Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

കണ്ണുതള്ളി സഖാക്കള്‍... തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ എന്ത് കൊണ്ട് ഇഡിയ്ക്ക് മുമ്പില്‍ ഹാജരായില്ലെന്ന് സ്വയം വെളിപ്പെടുത്തുന്നു; അസുഖം മാറിയതോടെ നാളെ ഹാജരാകാന്‍ വീണ്ടും നാലാം നോട്ടീസ് നല്‍കിയതോടെ യഥാര്‍ത്ഥ അസുഖം പുറത്ത്; ഇ.ഡിക്കെതിരെ രവീന്ദ്രന്‍ ഹൈക്കോടതിയില്‍

16 DECEMBER 2020 07:41 AM IST
മലയാളി വാര്‍ത്ത

സിപിഎം ഔദ്യോഗികമായാണ് മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍ ചോദ്യം ചെയ്യുന്നതിന് ഹാജരാകുന്നതാണ് നല്ലതെന്ന് പറഞ്ഞത്.പക്ഷെ എന്ത് കൊണ്ട് സിഎം രവീന്ദ്രന്‍ ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകുന്നില്ല എന്ന് മാത്രം പാര്‍ട്ടി പറയുന്നില്ല. മന്ത്രി കടകംപള്ളി സുരേന്ദ്രനാകട്ടെ രവി വളരെ നല്ലവനാണെന്നാണ് പറഞ്ഞത്. കടകംപള്ളി പറഞ്ഞതുപോലെ മൂന്നല്ല മുപ്പത് പ്രാവശ്യം ചോദ്യം ചെയ്യാന്‍ വിളിച്ചാലും ഹാജരാകണമെന്നില്ല എന്നത് യാഥാര്‍ത്ഥ്യമാകുകയാണ്. നിരവധി തവണ ചോദ്യം ചെയ്യാന്‍ വിളിച്ച രവീന്ദ്രന്റെ യഥാര്‍ത്ഥ അസുഖം എന്താണെന്ന് ഇന്നലത്തോടെ ഇഡിക്ക് ബോധ്യമായി.

കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് നാളെ കൊച്ചിയില്‍ ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയതിന് തൊട്ടുപിന്നാലെ സി.എം.രവീന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചു. നാലാം തവണയാണ് ഇ.ഡി നോട്ടീസ് നല്‍കുന്നത്.

ആരോഗ്യ കാരണങ്ങളാല്‍ തന്നെ നിശ്ചിത സമയത്തിലധികം ചോദ്യം ചെയ്യരുതെന്ന് ഇ.ഡിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ചോദ്യം ചെയ്യല്‍ വേളയില്‍ തന്റെ അഭിഭാഷകനെ അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇ.ഡിയുടെ നോട്ടീസിലെ തുടര്‍ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയിലെ ഇടക്കാല ആവശ്യം. ഹര്‍ജി ഇന്നു പരിഗണിച്ചേക്കും.

നേരത്തേ മൂന്നു തവണ നോട്ടീസ് നല്‍കിയപ്പോഴും ആരോഗ്യകാരണങ്ങള്‍ പറഞ്ഞ് രവീന്ദ്രന്‍ ഒഴിഞ്ഞുമാറുകയായിരുന്നു. നവംബര്‍ ആറിന് ആദ്യ നോട്ടീസിനു തലേന്ന് രവീന്ദ്രന്‍ കൊവിഡിന് ചികിത്സതേടി ആശുപത്രിയില്‍ അഡ്മിറ്റായി. രോഗമുക്തി നേടിയപ്പോള്‍ രണ്ടാം നോട്ടീസ് നല്‍കിയെങ്കിലും ശ്വാസതടസം പറഞ്ഞ് ഒഴിഞ്ഞു. തുടര്‍ന്ന്, കഴിഞ്ഞ 10 ന് ഹാജരാകന്‍ നോട്ടീസ് നല്‍കിയെങ്കിലും കോവിഡാനന്തര അസ്വസ്ഥതകള്‍ക്ക് മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ചോദ്യംചെയ്യലിനു ഹാജരാകന്‍ രവീന്ദ്രന്‍ രണ്ടാഴ്ചത്തെ സാവകാശം തേടുകയായിരുന്നു. എന്നാല്‍, രവീന്ദ്രന്റെ ആരോഗ്യസ്ഥിതിയില്‍ ഇ.ഡി വിശദപരിശോധനയ്ക്ക് ഒരുങ്ങുന്നുവെന്ന വാര്‍ത്തയ്ക്കു പിന്നാലെ 11 ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി.

നവംബര്‍ നാല്, 20, ഡിസംബര്‍ മൂന്ന് തീയതികളില്‍ ഇ.ഡി രവീന്ദ്രന് നോട്ടീസ് നല്‍കി. കൊവിഡും അനുബന്ധ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി ഹാജരാകാനാവില്ലെന്ന് ഓരോ തവണയും മറുപടി നല്‍കി. ഒടുവിലാണ് ഡിസം. 12ന് വീണ്ടും നോട്ടീസ്.

ഡോക്ടര്‍മാര്‍ ഒരാഴ്ചത്തെ വിശ്രമം നിര്‍ദ്ദേശിച്ചിരുന്നതിനാല്‍, അതുകഴിഞ്ഞേ ചോദ്യം ചെയ്യലുണ്ടാകൂ എന്നു കരുതിയിരിക്കുമ്പോഴാണ് നാളെ ഹാജരാകാന്‍ ഇ.ഡി 12 ന് നോട്ടീസ് നല്‍കിയത്. ഇ.ഡി നോട്ടീസ് നല്‍കിയതിനാല്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഫലപ്രദമല്ലെന്ന കണക്കു കൂട്ടലിലാണ് രവീന്ദ്രന്‍ ദീര്‍ഘനേരം ചോദ്യം ചെയ്യുന്നത് ഒഴിവാക്കാന്‍ ഹര്‍ജി നല്‍കിയത്. നേരത്തെ ശിവശങ്കറിന്റെ സമാനമായ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.

രവീന്ദ്രന്റെ വാദങ്ങള്‍ ഇങ്ങനേയാണ്. ഇ.ഡി അന്വേഷിക്കുന്ന ഒരു കേസിലും പ്രതിയല്ല. ഏതു കേസിലാണ് ഹാജരാകാന്‍ നിര്‍ദ്ദേശിക്കുന്നതെന്ന് സമണ്‍സില്‍ പറയുന്നില്ല. കോവിഡ് കാരണം ആരോഗ്യവാനല്ല. അത് കണക്കിലെടുക്കാതെ ഹാജരാകാന്‍ ഇ.ഡി തുടര്‍ച്ചയായി നോട്ടീസ് നല്‍കുന്നു. ചോദ്യം ചെയ്യാന്‍ വിളിക്കുന്നത് ഏതു കേസിലാണെന്ന് അറിയാന്‍ അവകാശമുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമ പ്രകാരമുള്ള നോട്ടീസിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതു പോലെ ദീര്‍ഘനേരം ചോദ്യം ചെയ്യാന്‍ കഴിയില്ല. അസുഖമുള്ളതിനാല്‍ ദീര്‍ഘനേരം ചോദ്യം ചെയ്യല്‍ നേരിടാനാവില്ല. ചോദ്യം ചെയ്യലിനായി നിശ്ചിത സമയത്തില്‍ കൂടുതല്‍ തടഞ്ഞുവയ്ക്കരുത്. കൊള്ളാം നല്ല കഥ. എന്തായാലും ഇഡിയുടെ അടുത്ത നീക്കം അറിയാന്‍ കേരളത്തിന് താത്പര്യമുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (2 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (2 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (2 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (3 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (3 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (3 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (4 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (5 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (5 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (5 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (5 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (6 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (6 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (7 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (7 hours ago)

Malayali Vartha Recommends