Widgets Magazine
02
Jun / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അടിമുടി മാറ്റങ്ങള്‍... വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും; 3 ലക്ഷത്തോളം കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക്; എസ്എസ്എല്‍സി മൂല്യനിര്‍ണയത്തിലെ പൊളിച്ചെഴുത്ത് അടക്കം ഈ അധ്യയനവര്‍ഷം ഒരുപാട് മാറ്റങ്ങളാണ് വിദ്യാര്‍ത്ഥികളെ കാത്തിരിക്കുന്നത്


തൃശൂരില്‍ വലിയ നാശം... സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്; 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മലയോര മേഖലകളിലടക്കം ജാഗ്രതാ നിര്‍ദേശം; തൃശൂരില്‍ ശക്തമായ മഴ; ഇടിമിന്നലില്‍ ജില്ലയില്‍ രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു


ചൊവ്വ വരെ സസ്‌പെന്‍സ്... എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളിലും കേരളത്തില്‍ ബിജെപി ഒരു സീറ്റ് നേടുമെന്ന്; കേരളത്തില്‍ യുഡിഎഫിന് മേധാവിത്തം ഉണ്ടാകുമെന്നാണ് എല്ലാ എക്‌സിറ്റ് പോളുകളും പറയുന്നത്; സര്‍വേ ഫലിച്ചാല്‍ എല്‍ഡിഎഫ് ശൂന്യമാകും; 377 സീറ്റുകളോടെ എന്‍ഡിഎ അധികാരത്തില്‍ വരുമെന്ന് ജന്‍ കി ബാത് എക്‌സിറ്റ് പോള്‍


ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് സംസ്ഥാനത്തെ 20 കേന്ദ്രങ്ങളും സജ്ജമായതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍... വോട്ടെണ്ണല്‍ ജൂണ്‍ നാലിന്, സുതാര്യവും സുരക്ഷിതവുമായി വോട്ടെണ്ണല്‍ പ്രക്രിയ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു, രാവിലെ എട്ടു മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും


സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചരണങ്ങള്‍ക്കെതിരെ, ശക്തമായ ഭാഷയിലുള്ള മറുപടിയുമായി നടി ആശാ ശരത്ത്... താനുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്...

കേരളം ചുവന്നു; യു.ഡി.എഫിന്റെ പ്രതീക്ഷകള്‍ തകര്‍ന്നടിഞ്ഞു; എല്‍ഡിഎഫിന് മുന്നേറ്റം; നില മെച്ചപ്പെടുത്തി ബിജെപി; സര്‍ക്കാരിന് ആശ്വാസമാകുന്ന വിജയം; കേരള രാഷ്ട്രീയം നല്‍കുന്ന സാധ്യത

16 DECEMBER 2020 01:06 PM IST
മലയാളി വാര്‍ത്ത

സ്വര്‍ണക്കടത്ത്, അഴിമതി ആരോപണം, നിയമന തട്ടിപ്പ് തുടങ്ങി നിരവധി ആരോപണളാണ് തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്‍.ഡി.എഫ് സര്‍ക്കാര്‍ നേരിട്ടത്. എന്നാല്‍ ആ ആരോപണങ്ങളെ അതിജീവിച്ചാണ് എല്‍.ഡി.എഫ് മികച്ച വിജയം തദ്ദേശ തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കുന്നത്. ഈ ഫലം പലരുടെയും പ്രതീക്ഷകള്‍ക്കേറ്റ തിരിച്ചടികളാണ്. മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുമെന്ന് പ്രതീക്ഷിച്ച യു.ഡി.എഫിന് നിലമെച്ചപ്പെടുത്താന്‍ പോലും സാധിച്ചില്ല. മുഖ്യ പ്രതിപക്ഷമായി മാറുമെന്ന് പ്രഖ്യാപിച്ച ബി.ജെ.പിക്ക് നിലമെച്ചപ്പെടുത്താന്‍ സാധിച്ചു എന്നതില്‍ ആശ്വാസിക്കാം

. എന്നാല്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം ഇത്തവണയും പിടിക്കാന്‍ സാധിക്കാത്ത് വലിയ തിരിച്ചടിയായി. അതെ സമയം തന്നെ വന്‍ അഴിമതി ആരോപണം നേരിടുമ്പോഴും 2015 ലേത് പോലെ തന്നെ മികച്ച വിജയം ആവര്‍ത്തിക്കാന്‍ എല്‍.ഡി.എഫിന് സാധിച്ചുവെന്നതും ശ്രദ്ധേയമാണ്.

941 ഗ്രാമപഞ്ചായത്തുകളില്‍ 500 ലധികം സീറ്റുകളില്‍ എല്‍.ഡി.എഫിന് നേടാന്‍ സാധിച്ചത്. ബ്ലോക്ക് പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലുമെല്ലാം എല്‍.ഡി.എഫിന്റെ തേരോട്ടമായിരുന്നു. നിലവിലെ കണക്കുകള്‍ പ്രകാരം ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 503 ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫും 375 ഇടത്ത് യുഡിഎഫും മുന്നിട്ടു നില്‍ക്കുന്നു. 25 പഞ്ചായത്തുകളില്‍ എന്‍ഡിഎയും മുന്നിട്ടു നില്‍ക്കുന്നു.ജില്ലാ പഞ്ചായത്തില്‍ 11 ഇടത്ത് എല്‍ഡിഎഫും 3 ഇടത്ത് യുഡിഎഫുമാണ് മുന്നില്‍ നില്‍ക്കുന്നത്. ബ്ലോക്ക് പഞ്ചായത്തുകളില്‍ 110 ഇടത്ത് എല്‍ഡിഎഫും 42 ഇടത്ത് യുഡിഎഫുമാണ് മുന്നിട്ടു നില്‍ക്കുന്നത്. മുന്‍സിപ്പാലിറ്റികളില്‍ 41 ഇടത്ത് യു.ഡിഎഫും 39 ഇടത്ത് എല്‍ഡിഎഫും മുന്നിട്ടു നില്‍ക്കുന്നു. രണ്ടിടത്ത് മാത്രമാണ് എന്‍ഡിഎ സാന്നിധ്യം. നാല് കോര്‍പറേഷനുകളില്‍ എല്‍.ഡി.എഫും രണ്ടിടത്ത് യുഡിഎഫും മുന്നിലാണ്. പക്ഷേ യു.ഡി.എഫ് മുന്നില്‍ നില്‍ക്കുന്ന രണ്ടു കോര്‍പ്പറേഷനുകളിലും ഫോട്ടോ ഫിനിഷിലേക്കാണ് നീങ്ങുന്നത്.

കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം എല്‍.ഡി.എഫിലെത്തിയത് അവര്‍ക്ക് ഗുണമായി. പാലാ നഗരസഭയും കോട്ടയം ജില്ലയും ചരിത്രത്തിലാദ്യമായി എല്‍.ഡി.എഫ് നേടി. അതെ സമയം തൊടുപുഴയില്‍ അടക്കം വന്‍ തിരിച്ചടിയാണ് ജോസഫ് വിഭാഗം ഏറ്റുവാങ്ങിയത്. ഇത് യു.ഡി.എഫിന് തിരിച്ചടിയാകുകയും ചെയ്തു. 2015 ലെക്കാല്‍ മികച്ച പ്രകടനമാണ് തെക്കന്‍ ജില്ലകളില്‍ പ്രത്യേകിച്ചും കോട്ടയം, ഇടുക്കി മേഖലയില്‍ നടത്തിയത്.

കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് കൂടുതല്‍ പഞ്ചായത്തുകള്‍ സ്വന്തമാകാന്‍ ബി.ജെ.പിക്ക് സാധിച്ചു. ഇതുവരെ അക്കൗണ്ട് തുറക്കാതിരുന്ന കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ബി.ജെ.പി അക്കൗണ്ട് തുറന്നു. പാലക്കാട് നഗരസഭയില്‍ അധികാരം നിലനിര്‍ത്താന്‍ ബി.ജെ.പിക്ക് സാധിച്ചു. ഒപ്പം തന്നെ പന്തളം നഗരസഭയുടെ അധികാരം അവര്‍ക്ക് പിടിക്കാനും സാധിച്ചു. എന്നാല്‍ തിരുവനന്തപുരം നഗരസഭയുടെ അധികാരം പിടിക്കുമെന്നു കരുതിയ എന്‍.ഡി.എക്ക് അവരുടെ കഴിഞ്ഞ സീറ്റുകള്‍ പോലും നിലനിര്‍ത്താന്‍ സാധിച്ചില്ല. പക്ഷേ അവിടെ മേയര്‍ ശ്രീകുമാറിനെ പരാജയപ്പെടുത്താന്‍ ബി.ജെ.പിക്ക് സാധിച്ചത് നേട്ടമായി.

അതെ സമയം മുന്നണികളുടെ എതിര്‍പ്പുകള്‍ക്കിടയില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം ആവര്‍ത്തിക്കാന്‍ ട്വന്റി-20 സാധിച്ചു. കിഴക്കമ്പലത്തിനു പുറമേ പുറമെ ഐക്കരനാടും ട്വന്റി-20 ഭരണം പിടിച്ചു. മുഴവന്നൂര്‍, കുന്നത്തുനാട് എന്നിവിടങ്ങളിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയും ട്വന്റി-20 ആണ്. എട്ടുവര്‍ഷം മുന്‍പ് രൂപം കൊണ്ട ട്വന്റി-20 കൂട്ടായ്മ 2015ല്‍ കിഴക്കമ്പലം പഞ്ചായത്ത് ഭരണം പിടിച്ചെടുത്തിരുന്നു. കിഴക്കമ്പലം പഞ്ചായത്തിലെ 19 സീറ്റുകളില്‍ 17 സീറ്റുകളാണ് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ട്വന്റി-20 നേടിയത്. ട്വന്റി20യെ വീഴ്ത്താന്‍ മൂന്നു മുന്നണികളും കിഴക്കമ്പലത്ത് അരയും തലയും മുറുക്കി രംഗത്തുണ്ടായിരുന്നെങ്കിലും, അത് ഫലം കണ്ടില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. വോട്ടെടുപ്പു ദിനത്തില്‍ വോട്ടു ചെയ്യാനെത്തിയ ട്വന്റി20 അനുഭാവികളെ യുഡിഎഫ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച കിഴക്കമ്പലത്ത്, ട്വന്റി20 ഒരിക്കല്‍ക്കൂടി വിജയക്കൊടി നാട്ടുമെന്നാണ് സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടക്കഞ്ചേരി പന്നിയങ്കര ടോള്‍ പ്ലാസയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ടോള്‍ നിരക്കു വര്‍ധിപ്പിക്കും...  (8 minutes ago)

തൃശ്ശൂരില്‍ മിന്നലേറ്റ് രണ്ട് മരണം... ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല  (17 minutes ago)

മന്ത്രി ഗണേഷ് കുമാറിനെതിരെ യദു ഹൈക്കോടതിയിലേയ്ക്ക്... ജോലിയിൽ എന്ത് കൊണ്ട് തന്നെ തിരിക്കെ കയറ്റുന്നില്ലെന്ന് യാദുവിന്റെ ചോദ്യം..!  (24 minutes ago)

കണ്ണീര്‍ക്കാഴ്ചയായി... മഞ്ചേരിയില്‍ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ടുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു...  (50 minutes ago)

ഇ - പുസ്തകങ്ങളുമായി എസ് സി ഇ ആര്‍ ടി ... പുതുക്കിയ പാഠപുസ്തകങ്ങള്‍ എസ് സി ഇ ആര്‍ ടി വെബ്‌സൈറ്റില്‍ ...  (1 hour ago)

സെല്‍ഫി എടുക്കുന്നതിനിടെ കൊക്കയിലേക്ക് വീണ ഒന്നര ലക്ഷത്തിന്റെ മൊബൈല്‍ഫോണ്‍ വീണ്ടെടുത്ത് നല്‍കി അഗ്‌നിരക്ഷാ സേന  (1 hour ago)

ജൂണ്‍ മാസത്തില്‍ രാജ്യത്ത് മൊത്തം 12 ദിവസം ബാങ്കുകള്‍ക്ക് അവധി....  (1 hour ago)

ടര്‍ബോയുടെ ഷൂട്ടിങ്ങിനിടെ മമ്മൂട്ടിക്ക് പറ്റിയ അപകടത്തെ കുറിച്ച് മനസ് തുറന്ന് സംവിധായകന്‍  (1 hour ago)

മണിപ്പൂരില്‍ ശക്തമായ ഭൂചലനം... റിക്ടര്‍ സ്‌കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തി  (2 hours ago)

പ്രശസ്ത ഓട്ടന്‍തുള്ളല്‍ കലാകാരന്‍ താഴത്തുചക്കാലയില്‍ വി.കെ. കുഞ്ഞന്‍പിള്ള അന്തരിച്ചു  (2 hours ago)

അടിമുടി മാറ്റങ്ങള്‍... വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും; 3 ലക്ഷത്തോളം കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക്; എസ്എസ്എല്‍സി മൂല്യനിര്‍ണയത്തിലെ പൊളിച്ചെഴുത്ത് അടക്കം ഈ അധ്യയനവര്‍ഷം ഒരുപാട്  (2 hours ago)

തൃശൂരില്‍ വലിയ നാശം... സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്; 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മലയോര മേഖലകളിലടക്കം ജാഗ്രതാ നിര്‍ദേശം; തൃശൂരില്‍  (2 hours ago)

ചൊവ്വ വരെ സസ്‌പെന്‍സ്... എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളിലും കേരളത്തില്‍ ബിജെപി ഒരു സീറ്റ് നേടുമെന്ന്; കേരളത്തില്‍ യുഡിഎഫിന് മേധാവിത്തം ഉണ്ടാകുമെന്നാണ് എല്ലാ എക്‌സിറ്റ് പോളുകളും പറയുന്നത്; സര്‍വേ ഫലിച്ച  (2 hours ago)

ഉത്തരേന്ത്യയിലെ അതിരൂക്ഷമായ ഉഷ്ണതരംഗത്തില്‍ മരിച്ചവരുടെ എണ്ണം 87 ആയി...  (2 hours ago)

ചരിത്രമുഹൂര്‍ത്തത്തിലേക്ക് ബൂത്തുകള്‍ തുറന്ന് മെക്സിക്കോ...  (3 hours ago)

Malayali Vartha Recommends