Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഈശ്വരാ എളുപ്പം വരണേ... കുമ്മനം രാജശേഖരന്റെ വഴിയേ പോയ പി.എസ്. ശ്രീധരന്‍പിള്ള കുമ്മനം രാജശേഖരന്റെ വഴിയേ തന്നെ തിരിച്ചെത്തുമോയെന്ന് സംശയം; സംസ്ഥാനത്തിന് പരിഹരിക്കാന്‍ കഴിയാത്ത സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇടപെടുവിച്ച് ശ്രീധരന്‍പിള്ള

25 DECEMBER 2020 09:01 AM IST
മലയാളി വാര്‍ത്ത

കുമ്മനം രാജശേഖരന്റെ വഴിയേ മിസോറാം ഗവര്‍ണറായി പോയ പി.എസ്. ശ്രീധരന്‍പിള്ള കുമ്മനം രാജശേഖരന്റെ വഴിയേ തന്നെ കേരള രാഷ്ട്രീയത്തില്‍ തിരിച്ചെത്തുമോയെന്ന ചോദ്യം ശക്തമാണ്. സംസ്ഥാന സര്‍ക്കാരിനോ സംസ്ഥാന ബിജെപി നേതൃത്വത്തിനോ പരിഹരിക്കാനാവാത്ത വലിയ പ്രശ്‌നമാണ് മിസോറാം ഗവര്‍ണര്‍ ആയിരിക്കുമ്പോഴും ശ്രീധരന്‍ പിള്ള ചെയ്യുന്നത്. സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രി ഇടപെട്ടു കഴിഞ്ഞു. ഇതില്‍ തീരുമാനമുണ്ടായാല്‍ വലിയ വോട്ട് ബാങ്കായിരിക്കും മുന്നില്‍വരിക. അത് കേരളത്തിലെ പല നേതാക്കളും ഭയപ്പെടുന്നുണ്ട്.

സഭാതര്‍ക്കം പരിഹരിക്കാന്‍ കേരളത്തിലെ ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭാ പ്രതിനിധികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച ചര്‍ച്ച നടത്തുമെന്ന് മിസോറം ഗവര്‍ണര്‍ കൂടിയായ പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. ഇരുകൂട്ടരും ഉന്നയിച്ച പരാതികള്‍ നേരത്തെതന്നെ പ്രധാനമന്ത്രിയെ ധരിപ്പിച്ചിരുന്നു. സീറോ മലബാര്‍ സഭയുള്‍പ്പെടെ മറ്റു സഭകളുടെ നേതൃത്വവുമായും ചര്‍ച്ച നടത്തും.

ന്യൂനപക്ഷങ്ങള്‍ക്കുള്ള കേന്ദ്ര ഫണ്ടിന്റെ വിനിയോഗത്തില്‍ വിവേചനമുണ്ടെന്നതടക്കമുള്ള പരാതി ക്രിസ്ത്യന്‍ സഭാനേതൃത്വം അറിയിച്ചിരുന്നു. ഈ കാര്യങ്ങളെല്ലാം നിവേദനമായി പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ക്രിസ്തുമതത്തിലുള്ളവരെ ഐസിസില്‍ ചേര്‍ക്കുന്നതായും പരാതിയുണ്ട്. പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചത് വിവേചനാധികാരമുപയോഗിച്ചാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

അതേസമയം തിരിച്ചുവരുമോയെന്ന ചോദ്യത്തിനും അദ്ദേഹത്തിന് മറുപടിയുണ്ട്. കുട്ടിക്കളി പോലെ വലിച്ചെറിയേണ്ടതല്ല ഗവര്‍ണര്‍ പദവിയെന്നും, കേരള രാഷ്ട്രീയത്തിലേക്ക് ഉടന്‍ മടങ്ങിവരാനില്ലെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. ഗവര്‍ണറുടെ പോസ്റ്റ് ഏറ്റവും ഉയര്‍ന്ന ഭരണഘടനാ പദവികളിലൊന്നാണെന്നും, വലിച്ചെറിഞ്ഞ് കേരള രാഷ്ട്രീയത്തിലേക്ക് വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഗവര്‍ണറുടെ പോസ്റ്റ് ഏറ്റവും ഉയര്‍ന്ന ഭരണഘടനാ പദവികളിലൊന്നാണ്. അതിനെ കുട്ടിക്കളി പോലെ വലിച്ചെറിയാന്‍ തയ്യാറാല്ല. എന്റെ ഭാഗത്തുനിന്ന് അതിനുള്ള നിഷേധാത്മക സമീപനം ഉണ്ടാകില്ല. തീരുമാനം എടുക്കേണ്ടത് എന്നെ നിയമിച്ചവരാണ് എന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

കേരള രാഷ്ട്രീയത്തിലേക്ക് വൈകാതെ തിരിച്ചുവരുമെന്ന രീതിയിലുള്ള വാര്‍ത്തകള്‍ വന്നതിനാലാണ് കുട്ടിക്കളി എന്ന വാക്കുപയോഗിച്ചതെന്നും, അല്ലാതെ ആരെയും ഉദ്ദേശിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടിക്കളി എന്ന പ്രയോഗം കുമ്മനം രാജശേഖരനെ ഉദ്ദേശിച്ചാണോ എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം ശ്രീധരന്‍പിള്ള എഴുത്തിലും സജീവമായി. ശ്രീധരന്‍ പിള്ളയുടെ ഇംഗ്ലീഷ് കവിതകളുടെ ആദ്യ സമാഹാരം ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു അടുത്തിടെ പ്രകാശനം ചെയ്തു. 'ഓ മിസോറം' എന്ന പേരിലുള്ള കവിതാ സമാഹാരം പി.എസ്.ശ്രീധരന്‍ പിള്ളയുടെ നൂറ്റി ഇരുപത്തഞ്ചാമത് പുസ്തകമാണ്. ലോക്ഡൗണ്‍ കാലത്തെ രാജ്ഭവന്‍ ജീവിതം തന്നിലെ എഴുത്തുകാരനെ കൂടുതല്‍ സജീവമാക്കിയെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.

കിഴക്കിന്റെ ജ്ഞാനവഴികളില്‍ വിരിഞ്ഞ കാലാതീതമായ കവിതകള്‍ എന്ന് ആമുഖത്തില്‍ ഇറ്റാലിയന്‍ കവിയും നിരൂപകനുമായ ആല്‍ഫ്രെഡോ പസോലിനോ കുറിയ്ക്കുന്നു. പ്രകൃതിയുടെ താരാട്ടെന്ന് എം.ടി വാസുദേവന്‍ നായര്‍. ഒ, മിസോറം പിഎസ് ശ്രീധരന്‍ പിള്ളയുടെ 36 കവിതകളുടെ സമാഹാരമാണ്. ആറ്റിക്കുറിക്കിയ വരികള്‍. ലോക്ഡൗണും കോവിഡ് ഭീതിക്കിടെ ലോകത്തോട് നമസ്‌തേ പറഞ്ഞ ഇന്ത്യയുടെ പാരമ്പര്യവും പ്രകൃതിയും ഗൃഹാതുരതയുമെല്ലാം കടന്നുവരുന്നു. അങ്ങനെ ആകെ മാറിയ ജീവിതവുമായി ശ്രീധരന്‍പിള്ള കേരളത്തിലേക്ക് തിരിച്ചുവരുമോയെന്നാണ് ഏവരും ചോദിക്കുന്ന ചോദ്യം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (3 minutes ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (8 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (39 minutes ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (56 minutes ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (58 minutes ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (1 hour ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (1 hour ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (1 hour ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (2 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (3 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (3 hours ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (3 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (3 hours ago)

Malayali Vartha Recommends