സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്... പവന് 6640 രൂപയുടെ കുറവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്. ഇന്ന് ഗ്രാമിന് 830 രൂപ കുറഞ്ഞ് 13,890 രൂപയിലേക്ക് എത്തി. പവന് 6640 രൂപ കുറഞ്ഞ് 1,11,120 രൂപയായി ഇടിഞ്ഞു. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വർണവില ഇടിയുന്നത്. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില 3.3 ശതമാനം ഇടിഞ്ഞ് ഔൺസിന് 4,703.27 ഡോളറായി.
രണ്ടാഴ്ചക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോൾ സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. ഒരുവേളയിൽ സ്വർണം റെക്കോഡ് നിരക്കായ 5,594.28 ഡോളറിലേക്ക് എത്തിയിട്ടുണ്ടായിരുന്നു. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 0.3 ശതമാനം ഇടിഞ്ഞു. 4,729.20 ഡോളറിലാണ് യു.എസ് ഗോൾഡ് ഫ്യൂച്ചറിന്റെ വ്യാപാരം പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha

























