പൊളിയോട് പൊളി... തന്നെ ചാണക സംഘിയെന്ന് വിളിച്ചോളൂവെന്ന സുരേഷ് ഗോപിയുടെ മാസ് ഡയലോഗിന് പിന്നാലെ നടന്‍ കൃഷ്ണകുമാറും; ഞാനും ചാണകം, നിങ്ങളും ചാണകം, നമ്മള്‍ എല്ലാം ചാണകമാണ്... ഓരോ വ്യക്തിയിലും ചാണകമുണ്ട്

'ഓരോ വ്യക്തിയിലും ചാണകമുണ്ട്. ഓരോ വ്യക്തിയെയും എടുത്തുനോക്കുക. അവരില്‍ ചാണകമുണ്ട്. അപ്പോള്‍ ഈ ചാണകം എന്ന് പറഞ്ഞാല്‍... ഞാനും ചാണകം, നിങ്ങളും ചാണകം, ഇതിനകത്ത്... നിങ്ങള്‍ക്ക് ഇഷ്ടമുള്ള ചാണകമാകാം... സംഘി ചാണകമുണ്ട്, കൊങ്ങി ചാണകമുണ്ട്. കമ്മി ചാണകമുണ്ട്, സുടാപ്പി ചാണകമുണ്ട്. ഏത് ചാണകം വേണമെന്ന് അവര്‍ക്ക് ചൂസ് ചെയ്യാം. ചാണകത്തെ പറ്റി എനിക്ക് പറയാനുള്ളത് ഇതാണ്. നമ്മള്‍ എല്ലാവരും ചാണകമാണ്. ചാണകമേ ഉലകം.' എന്നും കൃഷ്ണകുമാര്‍ പറയുന്നു.
നമ്മള്‍ ഭക്ഷിക്കുന്നതെല്ലാം നമ്മളായി തീരുകയാണെന്നും ഈ രീതിയില്‍ നോക്കുകയാണെകില്‍ എല്ലാ വ്യക്തിയിലും ചാണകമുണ്ടെന്നും കൃഷ്ണകുമാര്‍ പറയുന്നു. ഭക്ഷ്യവസ്തു ചാണകത്തിന് രൂപാന്തരം സംഭവിച്ചതാണ് ഉണ്ടാകുന്നതെന്നും അതാണ് 'നമ്മള്‍' ആയി തീരുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു. ആത്മീയാചാര്യനായ ജഗ്ഗി വാസുദേവില്‍ നിന്നുമാണ് താന്‍ ഇക്കാര്യം മനസിലാക്കിയതെന്നും കൃഷ്ണകുമാര്‍ പറയുന്നു.
സുരേഷ് ഗോപിയും ചാണക പ്രയോഗത്തിനെതിരെ രംഗത്തെത്തിയിരുന്നു. തന്നെ ചാണക സംഘിയെന്ന് വിളിച്ചോളൂവെന്നും ഗുരുദേവിന്റെ വീടിന്റെ തറ ഇപ്പോഴും ചാണകം മെഴുകിയതാണെന്നും സുരേഷ് ഗോപി പറഞ്ഞു. ചിലര്‍ വസിക്കുന്ന പോലെ മറ്റ് മാലിന്യങ്ങള്‍കൊണ്ട് മെഴുകിയ തറയിലല്ല നമ്മുടെ വാസം. അത് ചാണകം മെഴുകിയതാണെന്നും സുരേഷ് ഗോപി പറഞ്ഞു. കോഴിക്കോട് എന്‍.ഡി.എ സ്ഥാനാര്‍ഥികളുടെ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് സുരേഷ് ഗോപി ഇതുപറഞ്ഞത്. ഞാന്‍ ലോകം മുഴുവന്‍ ആരാധകനുള്ള, വിശ്വസിക്കാന്‍ കൊള്ളാമെന്ന് കരുതുന്ന ഒരു നേതാവായ നരേന്ദ്രമോദിയുടെ പടയാളി തന്നെയാണ്. അതിനെ എന്ത് പേരിട്ട് വിളിച്ചാലും കുഴപ്പമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
ഇടതുപക്ഷം 45 വര്‍ഷം കോഴിക്കോട് ഭരിച്ചിട്ടുണ്ട്. നന്മയുടെ നഗരമെന്നാണ് എസ്.കെ. കോഴിക്കോടിനെ വിശേഷിപ്പിച്ചത്. ആ നന്മയുടെ നഗരത്തില്‍ നിന്ന് അല്‍പം കുടിവെള്ളം കിട്ടിയിട്ട് മരിച്ചാല്‍ മതിയെന്ന് എം.ടി വാസുദേവന്‍നായരെ കൊണ്ട് പറയപ്പിച്ച ഭരണമാണിത്. എന്നിട്ട് ഇപ്പോഴും കുടിവെള്ളം തരാമെന്ന ഇടതിന്റെ പറച്ചിലിന് ഒരു കുറവുമില്ലെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.
ബി.ജെ.പി ഭരിക്കുന്ന കല്ലിയൂര്‍ പഞ്ചായത്തിലേക്ക് വന്ന് നോക്കൂ. കേന്ദ്രപദ്ധതികള്‍ വഴി ഒരു സിനിമാനടനായ എം.പി, കെട്ടിയിറക്കിയ എം.പി എന്ത് ചെയ്തുവെന്ന് മനസ്സിലാക്കി താരാം.
കോഴിക്കോട് പേരാമ്പ്രയിലെ ഒരു പട്ടികജാതി കോളനിയിലേക്ക് ഒരു റോഡുണ്ടാക്കാന്‍ ഞാന്‍ ശ്രമം തുടങ്ങിയിട്ട് മൂന്ന് വര്‍ഷത്തോളമായി. പേരാമ്പ്ര പഞ്ചായത്ത് ബി.ജെ.പിയാണ് ഭരിക്കുന്നതെങ്കില്‍ എപ്പോഴെ ഒരു റോഡ് വന്നേനെ. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിയും വരെ ഈ കെട്ടിയിറക്കിയ എം.പിയുടെ ഒരു പദ്ധതിയും നടപ്പാക്കില്ലെന്ന വാശിയിലാണ് അവിടെയുള്ള നികൃഷ്ട ജീവികള്‍. ഇതിനെതിരേ ചിന്തിച്ച് വോട്ടുചെയ്യണമെന്നും സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപിയുടെ ഈ ഡയലോഗ് വൈറലായിരുന്നു. അതിന് പിന്നാലെയാണ് കൃഷ്ണകുമാര്‍ എത്തിയത്.
https://www.facebook.com/Malayalivartha