Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വാഗമണ്‍ ലഹരി പാര്‍ട്ടി; മോഡലിനെ രക്ഷപ്പെടുത്താന്‍ പ്രമുഖ നടനും ഉന്നത പോലീസ് ഉദ്യോഗസ്ഥനും രംഗത്ത്; ലഹരി കടത്തിന് പിന്നില്‍ വന്‍ സ്രാവുകള്‍; ഇവരിലേക്ക് എത്താതിരിക്കാന്‍ കേസ് അട്ടിമറിക്കാന്‍ സാധ്യത; റിസോര്‍ട്ട് ഉടമയെ കേസില്‍ നിന്നും ഒഴിവാക്കി

25 DECEMBER 2020 09:08 AM IST
മലയാളി വാര്‍ത്ത

വാഗമണ്ണില്‍ ലഹരി വിരുന്നിനെത്തി പിടിയിലായ മോഡലിനെ രക്ഷപ്പെടുത്താന്‍ ഉന്നതര്‍ ശ്രമിക്കുന്നതായി സൂചന. കേസില്‍ അറസ്റ്റിലായ നടിയും മോഡലുമായ ബ്രിസ്റ്റിയെ റിമാന്‍ഡ് ചെയ്യുന്നത് ഒഴിവാക്കനാണ് ശ്രമം. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് കൊച്ചിയില്‍ നിന്നുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെയും മലയാളത്തിലെ പ്രമുഖ സിനിമാനടനുമാണാന്നാണ് സൂചന.

ഇവര്‍ ഇടപെട്ടതിനെ തുടര്‍ന്ന് നടിയെ ആദ്യം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. അന്വേഷണം ശക്തമായതോടെ പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്ത് റിമാന്‍ഡ് ചെയ്യുകയായിരുന്നു. നടിയുടെ കൈവശം വാണിജ്യ അളവിലുള്ള ലഹരിമരുന്ന് കണ്ടെത്തിയില്ല എന്ന ന്യായം പറഞ്ഞായിരുന്നു വിട്ടയച്ചത്. അതേസമയം കേസില്‍ എക്സൈസ് ഇന്റലിജന്‍സും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള സംഘം അന്വേഷണം ശക്തമാക്കുകയും ഇവരുടെ പങ്ക് വ്യക്തമാകുകയും ചെയ്ത സാഹചര്യത്തിലാണ് വീണ്ടും കസ്റ്റഡിയില്‍ എടുത്തത് എന്നാണ് വിവരം.

നിരവധി സിനിമകളില്‍ വില്ലന്‍ വേഷങ്ങള്‍ ഉള്‍പ്പെടെ ചെയ്തിട്ടുള്ള നടന്‍, സംഭവ സമയത്ത് വാഗമണ്ണില്‍ മറ്റൊരു റിസോര്‍ട്ടിലുണ്ടായിരുന്നു. ബ്രിസ്റ്റിയുമായി അടുത്തബന്ധം പുലര്‍ത്തുന്ന ഇദ്ദേഹം തന്റെ പോലീസ് ബന്ധങ്ങള്‍ ഉപയോഗിച്ച് രക്ഷപ്പെടുത്താനാണ് ശ്രമിച്ചത്. ഇതിനിടെ കൊച്ചിയിലെ പോലീസുകാരില്‍ ഒരാളും ഇവര്‍ക്കായി ഇടപെടല്‍ നടത്തി.

കൊച്ചിയിലെ ലഹരി ഇടപാടു സംഘവുമായി ഇവര്‍ക്കു ബന്ധമുണ്ടെന്ന് ഈ പോലീസ് ഉദ്യോഗസ്ഥന് അറിയാമായിരുന്നു. പോലീസിന്റെ ഇന്‍ഫോര്‍മര്‍ ചമഞ്ഞ് ഈ ഉദ്യോഗസ്ഥനുമായി ഇവര്‍ അടുത്തബന്ധം പുലര്‍ത്തുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ചില ലഹരി കേസുകള്‍ പിടികൂടിയതില്‍ പോലീസിന് ഇവരുടെ സഹായം ലഭിച്ചെന്നും പറയുന്നു. പോലീസ് ബന്ധം ഉപയോഗിച്ച് എതിരാളികളെ കുടുക്കുകയായിരുന്നു ഇവരെന്നും പറയപ്പെടുന്നു.

കൊച്ചി പനമ്പള്ളി നഗറിലെ ഷോപ്പിങ് സെന്റര്‍ പരിസരം കേന്ദ്രീകരിച്ചു ലഹരി ഉപയോഗിച്ചിരുന്ന സംഘത്തിലെ കണ്ണികളുമായി ഇവര്‍ക്കുള്ള ബന്ധം പൊലീസ് തിരിച്ചറിഞ്ഞിരുന്നു. വാഗമണ്ണില്‍ ബര്‍ത്ത്ഡേ പാര്‍ട്ടി നടത്താനെത്തിയ സംഘത്തിലെ അംഗങ്ങളില്‍ ഏതാനും പേരില്‍നിന്നു മാത്രമാണ് ലഹരി പിടികൂടാനായത്. നേരിട്ട് കേസ് ചാര്‍ജ് ചെയ്യാന്‍ സാധിക്കാത്തവരെ പൊലീസ് വിട്ടയയ്ക്കുകയായിരുന്നു. ഇവര്‍ ലഹരി ഉപയോഗിച്ചിരുന്നോ എന്നറിയാന്‍ സാംപിള്‍ പരിശോധന നടത്തിയിട്ടുണ്ട്.

ഫലം പോസിറ്റീവാകുന്നവരെ വിളിപ്പിക്കുമെന്നും ഹാജരാകണമെന്നും ആവശ്യപ്പെട്ടാണ് തിരിച്ചയിച്ചിട്ടുള്ളത്. ലഹരി വിരുന്ന് ആരംഭിക്കുന്നതിനു മുമ്പ് പൊലീസ് സ്ഥലത്തെത്തി എന്നതിനാല്‍ പാര്‍ട്ടിക്ക് എത്തിയവരില്‍ നല്ലൊരു പങ്ക് ആളുകളും ലഹരി ഉപയോഗിച്ചിരുന്നില്ല. ലഹരി പിടിച്ചെടുത്തത് സംഘാംഗങ്ങളില്‍ ചിലരുടെ കാറുകളില്‍ നിന്നായിരുന്നു എന്നതിനാല്‍ റിസോര്‍ട്ട് ഉടമയും കേസില്‍നിന്ന് ഒഴിവായി. കോടതി അവധിയായതിനാല്‍ ക്രിസ്മസിനുശേഷം മാത്രമേ റിമാന്‍ഡിലുള്ളവരെ കസ്റ്റഡിയില്‍ ചോദിക്കൂ എന്നാണ് പോലീസ് പറയുന്നത്.

വാഗമണ്ണിലെ നിശാപാര്‍ട്ടിക്കേസില്‍ അന്വേഷണം കൊച്ചിയിലേക്കും വ്യാപിപ്പിക്കും. അന്വേഷണ സംഘത്തോട് വിവരങ്ങള്‍ തേടിയെന്നും ഉടന്‍ നടപടിയുണ്ടാകുമെന്നും ഐജി വിജയ്‌സാഖറെ പറഞ്ഞു. വാഗമണിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ നിശാപാര്‍ട്ടി നടത്തിയ കേസില്‍ വിശദ അന്വേഷണത്തിനാണ് കൊച്ചി പോലീസും തയാറെടുക്കുന്നത്. നടിയും മോഡലുമായ തൃപ്പൂണിത്തുറ സ്വദേശി ബ്രിസ്റ്റി ബിശ്വാസ് അടക്കം 9 പേരാണ് ഇതുവരെ കേസില്‍ അറസ്റ്റിലായത്.

നടിയുടെ കൊച്ചിയിലെ സുഹൃത്തുക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇതേ ആള്‍ക്കാര്‍ കൊച്ചിയിലും രഹസ്യ നിശാപാര്‍ട്ടി സംഘടിപ്പിച്ചതായാണ് വിവരം. ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ തേടിയതായും ഉടന്‍ അന്വേഷണം തുടങ്ങുമെന്നും വിജയ് സാഖറെ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (4 minutes ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (9 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (40 minutes ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (57 minutes ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (59 minutes ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (1 hour ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (1 hour ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (1 hour ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (2 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (3 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (3 hours ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (3 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (3 hours ago)

Malayali Vartha Recommends