കേരളത്തിന്റെ മുഖ്യമന്ത്രി പച്ചക്ക് വര്‍ഗ്ഗീയത പറയുന്നു; കോണ്‍ഗ്രസിലെ കാര്യങ്ങളില്‍ ആരെങ്കിലും അനാവശ്യമായി ഇടപെട്ടാല്‍ ചോദിക്കാന്‍ ചുണയുള്ളവര്‍ ഞങ്ങളുടെ പാര്‍ട്ടിയില്‍ തന്നെയുണ്ടെന്ന് വി.ഡി സതീശന്‍

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ യു.ഡി.എഫ് നേതൃത്വം ഇന്ത്യന്‍ യൂണിയ മുസ്ലിംലീഗ് ഏറ്റെടുക്കുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനക്കെതിരെ കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.ഡി സതീശന്‍. കോണ്‍ഗ്രസിലെ കാര്യങ്ങളില്‍ ആരെങ്കിലും അനാവശ്യമായി ഇടപെട്ടാല്‍ ചോദിക്കാന്‍ ചുണയുള്ളവര്‍ ഞങ്ങളുടെ പാര്‍ട്ടിയില്‍ തന്നെയുണ്ടെന്ന് വി.ഡി സതീശന്‍ തിരിച്ചടിച്ചു.
കേരളത്തിന്റെ മുഖ്യമന്ത്രി ഇത്ര പച്ചക്ക് വര്‍ഗ്ഗീയത പറയരുതെന്നും കോണ്‍ഗ്രസിനെ മോശമാക്കി ശബരിമലയില്‍ നഷ്ടപ്പെട്ട ഹിന്ദു വോട്ടുകള്‍ തിരിച്ചു പിടിക്കാനുള്ള മാര്‍ഗമാണ് ഇതെന്നും വി.ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/Malayalivartha