ഭാര്യയെ ആക്രമിക്കുകയും വീടിന് തീവെക്കുകയും ചെയ്ത കേസിലെ വീട്ടുടമസ്ഥനായ പ്രതി പിടിയില്‍

ഭാര്യയെ ആക്രമിക്കുകയും വീടിന് തീവെക്കുകയും ചെയ്ത കേസിലെ വീട്ടുടമസ്ഥനായ പ്രതി പിടിയിലായതായി സിറ്റി പൊലീസ് കമീഷണര്‍ ബല്‍റാംകുമാര്‍ ഉപാധ്യായ അറിയിച്ചു. പേരൂര്‍ക്കട കാച്ചാണി നെട്ടയം പാപ്പാട് ഭരത് നഗറില്‍ വിലങ്ങറക്കോണത്ത് വീട്ടില്‍ ബിന്‍േറായെയാണ് (41) വട്ടിയൂര്‍ക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയെ ആക്രമിച്ച് പരിക്കേല്‍പിച്ചശേഷം ഇയാള്‍ വീടിന് തീ വെക്കുകയായിരുന്നു.
സ്ഥിരമായി മദ്യപിച്ച് വീട്ടില്‍ വന്ന് കലഹം ഉണ്ടാക്കുന്നത് ഭാര്യ വിലക്കിയതിലുള്ള വിരോധത്താലാണ് ഭാര്യയെ ദേഹോപദ്രവം ഏല്‍പിക്കുകയും വെളുപ്പിന് വീടിന് തീ വെക്കുകയും ചെയ്തത്. ഗൃഹോപകരണങ്ങളും സര്‍ട്ടിഫിക്കറ്റുകളും തുണികളും ഉള്‍പ്പെടെയുള്ളവ കത്തിനശിച്ചു. തുടര്‍ന്ന് നാട്ടുകാരും അഗ്‌നിശമനസേനയും ചേര്‍ന്ന് തീ അണക്കുകയായിരുന്നു. വീടിന് തീെവച്ചശേഷം ഒളിവില്‍ പോയ പ്രതിയെ വട്ടിയൂര്‍ക്കാവ് എസ്.എച്ച്.ഒ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha