തന്റെ മുഖം അനാവശ്യമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു: ഷിംജിത ബസില്‍ വച്ച് ചിത്രീകരിച്ച വിഡിയോയില്‍ മുഖം പതിഞ്ഞ സ്ത്രീ പരാതിയുമായി രംഗത്ത്

ഓടിക്കൊണ്ടിരുന്ന ബസില്‍ ലൈംഗികാതിക്രം ഉണ്ടായെന്ന് ആരോപിച്ച് വടകര സ്വദേശി ഷിംജിത ബസില്‍ വച്ച് ചിത്രീകരിച്ച വിഡിയോയില്‍ മുഖം പതിഞ്ഞ സ്ത്രീ പരാതിയുമായി രംഗത്ത്. തന്റെ മുഖം അനാവശ്യമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുവെന്നും ഇത് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് സ്ത്രീ കണ്ണൂര്‍ സൈബര്‍ പൊലീസില്‍ ഏതാനും ദിവസം മുന്‍പ് പരാതി നല്‍കിയത്.
കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ബസില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയെന്ന രീതിയിലാണ് ഷിംജിത വിഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചത്. ഇതേ ബസില്‍ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു സ്ത്രീയെയും ദൃശ്യങ്ങളില്‍ കാണാം. തന്നെ തിരിച്ചറിയാന്‍ സാധിക്കുന്ന വിവാദ വിഡിയോ നീക്കണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ 17നാണ് സൈബര്‍ പൊലീസില്‍ പരാതി നല്‍കിയത്. വിഡിയോ പ്രചരിച്ചതിനു പിന്നാലെ ദീപക് ആത്മഹത്യ ചെയ്യുകയും കേസില്‍ പ്രതിയായ ഷിംജിത റിമാന്‍ഡിലാകുകയും ചെയ്തു.
അതേസമയം, ബസില്‍ ലൈംഗിക അതിക്രമം ഉണ്ടായിട്ടില്ലെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് ബസില്‍ അസ്വാഭാവികമായ യാതൊരു സംഭവങ്ങളും നടന്നിട്ടില്ലെന്നും ഇരുവരും സാധാരണ നിലയില്‍ ബസില്‍നിന്ന് ഇറങ്ങിപ്പോയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
https://www.facebook.com/Malayalivartha
























