ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചില്ല... ശബരിമലയില്‍ ഇന്നു മുതല്‍ 5000 പേര്‍ക്ക് പ്രവേശിക്കാനാവില്ല

ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചില്ല... ശബരിമലയില്‍ ഇന്നു മുതല്‍ 5000 പേര്‍ക്ക് പ്രവേശിക്കാനാവില്ല. ഞായറാഴ്ചമുതല്‍ 5000 പേരെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയെങ്കിലും ഇതിനായി ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചില്ല. ഓണ്‍ലൈന്‍ ബുക്കിങ്ങിന് പോലീസിന്റെ വെര്‍ച്വല്‍ ക്യൂ സംവിധാനം ഇന്നലെ രാത്രി വരെയും തുറന്നുനല്‍കിയിട്ടില്ല.
ഇതുകാരണം ഇന്ന് 5000 പേര്‍ക്ക് ദര്‍ശനത്തിന് അവസരം ലഭിക്കാന്‍ സാധ്യതയില്ല. ഓണ്‍ലൈനില്‍ ബുക്കുചെയ്യുന്നവര്‍ക്കു മാത്രമേ ഇത്തവണ ശബരിമല ദര്‍ശനത്തിന് അനുമതിയുള്ളൂ. സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുത്താല്‍ മാത്രമേ ഓണ്‍ലൈനില്‍ ബുക്കിങ്ങ് തുടങ്ങൂ. നിലവില്‍ തിങ്കള്‍മുതല്‍ വെള്ളിവരെ 2000 പേര്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ 3,000 പേര്‍ക്കുമാണ് ദര്‍ശനാനുമതി.
ഡിസംബര്‍ 26-നുശേഷം ദര്‍ശനത്തിനെത്തുന്ന അയ്യപ്പന്മാര്‍ 48 മണിക്കൂറിനുള്ളിലുള്ള ആര്‍.ടി.പി.സി.ആര്‍., ആര്‍.ടി.ലാംപ്, എക്‌സ്പ്രസ് നാറ്റ് തുടങ്ങിയവയില്‍ എതെങ്കിലും ഒരു പരിശോധന നടത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. തീര്‍ഥാടകരും ഉദ്യോഗസ്ഥരും നിലയ്ക്കലില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇപ്പോള്‍ 24 മണിക്കൂറിനകമുള്ള ആന്റിജന്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് നല്‍കേണ്ടത്.
]ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നു.എന്നാല്‍, ആര്‍.ടി.പി.സി.ആര്‍., ആര്‍.ടി.ലാംപ്, എക്‌സ്പ്രസ് നാറ്റ് പരിശോധനകള്‍ നടത്താനുള്ള സൗകര്യം നിലയ്ക്കലില്‍ ഇല്ല. ഈ സൗകര്യം നിലയ്ക്കലില്‍ എര്‍പ്പെടുത്താന്‍ കഴിയില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്.
ചെലവ് കൂടിയതും പരിശോധനാഫലം ലഭിക്കാന്‍ കാലതാമസമുള്ളതുമാണ് ഇവ. പരിശോധനയ്ക്ക് ഒരാള്‍ക്ക് 2100 രൂപമുതല്‍ 2700 രൂപവരെ ചെലവുവരും. ഇതുകാരണം തീര്‍ഥാടകര്‍ക്ക് ദര്‍ശനം ചെലവേറിയതാകും.
"
https://www.facebook.com/Malayalivartha