ഗ്യാസ് പൈപ്പ് ലൈന്‍ സ്ഥാപിക്കാനെടുത്ത കുഴിയില്‍ ബൈക്ക് മറിഞ്ഞു രണ്ടു പേര്‍ക്ക് പരിക്ക്

താമരശ്ശേരി ദേശീയ പാതയിലൂടെ ഗ്യാസ് പൈപ്പ് ലൈന്‍ സ്ഥാപിക്കാനെടുത്ത കുഴിയില്‍ ബൈക്ക് മറിഞ്ഞു രണ്ടു പേര്‍ക്ക് പരിക്കേറ്റു.കോഴിക്കോട് ഈസ്റ്റ്ഹില്‍ സ്വദേശികളായ സാബു, ജെസ്റ്റിന്‍ എന്നിവര്‍ സഞ്ചരിച്ച ബൈക്കാണ്കുഴിയില്‍ മറിഞ്ഞത് . ഇവരെ താമരശേരി ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു..
ഇന്നലെ രാവിലെ ഏഴരയ്ക്ക് കാരാടി പെട്രോള്‍ പമ്ബിനു മുന്നിലാണ് സംഭവം നടന്നത്. ഇരുവരും വയനാട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്നു. ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതിക്കു വേണ്ടിയുള്ള കുഴിയിലാണ് ബൈക്ക് മറിഞ്ഞത്.
https://www.facebook.com/Malayalivartha



























