വീട്ടിലെ സിസിടിവി ക്യാമറകള്‍ നന്നാക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും സൂരജ് തയാറായില്ലെന്ന് ഉത്രയുടെ അച്ഛന്‍.... ഉത്രകൊലക്കേസില്‍ ഉത്രയുടെ അമ്മയെ ചൊവ്വാഴ്ച്ച വിസ്തരിക്കും...

വീട്ടിലെ സിസിടിവി ക്യാമറകള്‍ നന്നാക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും സൂരജ് തയാറായില്ലെന്ന് ഉത്രയുടെ അച്ഛന്‍.... ഉത്രകൊലക്കേസില്‍ ഉത്രയുടെ അമ്മയെ ചൊവ്വാഴ്ച്ച വിസ്തരിക്കും. അഞ്ചല്‍ ഏറം സ്വദേശിനിയായ ഉത്ര കഴിഞ്ഞ മേയിലാണ് കൊല്ലപ്പെട്ടത്. സ്ത്രീധനം നഷ്ടമാക്കാതെ ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനാണ് സൂരജ് പാമ്പിനെ കൊണ്ട് ഉത്രയെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
വധക്കേസില്‍ സൂരജ് മാത്രമാണ് പ്രതി. പാമ്പ് പിടിത്തക്കാരനും രണ്ടാം പ്രതിയുമായിരുന്ന സുരേഷിനെ കോടതി മാപ്പ് സാക്ഷിയായി പ്രഖ്യാപിച്ചിരുന്നു. സുരേഷ്, ഉത്രയുടെ അച്ഛന്‍ വിജയസേനന്‍ സഹോദരന്‍ വിഷു എന്നിവരില്‍ നിന്നു കോടതി മൊഴി എടുത്തു കഴിഞ്ഞു. ഉത്രയുടെ അമ്മയും ഉള്‍പ്പടെ 217 സാക്ഷികളാണ് കേസിലുള്ളത്.
സൂരജിന്റെ അച്ഛനും അമ്മയും സഹോദരിയും പ്രതിയായിട്ടുള്ള ഗാര്‍ഹിക പീഡന കേസിന്റെ കുറ്റപത്രം കൊല്ലം റൂറല്‍ ജില്ലാ െ്രെകംബ്രാഞ്ച് തയ്യാറാക്കി വരികയാണ്.വന്യ ജീവി സംരക്ഷണ നിയമ പ്രകാരം സൂരജിനും സൂരേഷിനുമെതിരെ വനംവകുപ്പ് മൂന്ന് കേസെടുത്തിട്ടുണ്ട്. ഇതില്‍ ഒന്നിന്റെ കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ വധക്കേസിലെ മാപ്പ് സാക്ഷിയായ സുരേഷിന് ജയില്‍ മോചിതനാകാന്‍ കഴിഞ്ഞിട്ടില്ല.
https://www.facebook.com/Malayalivartha