന്ന് സര്‍ക്കാര്‍ ഡോക്ടറുടെ കണ്ടെത്തല്‍

വീടുകയറി ആക്രമണം നടത്തിയ സി.പി.എം പ്രവര്‍ത്തകര്‍ ഗര്‍ഭിണിയെ ചവിട്ടി താഴെയിട്ടു. വിഴ്ചയുടെ ആഘാതത്തില്‍ യുവതിക്ക് ഗര്‍ഭം അലസി. ഇതു നടന്നത് ഗുജറാത്തിലല്ല. ഇവിടെ കേരളത്തില്‍, അതു തലസ്ഥാനത്ത് തന്നെയാണ്. ആക്രമണം നടത്തിയത് സി.പി.എം ഗുണ്ടകളും. തിരഞ്ഞെടുപ്പ് ദിവസം രാത്രി വിഴിഞ്ഞത്താണ് സംഭവം നടകുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ആരീഫ് ഖാന്റെ വീട്ടിലാണ് സി.പി.എം പ്രവര്‍ത്തര്‍ ആക്രമണം നടത്തിയത്. വീടുകയറി കൈയേറ്റം നടത്തിയ ഇവര്‍ ആരിഫ് ഖാന്റെ ഭാര്യ സീബയെ ചവിട്ടി താഴെയിട്ടു. വീഴ്ച്ചയില്‍ ഒന്നരമാസം ഗര്‍ഭിണിയായ സീബക്ക് ഗര്‍ഭസ്ഥ ശിശുവിനെ നഷ്ടമായി. സീബ വീണ് വയറിന് പരിക്കേറ്റതാണ് ഗര്‍ഭം അലസിപ്പോകാന്‍ കാരണമെന്ന് ഭര്‍ത്താവ് ആരിഫ് ഖാന്‍ ആരോപിച്ചു.
എട്ടാംതീയതി തിരഞ്ഞെടുപ്പ് ദിവസം വൈകുന്നേരം വിഴിഞ്ഞം വടുവച്ചാലില്‍ സി.പി.എം.-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. അന്ന് രാത്രി ഏഴരയോടെ സി.പി.എം. പ്രവര്‍ത്തകര്‍ വടുവച്ചാല്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റായ ആരിഫ് ഖാനെ അന്വേഷിച്ച് വീട്ടിലെത്തി. ആരിഫ് സ്ഥലത്തുണ്ടായിരുന്നില്ല. വീടിനുമുന്നില്‍നിന്ന് ചീത്തവിളിക്കുന്നതിനെ സീബ ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതരായവര്‍ സീബയുടെ മുടിക്കുപിടിച്ച് മുതുകത്ത് ഇടിച്ച് വീഴ്ത്തുകയായിരുന്നെന്ന് ഭര്‍ത്താവ് ആരിഫ് പറഞ്ഞു. ബുധനാഴ്ച രാവിലെ വിഴിഞ്ഞത്തെ ആശുപത്രിയിലെത്തി ചികിത്സ തേടി.
രാത്രി വേദനയും രക്തസ്രാവവും കാരണം പിറ്റേദിവസം വീണ്ടും ചികിത്സ തേടി. അവിടെനിന്നുള്ള നിര്‍ദേശ പ്രകാരം നെയ്യാറ്റിന്‍കരയിലെ സ്വകാര്യാശുപത്രിയില്‍ സ്‌കാനിങ്ങിന് പോയപ്പോഴാണ് ഗര്‍ഭം അലസിയതായി കണ്ടെത്തിയത്. വിഴിഞ്ഞത്തെ ഡോക്ടറുടെ നിര്‍ദേശപ്രകാരം തൈക്കാട് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നെന്നും ആരിഫ് പറഞ്ഞു. വിഴിഞ്ഞം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ പ്രതികളെ പിടികൂടാന്‍ പോലീസിന് ഇതു സാധിച്ചിട്ടില്ല. അതെ സമയം സ്വാഭാവികമായ ഗര്‍ഭം അലസിപ്പോകലാണെന്നും വീഴ്ച ഒരു കാരണമല്ലെന്നും സീബ ചികിത്സയിലുള്ള തൈക്കാട് ആശുപത്രിയിലെ ആര്‍.എം.ഒ. ഡോ. അനിത അറിയിച്ചു. തിരഞ്ഞെടുപ്പിന് ശേഷം പല ഭാഗത്തും രാഷ്ട്രീയ പാര്‍ട്ടികളുടെ ഏറ്റുമുട്ടലുകള്‍ നടന്നിയിരുന്നു.
https://www.facebook.com/Malayalivartha