സംസ്ഥാനത്തെ കോളേജുകള്‍ ജനുവരി നാലിന് തുറക്കും.... ബിരുദത്തിന് അഞ്ചും ആറും സെമസ്റ്ററില്‍ പഠിക്കുന്നവര്‍ക്കും ബിരുദാനന്തര കോഴ്‌സുകള്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ ക്ലാസ് തുടങ്ങുക

സംസ്ഥാനത്തെ കോളേജുകള്‍ ജനുവരി നാലിന് തുറക്കും.കോളേജ് വിദ്യാഭ്യാസ വകുപ്പ് ഇതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി. ബിരുദത്തിന് അഞ്ചും ആറും സെമസ്റ്ററില്‍ പഠിക്കുന്നവര്‍ക്കും ബിരുദാനന്തര കോഴ്‌സുകള്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ ക്ലാസ് തുടങ്ങുക.പ്രാക്ടിക്കല്‍ പഠനത്തിലും ഓണ്‍ലൈന്‍ പഠനത്തിലും ഉള്‍പ്പെടുത്താന്‍ കഴിയാതിരുന്ന വിഷയങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി ക്ലാസുകള്‍ ക്രമീകരിക്കും.
ഒരേസമയം 50 ശതമാനത്തില്‍ താഴെ വിദ്യാര്‍ത്ഥികള്‍ക്കു മാത്രമായിരിക്കും ക്ലാസ്. ഓരോ കോളേജിലും വിദ്യാര്‍ത്ഥികളുടെ എണ്ണം കണക്കാക്കി, ആവശ്യമെങ്കില്‍ പ്രിന്‍സിപ്പല്‍മാര്‍ ഷിഫ്റ്റ് ഏര്‍പ്പെടുത്തണം. ശനിയാഴ്ചകളില്‍ പ്രവൃത്തി ദിനമായിരിക്കും. രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെയായിരിക്കും പ്രവൃത്തിസമയം. തത്ക്കാലം ഹാജര്‍ നിര്‍ബന്ധമാക്കില്ല.
ഹോസ്റ്റല്‍ മെസ്സുകള്‍ തുറക്കാം. ഡൈനിംഗ് ഹാളില്‍ ശാരീരിക അകലം നിര്‍ബന്ധമായും പാലിക്കണം. മാസ്‌കും നിര്‍ബന്ധമാക്കണം. തെര്‍മല്‍ സ്‌ക്രീനിംഗ് നിര്‍ബന്ധമല്ല. 10 ദിവസത്തിനുശേഷം ഈ ക്രമീകരണങ്ങള്‍ അവലോകനം ചെയ്യണം.
"
https://www.facebook.com/Malayalivartha