Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....


  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ...  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി


കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..

കേരള ടൂറിസത്തെ ആഗോളമാതൃകയാക്കാനുള്ള ചട്ടക്കൂട് ഒരുക്കും- മുഖ്യമന്ത്രി

02 FEBRUARY 2026 05:42 PM IST
മലയാളി വാര്‍ത്ത

More Stories...

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം

എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും വികസനോന്മുഖവുമായ നടപടികളിലൂടെ കേരള ടൂറിസത്തെ ആഗോളമാതൃകയാക്കാനുള്ള ചട്ടക്കൂട് ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള ടൂറിസവും ദി ഹിന്ദു ദിനപ്പത്രവും ചേര്‍ന്ന് സംഘടിപ്പിച്ച കേരള ഫോര്‍ ഓള്‍, ടൂറിസം വിത്തൗട്ട് ബാരിയേഴ്സ് എന്ന ദ്വിദിന ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അന്താരാഷ്ട്ര തലത്തില്‍ സഞ്ചാരികളുടെ മാറുന്ന അഭിരുചിയ്ക്കനുസരിച്ച് പുതിയ ടൂറിസം ഉത്പന്നങ്ങള്‍ അവതരിപ്പിക്കാന്‍ കേരളത്തിനായി എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹെലി ടൂറിസം, കാരവാന്‍ ടൂറിസം, സീപ്ലെയിന്‍ എന്നിവ ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങളായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ടൂറിസം മേഖലയില്‍ നിന്ന് 2024 ല്‍ മാത്രം 49,053 കോടി രൂപയാണ് സംസ്ഥാനത്തിന് വരുമാനം ലഭിച്ചത്. കൊവിഡിനു മുമ്പുള്ള കാലത്തിനേക്കാള്‍ അധികമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ടൂറിസം സംസ്ക്കാരത്തിന് കേരളം എന്നും മുന്‍കയ്യെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ടൂറിസം മേഖലയിലെ ടൂറിസം ലിംഗസമത്വ ശാക്തീകരണത്തിനായി ആഗോള വനിതാ ഉച്ചകോടി സംസ്ഥാനം സംഘടിപ്പിച്ചിരുന്നു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, പ്രാപ്യമായ ടൂറിസം സംസ്ക്കാരമാണ് വിഭാവനം ചെയ്യുന്നത്. ചെറുതും വലുതുമായ എല്ലാ ടൂറിസം കേന്ദ്രങ്ങളും എല്ലാ സഞ്ചാരികള്‍ക്കും ഒരു പോലെ ആസ്വദിക്കാനാവണമെന്നതാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്. കേരള ഫോര്‍ ഓള്‍ എന്നത് കേവലം ഒരു ഉച്ചകോടിയുടെ ആശയം മാത്രമല്ല, വികസനമാതൃകയുടെ ആപ്തവാക്യമാണെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.

എല്ലാവിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന കേരളത്തിന്റെ സമീപനത്തിന്റെ സാക്ഷ്യപത്രമായിരുന്നു കൊവിഡ് കാലത്ത് ലോകം കണ്ടതെന്ന് ദി ഹിന്ദു ഗ്രൂപ്പ് ഡയറക്ടര്‍ എന്‍ റാം പറഞ്ഞു. അതിഥി തൊഴിലാളികള്‍ക്കുള്‍പ്പെടെ ആരോഗ്യ സേവനങ്ങളും സുരക്ഷാസംവിധാനങ്ങളും കേരളം പ്രദാനം ചെയ്തു. പുരോഗമന സമൂഹം കേരളത്തെ പ്രതീക്ഷാ നിര്‍ഭരമായാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അനുകമ്പയില്‍ നിന്നോ സഹാനുഭൂതിയില്‍ നിന്നോ അല്ല എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസന നടപടികള്‍ വരേണ്ടതെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയ ഡയറക്ടര്‍ ജനറലും അഡി. സെക്രട്ടറിയുമായ സുമന്‍ ബില്ല പറഞ്ഞു. ഭാവിയിലെ എല്ലാ അടിസ്ഥാന സൗകര്യ വികസന പ്രവൃത്തിയിലും ഈ നയം പ്രാവര്‍ത്തികമാക്കണം. ഇന്ത്യയില്‍ ഇത് ഫലപ്രദമായി നടപ്പാക്കാന്‍ കഴിയുന്ന സംസ്ഥാനങ്ങളില്‍ മുന്‍നിരയിലാണ് കേരളമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വൈപ്പിന്‍ എംഎല്‍എ കെ എന്‍ ഉണ്ണികൃഷ്ണൻ, മേയര്‍ വി കെ മിനിമോള്‍, കേരള ടൂറിസം സെക്രട്ടറി കെ ബിജു, ഡയറക്ടര്‍ ശിഖാ സുരേന്ദ്രന്‍, ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റി സിഇഒ കെ രൂപേഷ് കുമാര്‍, കേരള ട്രാവല്‍ മാര്‍ട്ട് പ്രസിഡന്റ് ജോസ് പ്രദീപ്, ദി ഹിന്ദു ഗ്രൂപ്പ് എഡിറ്റർ സുരേഷ് നമ്പത്ത്, ചീഫ് റവന്യു ഓഫീസര്‍ സുരേഷ് ബാലകൃഷ്ണ, മാര്‍ക്കറ്റിംഗ് മേധാവി അപരാജിത ബിശ്വാസ്, എന്‍ജിഒ ‘സ്വയം’ സ്ഥാപക മിനു ജിന്‍ഡാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (19 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (41 minutes ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (1 hour ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (1 hour ago)

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (1 hour ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (2 hours ago)

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം  (2 hours ago)

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി  (3 hours ago)

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...  (3 hours ago)

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (8 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (8 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (9 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (10 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (11 hours ago)

Malayali Vartha Recommends