രഹസ്യ വിവരം ചോര്‍ന്നില്ല... ഒരിടവേളയ്ക്ക് ശേഷം നിശാപാര്‍ട്ടികള്‍ സജീവമാകുന്നെന്ന സൂചന നല്‍കി വാഗമണ്‍; വാഗമണിലെ ലഹരി നിശാ പാര്‍ട്ടിയില്‍ 25 സ്ത്രീകള്‍ ഉള്‍പ്പെടെ അറുപതു പേര്‍ പിടിയില്‍; രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നര്‍ക്കോര്‍ട്ടിക്‌സ് വിഭാഗം റെയ്ഡിനെത്തിയപ്പോള്‍ കണ്ടത് അമ്പരപ്പിക്കുന്ന കാഴ്ച

കോവിഡ് സൃഷ്ടിച്ച ആഘാതത്തിന് ശേഷം നിശാപാര്‍ട്ടികള്‍ സജീവമാകുന്നു എന്ന സൂചന നല്‍കി കോട്ടയം വാഗമണില്‍ വന്‍ നിശാപാര്‍ട്ടി. പോലീസ് നര്‍ക്കോര്‍ട്ടിക്‌സ് വിഭാഗം വാഗമണിലെ റിസോര്‍ട്ടില്‍ നടത്തിയ പരിശോധനയില്‍ അമ്പരപ്പിക്കുന്ന കാഴ്ചകളാണ് കണ്ടത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണു നര്‍ക്കോര്‍ട്ടിക്‌സ് വിഭാഗം റെയ്ഡിനെത്തിയത്. വിവിധ സ്‌റ്റേഷനുകളിലെ പോലീസിനെ ഏകോപിപ്പിച്ചു രാത്രി എട്ടരയോടെയാണു റെയ്ഡിനെത്തിയത്.
മയക്കുമരുന്നിടപാടുമായി ബന്ധപ്പെട്ട് 60 പേരാണ് പിടിയിലായത്. ഹെറോയിന്‍, കഞ്ചാവ്, എല്‍.എസ്.ഡി. ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ കണ്ടെടുത്തു. വാഗമണ്‍ വട്ടപ്പതലിലെ പ്രമുഖ സ്വകാര്യ റിസോട്ടിലാണു റെയ്ഡ് നടന്നത്. പിടിയിലായവരില്‍ 25 പേര്‍ സ്ത്രീകളാണ്. മലയാളസിനിമയിലെ ഒരു സംവിധായകനും സംഘത്തില്‍ ഉണ്ടെന്നു സൂചനയുണ്ട്.
റിസോര്‍ട്ടുമായി ബന്ധപ്പെട്ട് ലഹരിയിടപാടു നടക്കുന്നതായി പോലീസിന് അറിവു കിട്ടിയിരുന്നു. ആഴ്ചകള്‍ നീണ്ട ആസൂത്രണത്തിനൊടുവിലാണ് ഇന്നലെ രാത്രി പോലീസ് റെയ്ഡ് നടത്തിയത്. മറ്റ് ജില്ലകളില്‍ നിന്നും ഡി.ജെ.പാര്‍ട്ടിക്കായും, മയക്ക് മരുന്ന് ഉപയോഗിക്കുന്നതിനും നിരവധി പേര്‍ വാഗമണ്ണില്‍ എത്തുന്നതായാണ് സൂചന.
വാഗമണ്‍ വട്ടപ്പത്താലിലെ പ്രമുഖ റിസോര്‍ട്ടില്‍ ആയിരുന്നു റെയ്ഡ് നടന്നത്. നിശാപാര്‍ട്ടിയെക്കുറിച്ച് ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന റെയ്ഡില്‍ ഇരുപത്തിയഞ്ചോളം സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘമാണ് പിടിയിലായിരിക്കുന്നത്. നിശാപാര്‍ട്ടിയുടെ മറവില്‍ മറ്റിടപാടുകളും നടന്നതായാണ് സൂചന.
പോലീസ് പിടിയിലായ ചിലരെ ജോഡിയായി റിസോര്‍ട്ടിലെ റൂമുകളില്‍ നിന്നുകൂടിയാണ് കസ്റ്റഡിയില്‍ എടുക്കുന്നത്. വൈകുന്നേരം തുടങ്ങിയ നിശാ പാര്‍ട്ടിയെ കുറിച്ച് എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. കസ്റ്റഡിയില്‍ എടുത്തവരെ ചോദ്യംചെയ്തു വരികയാണെന്നും തുടര്‍നടപടികള്‍ തിങ്കളാഴ്ച പൂര്‍ത്തീകരിക്കുമെന്നും ഇടുക്കി എഎസ്പി സുരേഷ് കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
വാഗമണ്‍ വട്ടപ്പത്താലിലെ റിസോര്‍ട്ടില്‍ ഇതിനു മുന്‍പും പല തവണ നിശാപാര്‍ട്ടികള്‍ നടന്നിരുന്നതായി ആരോപണം ഉണ്ട്. നിശാപാര്‍ട്ടികള്‍ നിരോധിച്ചിരിക്കുന്ന സാഹചര്യത്തില്‍ അവ നടത്തരുതെന്ന് പോലീസ് നല്‍കിയിരുന്ന കര്‍ശന നിര്‍ദേശം മറികടന്നാണ് സ്വാധീനത്തിന്റെ മറവില്‍ റിസോര്‍ട്ടില്‍ ഞായറാഴ്ച രാത്രിയും നിശാപാര്‍ട്ടി നടത്തുന്നത്. അന്തര്‍ സംസ്ഥാന ബന്ധമുള്ള മയക്ക് മരുന്ന് ലോബിയാണ് പാര്‍ട്ടിക്ക് പിന്നിലെന്നാണ് നാര്‍ക്കോട്ടിക് നല്‍കുന്ന സൂചന.
കോവിഡ് കാരണം നിശ്ചലമായിരുന്ന ടൂറിസം മേഖല പതുക്കെ കരകയറി വരുന്ന സമയത്താണ് വീണ്ടും നിശാപാര്‍ട്ടികള്‍ സജീവമാകുന്നത്. എത്ര തവണ കയറിപ്പോയാലും തരിമ്പുപോലും മടുപ്പു തോന്നാത്ത വാഗമണ്‍ മലയാളികളുടെ പ്രിയ സഞ്ചാര കേന്ദ്രമായി മാറിയിട്ട് പതിറ്റാണ്ടുകളായി. ഏതു കാലാവസ്ഥയിലും മുഖംമിനുക്കി തലയെടുപ്പോടെ ഇവിടെ പൈന്‍മരക്കാടും തങ്ങളുപാറയും മൊട്ടക്കുന്നും ഷൂട്ടിങ്ങ് പോയിന്റും ഒക്കെയായി ഒറ്റദിവസം കൊണ്ടു കണ്ടു തീര്‍ക്കുവാന്‍ പറ്റാത്ത കാഴ്ചകളാണുള്ളത്. വിദേശികള്‍ക്കും ഏറെ പ്രിയപ്പെട്ടതാണ് വാഗമണ്‍. ടൂറിസത്തെ മറയാക്കി നിശാപാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നുവെന്ന് പരാതിയുമുണ്ട്. ഇതിനിടെയാണ് വലിയ റെയ്ഡ് നടന്നത്.
https://www.facebook.com/Malayalivartha