മുഖ്യമന്ത്രിയുടേത് നിലവാരം കുറഞ്ഞ പോസ്റ്റായിപ്പോയി; മുഖ്യമന്ത്രിയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റിനെതിരെ മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി

യുഡിഎഫിന്റെ നേതൃത്വം ലീഗ് ഏറ്റെടുക്കുന്നോ എന്ന മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്ത്. കെപിസിസി പ്രസിഡന്റിന്റെ കാര്യത്തില്‍ ലീഗ് ഇടപെടുന്നുവെന്ന മുഖ്യമന്ത്രിയുടെ പോസ്റ്റ് കണ്ടു. നിലവാരം കുറഞ്ഞ പോസ്റ്റായിപ്പോയി അതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഈ വക കാര്യങ്ങളില്‍ മുസ്ലിം ലീഗ് ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല.
അവസരങ്ങള്‍ക്കനുസരിച്ച് ഭൂരിപക്ഷ കാര്‍ഡും ന്യൂനപക്ഷ കാര്‍ഡും കളിക്കുന്ന രീതിയാണ്. സാമുദായിക ചേരിതിരിവ് ഉണ്ടാക്കാന്‍ ഭാവനയില്‍ കണ്ടതാണ്. തങ്ങള്‍ മറ്റൊരു പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാറില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫ് അപ്രസക്തമായെന്ന് പറഞ്ഞാല്‍ കണക്ക് തെറ്റുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha