ക്രിസ്മസ് പുതുവത്സര ബംപര്‍ ഭാഗ്യശാലി ആര്?

കേരളം കാത്തിരുന്ന ക്രിസ്മസ് ന്യൂ ഇയര്‍ ബംപര്‍ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 20 കോടി രൂപ XC 138455 ടിക്കറ്റ് നമ്പറിനാണ് ലഭിച്ചത്. കോട്ടയത്ത് എ. സുദീക്ക് എന്ന ലോട്ടറി ഏജന്റ് വിറ്റ ടിക്കറ്റിനാണ് സമ്മാനം. 20 ടിക്കറ്റുകള്‍ക്ക് ഒരു കോടി രൂപ വീതമാണ് രണ്ടാം സമ്മാനം.
രണ്ടാം സമ്മാനം ലഭിച്ച ടിക്കറ്റുകള്‍ – – XD-241658, XD-286844, XB-182497, XK-489087, XC-362518, XK-464575, XA-226117, XB-413318, XL-230208, XC-103751, XJ-407914, XC-239163, XJ-361121, XC-312872, XC-203258, XJ-474940, XB-359237, XA-528505, XK-136517, XE-130140. മൂന്നാം സമ്മാനം ലഭിച്ച ടിക്കറ്റുകള്‍ – – XA-186875XB-270516XC-320074XD-524852XE-405008XG-392937XH-255158XJ-251283XK-265116XL-274908XA-313052XB-614143XC-327710XD-243814XE-131125XG-524942XH-473917XJ-448784XK-619119XL-228819. ആകെ വിറ്റത് 54,08,880 ടിക്കറ്റുകളാണ്.
തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനിലെ കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് വേദിയിലാണ് ബംപര്‍ നറുക്കെടുപ്പ് നടന്നത്. 2026 വര്‍ഷം നറുക്കെടുക്കുന്ന ആദ്യ ബംപര്‍ ലോട്ടറി നറുക്കെടുപ്പാണ് ക്രിസ്മസ് പുതുവത്സര ബംപര്‍. എല്ലാ ബംപര്‍ ടിക്കറ്റുകളെയും പോലെ ക്രിസ്മസ് ബംപര്‍ ടിക്കറ്റ് വില്‍പ്പനയിലും റെക്കോര്‍ഡ് പിറന്നു. ഇത്തവണയും പാലക്കാട് ജില്ലയിലാണ് ഉയര്‍ന്ന തോതില്‍ വില്‍പ്പന നടന്നത്. രണ്ടാം സ്ഥാനത്ത് തൃശൂര്‍ ജില്ലയും മൂന്നാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയുമാണ്.
ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏതു ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫിസിലോ ബാങ്കിലോ ഏല്‍പിക്കുകയോ ചെയ്യണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 90 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതുണ്ട്.
https://www.facebook.com/Malayalivartha
























