സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നാട് മറുപടി നല്കി; തദ്ദേശ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് മുന്നേറ്റം ജനങ്ങളുടെ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്

തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നേറ്റം ജനങ്ങളുടെ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആവേശകരമായ വിജയമാണ് എല്‍ഡിഎഫ് നേടിയത്. സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നാട് മറുപടി നല്‍കിയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യുഡിഎഫ് കേരള രാഷ്രീയത്തില്‍ അപ്രസക്തമാകുകയാണ്. യുഡിഎഫില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു. എല്ലാ കാലത്തും യുഡിഎഫിന് മേല്‍ക്കൈ ഉണ്ടായിരുന്ന സ്ഥലങ്ങളില്‍ പോലും എല്‍ഡിഎഫ് മികച്ച വിജയം നേടി. എല്‍ഡിഎഫിന്റെ അടിത്തറ കൂടുതല്‍ ശക്തിപ്പെടുകയാണുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വര്‍ഗീയ ശക്തികളുടെ ഐക്യപ്പെടല്‍ കേരള രാഷ്ട്രീയത്തില്‍ ഇടമില്ലെന്നും ഈ തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. കേരളത്തിന്റെ മനസ് മതനിരപേക്ഷതയോടൊപ്പമാണ്. ഇതിന് എല്‍ഡിഎഫാണ് സംരക്ഷണത്തിനായുള്ളതെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
2015ല്‍ ഏഴു ജില്ലാ പഞ്ചായത്തിലായിരുന്ന എല്‍ഡിഎഫ് വിജയിച്ചത്. ഇപ്പോള്‍ 11 ജില്ലാ പഞ്ചായത്തില്‍ അധികാരത്തില്‍ വന്നു. 98 ബ്ലോക്ക് കിട്ടിയ സ്ഥാനത്ത് 108 ബ്ലോക്കായി. ആറില്‍ അഞ്ച് കോര്പറേഷന് വിജയിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാധ്യമങ്ങള്‍ക്കെതിരേയും മുഖ്യമന്ത്രി വിമര്‍ശനം നടത്തി. നാടിന് വികസനത്തിന് പകരം തെറ്റായ രീതി പിന്തുടര്‍ന്ന മാധ്യമങ്ങള്‍ ചിന്തിക്കണം. ചിലര്‍ ഭാവനയിലൂടെ കഥ മെനയുന്നത് ഏറ്റുപിടിക്കാന്‍ പോകരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























