തദ്ദേശ തലവിധി... തലവിധിയില്‍ തകരുന്നവര്‍ വിജയരാഘവന്‍ എല്ലാ സ്ഥാനവും ഉപേക്ഷിക്കും ചെന്നിത്തലയും സ്ഥാനം ഉപേക്ഷിക്കും

തല വിധി വരുമ്പോൾ എന്തെല്ലാം സംഭവിക്കും എന്നുള്ളതാണ് പ്രധാനം. ജനവിധിയുടെ ചലനങ്ങൾ പല പ്രമുഖരുടെയും തലവിധി കുറിക്കും.സാധാരണ പഞ്ചായത്ത് തെരഞ്ഞെടുപ്പ് സംസ്ഥാന രാഷ്ട്രീയത്തിൻ്റെ വിധി നിർണ്ണയിക്കാറില്ല. രാഷ്ട്രീയ വിവാദങ്ങൾ ഇതുപോലെ കത്തിക്കാളിയ ഒരു തദ്ദേശ പോരാട്ടം മുൻകാലങ്ങളിൽ നടന്നിട്ടില്ല എന്നു തന്നെ പറയാം. മൂന്ന് മുന്നണികളെയും നയിക്കുന്ന പാർട്ടികൾക്കും നേതാക്കൾക്കും നെഞ്ചിടിപ്പ് കൂടുതലാണ്.
തനിക്കും സർക്കാരിനും എതിരെ വീശിയടിക്കുന്ന വിവാദങ്ങൾക്ക് ജനവിധി മറുപടി നൽകുമെന്ന അമിത പ്രതീക്ഷയിലാണ് പിണറായി. ഇനിമ റിച്ചായാൽ രാഷ്ട്രീയമായ തിരിച്ചടിയാണെന്നു മാത്രമല്ല മുഖ്യമന്ത്രിക്കും ഭരണ നേത്യത്വത്തിനും എതിരെ ചോദ്യങ്ങളും ഉയരും. തെരഞ്ഞെടുപ്പിൻ്റെ ഘട്ടത്തിൽ പൊട്ടിത്തെറിയുടെ വക്കിൽ നിന്ന തോമസ് ഐസക് ഫലപ്രഖ്യാപനത്തിന് ശേഷം തനിനിറം പ്രദർശിപ്പിക്കാൻ സാധ്യതയുണ്ട്. പാർട്ടി സെക്രട്ടറിയുടെ കൂടി ചുമതലയേറ്റ എ.വിജയരാഘവൻ രണ്ടു പദവികളിൽ ഏതിൽ തുടരുമെന്ന തീരുമാനവും ഈ ജനവിധി തീരുമാനിക്കും. അതോ രണ്ട് സ്ഥാനവും ഒഴിയണമോ എന്നുള്ളതും അറിയാൻ കഴിയും.രാജ്യത്തെ ഏക ചുവപ്പൻ തുരുത്തു കൈവിടാതെ കാക്കാൻ പറ്റുമോ എന്ന പ്രതീക്ഷയും ഒരു പരിധി വരെ ഈ തലവിധിയെ ആശ്രയിച്ചിരിക്കുന്നു. കേരളാ കോൺഗ്രസ്സ് ജോസിൻ്റെ മൂല്യം കൂടി പരീക്ഷിക്കുന്നതാണ് ഈ വിധിയെഴുത്ത്.
രണ്ടില കൂടുതൽ തിളങ്ങിയാൽ നിയമസഭാ സീറ്റുകളുടെ കാര്യത്തിൽ ചോദിക്കാനുളള ബലം ജോസിന് കിട്ടും. ഇനിമ റിച്ചായാൽ സി പി എമ്മിൻ്റെ ദാസ്യവൃത്തിയായി മാറേണ്ടി വരും. ഇനി ജോസാ ണോ ജോസഫ് ആണോ പ്രബലൻ എന്ന മത്സരത്തിൻ്റെയും വിധി ഇതിലൂടെ തീർച്ചപ്പെടുത്തും.
അനൂകൂല രാഷ്ട്രീയ കാലാവസ്ഥ ജയം ഉറപ്പാക്കാൻ ചെന്നിത്തലയുടെ നേത്യത്യത്തിന് സാധിച്ചോ എന്നത് ഉറ്റുനോക്കപ്പെടുകയാണ്.ഇ നി മ റിച്ചായാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വെള്ളം കുടിക്കേണ്ട അവസ്ഥയിൽ എത്തും. മറ്റ് സംസ്ഥാനങ്ങളിലെ അവസ്ഥയിലേക്ക് കോൺഗ്രസ്സ് നീങ്ങും.വി ജയ വിധിയാണ് വരുന്നതെങ്കിൽ ഭരണത്തിലേക്ക് തിരിച്ചു വരാൻ കഴിയുമെന്ന ആത്മവിശ്വാസം യു ഡി എഫിന് പകരും. അത് ഇടതുപക്ഷത്തിന് കൂടുതൽ പോരാട്ടത്തിലേക്ക് പോകേണ്ടിയും വരും' ഭരണത്തിൻ്റെ പ്രതിഛായയും കുറഞ്ഞ സമയത്തിനുള്ളിൽ മാറ്റേണ്ടി വരും.
കെ.സുരേന്ദ്രൻ അധ്യക്ഷ പദവിയിൽ വന്നതിനു ശേഷമുള്ള ആദ്യ ബലപരീക്ഷണമാണ് ഇത്. അത് തീർച്ചയായും പാർട്ടി അദ്ധ്യക്ഷൻ്റെ മാറ്റ് തെളിയിക്കുന്നത് തന്നെ ആയിരിക്കും. വിമത ശബ്ദത്തിനുള്ള താക്കീത് കൂടി ആയിരിക്കും. ലക്ഷ്യം പാളിയിൽ അസംതൃപ്തിയുടെ ശബ്ദം കൂടുതൽ ഉച്ചത്തിലാകും ഏതായാലും നിയമസഭാ തിരഞ്ഞെടുപ്പ് സാധ്യതകളിലേക്കു കൂടി വിരൽ ചൂണ്ടുന്നത് തന്നെയായിരിക്കും തദ്ദേശ ഫലം.
മൂന്ന് മുന്നണികളുടെയും മുന്നേറ്റത്തിൻ്റെ ഭാവി ഇതിലൂടെ തീർച്ചപ്പെടുത്തും.ചെറു ഘടകകക്ഷികൾ ഇനി എങ്ങോട്ടെല്ലാം ചേക്കേറും എന്നുള്ളതും ഈ വിധിയെ ആശ്രയിച്ചിരിക്കും. ചെറുകക്ഷികൾ എല്ലാ മുന്നണിയിലും അസംതൃപ്തരായി നിൽപ്പുണ്ട്. ഈ ഫലം വന്നു, കഴിയുമ്പോൾ ഘടകപൂരങ്ങൾ പുറപ്പാട് തുടങ്ങും. തലവിധി എന്തായാലും തലോടിയാൽ മാറില്ലല്ലോ.? പലരും ഉറ്റുനോക്കുന്നത് കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ബംഗാളിലെ അവസ്ഥയിലേക്ക് പോകുമോ?കേരളത്തിൽ ബിജെപിയുടെ മുന്നേറ്റം എത്രത്തോളം എന്നാണ്.
" fhttps://www.facebook.com/Malayalivartha