സി.പി.ഐ നേതാവിന്റെ റിസോര്‍ട്ടിലെ മയക്കുമരുന്ന് നിശാപാര്‍ട്ടി ഇത് രണ്ടാം തവണ; മുമ്പ് പോലീസിനെ സ്വാധീനിച്ച് കേസ് ഒതുക്കി; നേതാവ് ലഹരി മാഫിയുടെ പ്രധാന കണ്ണി? ടൂറിസത്തിനൊപ്പം സജീവമായി ലഹരിമരുന്ന് മാഫിയ

വാഗമണ്ണിലെ സി.പി.ഐ നേതാവിന്റെ റിസോര്‍ട്ടില്‍ നടന്ന നിശാപാര്‍ട്ടിയില്‍ നിന്നും പിടികൂടയത് കോടിക്കണക്കിന് രൂപ വില വരുന്ന മയക്കുമരുന്ന് ശേഖരം. സിപിഐ പ്രാദേശിക നേതാവും ഏലമ്പാറ മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ഷാജി കുറ്റിക്കാടിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ റിസോര്‍ട്ട്. റിസോര്‍ട്ടില്‍ ഇതിനു മുമ്പും നിശാപാര്‍ട്ടി നടന്നിട്ടുണ്ട്. അന്ന് പരിശോധനക്ക് എത്തിയ പോലീസ് നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. ഇതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലുണ്ടായിയെന്നാണ് നിഗമനം.
രണ്ട് ദിവസം മുമ്പ് മയക്കുമരുന്നുമായി കൊച്ചിയില്‍ പിടിയിലായ രണ്ട് പേരില്‍ നിന്നാണ് ഇടുക്കിയിലെ നിശാപാര്‍ട്ടി സംബന്ധിച്ച വിവരം ലഭിച്ചത്. തുടര്‍ന്ന് ഞായറാഴ്ച രാത്രി പ്രത്യേക സംഘമെത്തി റെയ്ഡ് നടത്തുകയായിരുന്നു. ഇതാണ് ഇപ്പോഴത്തെ നടപടിയില്‍ കലാശിച്ചത്. പ്രദേശിക തലത്തില്‍ നിന്നും വിഷയം സംസ്ഥാന തലത്തിലെത്തിയപ്പോള്‍ സി.പി.ഐ നേതാവില്‍ നിന്നും കാര്യങ്ങള്‍ കൈവിട്ടു. ഇതിന് പിന്നാലെ വന്‍ മാധ്യമ ശ്രദ്ധകൂടി മണിക്കൂരകുകള്‍ക്കുള്ളില്‍ ലഭിച്ചതോടെ നേതാവിനെ സഹായിക്കാന്‍ ആരും എത്തിയല്ല. എന്നാല്‍ നിശാപാര്‍ട്ടിക്ക് പിന്നില്‍ വന്‍ മയക്കു മരുന്ന് മാഫിയ തന്നെയുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. ഇതിന്റ സാധ്യതകള്‍ മനസിലാക്കാന്‍ സി.പി.ഐ നോതാവ് ഷാജി കുറ്റിക്കാട്ടിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. കൂടാതെ തെരച്ചിലിനിടെ പിടിയിലായ 25 സ്ത്രീകളടക്കം 60 പേരെയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
സിപിഐ നേതാവിന്റെ നിശാപാര്‍ട്ടിയില്‍ ഒമ്പത് പേര്‍ ഉണ്ടായിരുന്നെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. അതില്‍ മൂന്നുപേരാണ് പാര്‍ട്ടിയുടെ ആസൂത്രകര്‍. ഇവരുടെ നിര്‍ദ്ദേശ പ്രകാരമാണ് മറ്റ് ആറ് പേരും പ്രവര്‍ത്തിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പാര്‍ട്ടി സംബന്ധിച്ച വിവരം പ്രതികള്‍ പങ്കുവച്ചത്. ഷാജി കുറ്റിക്കാടിന്റെ ഈ റിസോര്‍ട്ടില്‍ നിന്നും ഇതിനു മുമ്പും മയക്കുമരുന്ന് പിടികൂടിയിട്ടുണ്ട്. അന്ന് താക്കീത് നല്‍കി വിട്ടയയ്ക്കുകയായിരുന്നു.
ഇന്നലെ രാത്രിയില്‍ നടന്ന റെയ്ഡിലാണ് എല്‍എസ്ഡി സ്റ്റാമ്പുകളും കഞ്ചാവും ഹെറോയിനുമടക്കമുള്ള ലഹരിമരുന്നുകള്‍ പിടികൂടിയത്. അറസ്റ്റിലായ 60 പേരും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. എന്നാല്‍ ഇവര്‍ക്ക് മയക്കുമരുന്ന് ലഭിച്ചത് എവിടെ നിന്നാണെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കുറിച്ചും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
കോവിഡ് കാലത്ത് സംസ്ഥാനത്ത് മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിച്ചതായി വാര്‍ത്തകള്‍ വന്നിയിരുന്നു. കഞ്ചാവ്, ഹഷീഷ്, എം.ഡി.എം എന്നിവ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പോലീസ് ഈ കാലളവില്‍ വ്യാപകമായി പിടികൂടിയിരുന്നു. കേരളത്തില്‍ കൊച്ചി കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് മാഫിയ പ്രവര്‍ത്തിക്കുന്നതെന്നാണ് പോലീസ് കണ്ടെത്തിരിക്കുന്നത്. ഇതിന് പിന്നില്‍ സിനിമ- രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ സാന്നിധ്യവും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ബാംഗ്ലൂറിലും മുംബൈയിലും നാര്‍ക്കോട്ടിക്ക് ബ്യുറോ പരിശോധനയില്‍ മലയാളി ബന്ധം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ കേരളത്തിലെ മയക്കുമരുന്ന് മാഫിയയുടെ പ്രവര്‍ത്തനം വേഗത കുറഞ്ഞിരുന്നു. ലോക്ഡൗണ്‍ അവസാനിച്ച് ടൂറിസം മേഖല സജീവമായതോടെ കേരളത്തിലെ ലഹരി മാഫിയയും വീണ്ടും സജീവമാകുകയാണ്.
https://www.facebook.com/Malayalivartha