കണ്ണില്ലാത്ത ക്രൂരത ;ലോട്ടറി വിറ്റ് ജീവിക്കുന്ന വയോധികനെ വ്യാജ ലോട്ടറി നൽകി കബളിപ്പിച്ച് അയ്യായിരം രൂപ തട്ടിയെടുത്തു

തെരുവിൽ ലോട്ടറി വിറ്റ് ജീവിക്കുന്ന വയോധികനെ വ്യാജ ലോട്ടറി നൽകി കബളിപ്പിച്ച് അയ്യായിരം രൂപ തട്ടിയെടുത്തു. കൊല്ലം അഞ്ചലിലാണ് സമ്മാനമടിച്ച ലോട്ടറിയുടെ വ്യാജന്‍ നല്‍കി തട്ടിപ്പ് നടത്തിയത്.വെളളം കുടിക്കാതെയും അന്നം കഴിക്കാതെയും തമിഴ്നാട്ടുകാരനായ ഈ വയോധികന്‍ സ്വരുക്കൂട്ടിയ മുതലാണ് വ്യാജലോട്ടറിയുമായി വന്നയാൾ തട്ടിയെടുത്തത്. വിന്‍വിന്‍ ഭാഗ്യക്കുറിയുടെ 5000 രൂപ സമ്മാനമടിച്ച ടിക്കറ്റിന്‍റെ വ്യാജനുമായി വന്നാണ് അജ്ഞാതനായ തട്ടിപ്പുകാരന്‍ മുഹമ്മദ് സാഹിബിനെ കബളിപ്പിച്ചത്. 40 രൂപ വിലയുളള 88 ടിക്കറ്റും 1480 രൂപയും വ്യാജലോട്ടറി കാട്ടി തട്ടിപ്പുകാരന്‍ കൊണ്ടുപോയി. അഞ്ചല്‍ പൊലീസില്‍ പരാതി നല്‍കിയ മുഹമ്മദ് സാഹിബ് തട്ടിപ്പുകാരനെ പൊലീസ് കണ്ടെത്തുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ്.അതെ സമയം കഴിഞ്ഞ ദിവസം ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു വാർത്ത ഉണ്ടായിരുന്നു .യാദൃച്ഛികമായി കൈയിൽവന്ന 75 ലക്ഷം രൂപയുടെ ഭാഗ്യം, മറ്റാരുമറിയില്ലെങ്കിൽപ്പോലും തന്റേതല്ലെന്ന ഉറച്ചബോധ്യത്തോടെ യഥാർഥ ഉടമയ്ക്കുതിരികെ നൽകിയ ആ യുവതിയുടെ സത്യസന്ധതയ്ക്കു സമാനതകളില്ല. ഡിസംബർ എട്ടിനു നറുക്കെടുത്ത, സംസ്ഥാന സർക്കാരിന്റെ സ്ത്രീശക്തി ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനമാണ് ഒരുസ്ത്രീയുടെ സത്യസന്ധതയിൽ യഥാർഥ ഭാഗ്യവാനിലേക്കെത്തിയത്. അക്കഥയിങ്ങനെ:-
പട്ടണക്കാട് ഗ്രാമപ്പഞ്ചായത്ത് പാറയിൽ രഞ്ജുഭവനിൽ രഞ്ജുരത്തിനം ടിക്കറ്റെടുക്കുന്നത് മുഹമ്മ ഷാപ്പുകവലയിൽനിന്ന്. വെൽഡിങ് തൊഴിലാളിയായ രഞ്ജു ജോലിയുടെ ഭാഗമായെത്തിയപ്പോഴാണു ടിക്കറ്റെടുത്തത്. പിറ്റേന്നത്തെ ജോലി ചേർത്തല ശക്തീശ്വരം കവലയിൽ. അവിടെ ജോലിക്കിടയിൽ ചായകുടിക്കാനെത്തിയപ്പോഴാണു കടയിലെ ജീവനക്കാരിയായ പരിചയക്കാരി യുവതിയെക്കണ്ടത്. നിലവിൽ കഞ്ഞിക്കുഴിയിലാണു താമസമെങ്കിലും ഇവരുടെ കുടുംബവീട് പാറയിൽ ഭാഗത്താണ്.ടിക്കറ്റിന്റെ ഫലം നോക്കാൻ രഞ്ജു ടിക്കറ്റ് യുവതിയെ ഏൽപ്പിച്ചു. ഒരുദിവസം കഴിഞ്ഞപ്പോൾ ടിക്കറ്റിന്റെ കാര്യം രണ്ടുപേരും മറന്നു. മൂന്നാംദിവസം യുവതി ഫലം നോക്കിയപ്പോഴാണ് എസ്.എം. 864192 നമ്പരിലുള്ള ടിക്കറ്റിന് ഒന്നാംസമ്മാനമായ 75 ലക്ഷം രൂപ അടിച്ചതായറിഞ്ഞത്. 75 ലക്ഷം കൈയിലായിട്ടും ആ മനസ്സ് ഇളകിയില്ല. ഉടനടി ടിക്കറ്റുടമയെ വിളിച്ചു. രഞ്ജുവെത്തി ടിക്കറ്റ് ഏറ്റുവാങ്ങി. നന്ദി പറയാൻ വാക്കുകളില്ലായിരുന്നു. ‘ഇക്കാലത്തും ഇത്രയും നന്മയും സത്യവുമുള്ളവരുണ്ടല്ലോ’ എന്നായിരുന്നു 26-കാരനായ രഞ്ജുവിന്റെ പ്രതികരണം.ഇത്രവലിയ സത്യസന്ധത കാട്ടിയിട്ടും ക്യാമറയ്ക്കു മുൻപിൽ വരാനോ പേരു പ്രസിദ്ധപ്പെടുത്താനോ യുവതി തയ്യാറായില്ല.സമ്മാനാർഹമായ ടിക്കറ്റ് രഞ്ജു വെട്ടക്കൽ സഹകരണബാങ്കിലെത്തി സെക്രട്ടറി എസ്. ഗംഗപ്രസാദിനെ ഏൽപ്പിച്ചു. ഗ്രാമപ്പഞ്ചായത്ത് മുൻ അംഗം എം.എസ്. സുമേഷിന്റെ സാന്നിധ്യത്തിലാണ് ടിക്കറ്റ് കൈമാറിയത്.‘നല്ലൊരു വീടുവെക്കണം നന്നായി ജീവിക്കണം. അതുമാത്രമാണ് ആഗ്രഹം. ജോലി തുടരും.’ രഞ്ജുവിന്റെ മോഹങ്ങൾ ഇത്രമാത്രം.
https://www.facebook.com/Malayalivartha