ശബരിമയിൽ നീലിമലയ്ക്ക് സമീപം പുലിയിറങ്ങി

ശബരിമല സന്നിധാനത്ത് ഇന്നലെ പുലിയിറങ്ങി. നീലിമല കയറ്റത്തിന് താഴെയാണ് പുലിയെ കണ്ടത്. അതേസമയം ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് ഭക്തര്‍ ഇപ്പോള്‍ സന്നിധാനത്ത് ദര്‍ശനം നടത്തിവരികയാണ്. എന്നാല്‍ സന്നിധാനത്ത് ഇപ്പോള്‍ കൊവിഡ് വ്യാപനം രൂക്ഷമാണ്. ശബരിമലയിലും പമ്ബയിലും സേവനച്ചുമതല നിര്‍വഹിച്ചു കൊണ്ടിരിക്കുന്ന നിരവധി പോലീസ്-ദേവസ്വം ജീവനക്കാര്‍ക്കാണ് ദിനംപ്രതി കോവിഡ് സ്ഥിരീകരിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ വളരെയധികം ആശങ്കയിലാണ് ഭക്തര്‍ ഇപ്പോള്‍ സന്നിധാനത്തെത്തുന്നത്.
https://www.facebook.com/Malayalivartha