സ്‌കൂളുകള്‍ തുറക്കുന്നതിന് മാര്‍ഗനിര്‍ദേശം പുറത്തിറക്കി സര്‍ക്കാര്‍

സംസ്ഥാനത്ത് ജനുവരിയില്‍ സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി വിദ്യാഭ്യാസ ഗുണമേന്മാ സമിതി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ജനുവരി 1 മുതല്‍ 10, 12 ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് സംശയ നിവാരണത്തിനായി രക്ഷിതാക്കളുടെ സമ്മതത്തോടെ സ്‌കൂളുകളില്‍ എത്താവുന്നതാണ്. വിദ്യാര്‍ത്ഥികളുടെയും, അധ്യാപകരുടെയും എണ്ണത്തില്‍ കുറവ് വരുത്തും. ഇതില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് തീരുമാനമെടുക്കാമെന്നും ക്യു.ഐ.പി പറഞ്ഞു.
10, 12 ക്ലാസ്സുകളിലെ പൊതുപരീക്ഷകള്‍ സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് പഠനപിന്തുണയും ആവശ്യമെങ്കില്‍ കൗണ്‍സിലിംഗും നല്‍കുന്നതിന് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ ഏജന്‍സികളുടെ ഏകോപനത്തോടെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു.
https://www.facebook.com/Malayalivartha