കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ കോടതി വിധി ഇന്ന്...

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസാണിത്.എം.ശിവശങ്കറിനെതിരെയുള്ള തെളിവുകളെല്ലാം ശക്തമാണെന്നും ലൈഫ് മിഷനില്‍ ശിവശങ്കറിന് ലഭിച്ച അഴിമതിപ്പണമാണ് സ്വപ്ന സുരേഷിന്റെ ലോക്കറില്‍ നിന്നും കണ്ടെടുത്തതെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ വാദം.
മാത്രമല്ല സ്വര്‍ണം കടത്തിയ നയതന്ത്ര കാര്‍ഗോ വിട്ടുകിട്ടാന്‍ ശിവശങ്കര്‍ കസ്റ്റംസിനെ വിളിച്ചിരുന്നതായും ഇഡി വ്യക്തമാക്കുന്നുണ്ട്. കേസില്‍ ശിവശങ്കറിനെതിരെ വാട്സ് ആപ്പ് ചാറ്റുകള്‍, ഡിജിറ്റല്‍ രേഖകള്‍, മൊഴികള്‍ തുടങ്ങി നിരവധി തെളിവുകള്‍ ഇഡി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ശിവശങ്കറിന്റെ അഭിഭാഷകന്‍ ആരോപിക്കുന്നത് സ്വപ്നയെ ഭീഷണിപ്പെടുത്തിയാണ് ഇഡി ശിവശങ്കറിനെതിരെ മൊഴിയെടുക്കുന്നതെന്നാണ്.
മാത്രമല്ല അന്വേഷണം അവസാനിക്കും വരെ ശിവശങ്കര്‍ ജയിലില്‍ തുടരണമോയെന്നും അഭിഭാഷകന്‍ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഇതിനിടയില്‍ കളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള കേസില്‍ എം ശിവശങ്കറിന്റെ സ്വത്തുക്കള്‍ കണ്ടുകിട്ടാന്‍ ഇഡി നടപടി തുടങ്ങിയിട്ടുണ്ട് എന്നും റിപ്പോര്‍ട്ട് ഉണ്ട്. ഇതുവരെ ലോക്കറില്‍ നിന്നും കിട്ടിയ പണവും സ്വര്‍ണവുമാണ് കണ്ടുകിട്ടിയിരിക്കുന്നത്.
എന്നാല്‍ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ശിവശങ്കറിന്റെ പേരില്‍ സമ്ബാദിച്ചതെന്ന് കരുതുന്ന സ്വത്തുക്കള്‍ കൂടി കണ്ടുകെട്ടാനാണ് ഇപ്പോള്‍ ഇഡിയുടെ നീക്കം.ഒരുപക്ഷേ ഈ സ്വത്തുക്കള്‍ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് അല്ല സമ്ബാദിച്ചത് എന്ന് കണ്ടാല്‍ ഇവ തിരിച്ചു നല്‍കുമെന്നും അല്ലെങ്കില്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടാനുമാണ് തീരുമാനം.
https://www.facebook.com/Malayalivartha