നെടുങ്കണ്ടം കസ്റ്റഡി മരണം അവസാനഘട്ടത്തില്‍ലേക്ക്.... അന്വേഷണത്തിന്റെ ഭാഗമായി ജസ്റ്റിസ് നാരായണകുറുപ്പ് കമ്മീഷന്‍ ഇന്ന് നെടുങ്കണ്ടത്ത്

നെടുങ്കണ്ടം കസ്റ്റഡി മരണം അവസാനഘട്ടത്തില്‍. അന്വേഷണത്തിന്റെ ഭാഗമായി ജസ്റ്റിസ് നാരായണകുറുപ്പ് കമ്മീഷന്‍ ഇന്ന് നെടുങ്കണ്ടത്ത് എത്തും. നെടുങ്കണ്ടം താലൂക്ക് ആശുപത്രി, പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലാണ് ഇതിനോടനുബന്ധിച്ച സന്ദര്‍ശനം നടത്തുക.2019 ജൂലൈ 21 നാണ് പീരുമേട് സബ് ജയിലില്‍ റിമാന്റില്‍ കഴിഞ്ഞിരുന്ന രാജ്കുമാര്‍ മരണപ്പെടുന്നത്.
കസ്റ്റഡി മരണത്തില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ പല പോരായ്മകളും കണ്ടെത്തിയതിനെ തുടര്‍ന്ന് റീ- പോസ്റ്റ്‌മോര്‍ട്ടം വരെ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് നടത്തുകയുണ്ടായി.
മര്‍ദ്ദനത്തിനിരയായ നെടുങ്കണ്ടം പൊലീസ് സ്റ്റേഷന്‍, ചികിത്സ നല്‍കിയ നെടുങ്കണ്ടം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് അന്തിമഘട്ടപരിശോധന നടത്തുക. അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കും.
"
https://www.facebook.com/Malayalivartha