ജോസ് കെ മാണിയുടെ പാര്‍ട്ടിയേക്കാള്‍ വലിയ പാര്‍ട്ടിയാണ് സിപിഐ; എല്‍ഡിഎഫ് മുന്നേറ്റം സര്ക്കാരിന്റെ വിജയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

തദ്ദേശ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് മുന്നേറ്റം സര്ക്കാരിന്റെ വിജയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജനങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് അവര്‍ വോട്ട് ചെയ്തതെന്നും കാനം പറഞ്ഞു.
അപവാദ പ്രചരണങ്ങളില്‍ നിന്ന് പ്രതിപക്ഷം പിന്നോട്ട് പോകണമെന്നും കാനം ആവശ്യപ്പെട്ടു. കോട്ടയത്തെ എല്‍ഡിഎഫ് മുന്നേറ്റം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ജോസ് കെ മാണിയുടെ പാര്‍ട്ടിയേക്കാള്‍ വലിയ പാര്‍ട്ടിയാണ് സിപിഐയെന്നും കാനം മറുപടി നല്‍കി.
https://www.facebook.com/Malayalivartha























