2028ൽ അമേരിക്കയെ മറികടക്കാൻ ചൈന: പുറത്ത് വരുന്ന റിപ്പോർട്ടുകൾ നടുക്കുന്നത്: കൊറോണയ്ക്ക് ഇടയിലും ലക്ഷ്യം അത്

2028-ൽ ചൈന അമേരിക്കയെ മറികടന്ന് ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി മാറുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുകയാണ്. മുമ്പ് കരുതിയിരുന്നതിനേക്കാൾ അഞ്ച് വർഷം മുമ്പ് തന്നെ ചൈന ആ നേട്ടം കൈവരിക്കുമെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടി കാണിക്കുന്നത്. കോവിഡ് മഹാമാരി കാരണം അമേരിക്ക വലിയ തിരിച്ചടി നേരിടുകയും ചൈന കോവിഡിനെ അിജീവിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ചൈനയുടെ മുന്നേറ്റം എന്നതും ശ്രദ്ധേയമായ കാര്യം.
കുറച്ചു കാലമായി ആഗോള സാമ്പത്തിക ശാസ്ത്രത്തിലെ പ്രധാന വിഷയമാണ് അമേരിക്കയും ചൈനയും തമ്മിലുള്ള സാമ്പത്തിക പോരാട്ടമെന്ന് സെന്റർ ഫോർ ഇക്കണോമിക്സ് ആൻഡ് ബിസിനസ് റിസർച്ച് ശനിയാഴ്ച പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുകയാണ്.ചൈനയ്ക്ക് അനുകൂലമായ സാഹചര്യമാണ് കൊവിഡ് ഒരുക്കിയിരിക്കുന്നതെന്ന് ഇതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും.കോവിഡും സാമ്പത്തികമാന്ദ്യവും അമേരിക്കക്കുണ്ടായ തിരിച്ചടിയും ചൈനയ്ക്കനുകൂലമായി മാറിയിരിക്കുകയാണ്. 2021-25-ൽ 5.7 ശതമാനം സാമ്പത്തിക വളർച്ച കൈവരിക്കുമെന്നായിരുന്നു ചൈനയുടെ പ്രതീക്ഷ. പിന്നീട് 2026-30-ലത് 4.6 ശതമാനമായി കുറയുകയും ചെയ്യും. എന്നാൽ, 2021-ൽ അമേരിക്കൻ സമ്പദ് വ്യവസ്ഥ വലിയ തിരിച്ചടി നേരിടുവാൻ ഒരുങ്ങുകയാണ്. 2022-നും 24-നുമിടയിൽ 1.9 ശതമാനമാണ് യു.എസ്സിന്റെ സാമ്പത്തിക വളർച്ച പ്രതീക്ഷിക്കുന്നത്. അതിനു ശേഷം 1.6% ആയി കുറയും. ഡോളർ അടിസ്ഥാനമാക്കിയാൽ ജപ്പാൻ തന്നെയാകും ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തി.
അമേരിക്കയും ആയാണ് ചൈന ഈ കാര്യങ്ങൾ കൊമ്പുകോർക്കുന്നത് എന്നത് ലോകത്തിന് സ്പഷ്ടമായി മനസ്സിലായ കാര്യമാണ. അമേരിക്കയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താൻ ഉള്ള എല്ലാ അടവുകളും ചൈന പയറ്റുകയാണ്. പ്രത്യേകിച്ചും കോമഡി ലോകങ്ങളെ തകർത്തു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ അതിൽ നിന്നും നേട്ടം നേടുവാൻ ആണ് ചൈനയുടെ കുതന്ത്ര0. അമേരിക്കയെ ഒഴിവാക്കി മറ്റു നേട്ടങ്ങളെല്ലാം കൈയടക്കി പിടിക്കാനുള്ള ചൈനയുടെ ശ്രമത്തിന് ഉദാഹരണമായിരുന്നു കുറച്ചു ദിവസങ്ങൾക്ക് മുൻപ് നടന്നത്. വിക്ഷേപിച്ച ചാങ്അ -5 ചാന്ദ്ര പര്യവേക്ഷണ വാഹനം ചന്ദ്രനിൽനിന്ന് ശേഖരിച്ച സാമ്പിളുകളുമായി വ്യാഴാഴ്ച പുലർച്ചെ ഭൂമിയിൽ തിരിച്ചിറങ്ങി. മംഗോളിയയിലെ വടക്കൻ മേഖലയിലാണ് പേടകം തിരിച്ചിറങ്ങിയത്.ചൈനയുമായി നേരിട്ടുള്ള പങ്കാളിത്തത്തിന് വിലക്ക് പ്രഖ്യാപിച്ചിട്ടുള്ള അമേരിക്കൻ ബഹിരാകാശ ഏജൻസി നാസയ്ക്ക് നിർഭാഗ്യവശാൽ, സാമ്പിളുകൾ കൈമാറാൻ സാധിക്കില്ലെന്നും ചൈനീസ് നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷൻ മേധാവി വു യാൻഹുവ വ്യക്തമാക്കിയിരുന്നു. സൗഹൃദ സ്ഥാപനങ്ങൾക്കും ശാസ്ത്രജ്ഞർക്കും ലൂണാർ സാമ്പിളുകൾ നൽകാൻ ചൈനീസ് സർക്കാർ തയ്യാറാണ്. അമേരിക്കൻ നയത്തെ ആശ്രയിക്കാതെ സഹകരിക്കാൻ സാധിക്കണം. പകരത്തിന് പകരം എന്നോണം തുല്യമായ നേട്ടം ഇരു രാജ്യങ്ങൾക്കും ലഭിക്കുമെങ്കിൽ അമേരിക്കൻ ഏജൻസികളുമായി സഹകരിക്കാൻ തയ്യാറാണെന്ന് ചൈന വ്യക്തമാക്കിയിരുന്നു.
ചന്ദ്രനിൽനിന്ന് രണ്ട് കിലോഗ്രാം ഭാരമുള്ള സാമ്പിളുകൾ ശേഖരിക്കാനായിരുന്നു ചൈനയുടെ പദ്ധതി. എന്നാൽ ചാങ്അ-5 എത്രത്തോളം സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെന്ന് ചൈന വ്യക്തമാക്കിയിട്ടില്ല.
ചന്ദ്രന്റെ രൂപീകരണം ഉൾപ്പെടെയുള്ള രഹസ്യങ്ങൾ അറിയുകയാണ് ഇതുവഴി ചൈനയുടെ ലക്ഷ്യം. ഭൂമിയിലിരുന്ന് കൊണ്ട് ബഹിരാകാശ വസ്തുക്കൾ വിജയകരമായി തിരിച്ചിറക്കാൻ സാധിക്കുമെന്നും ചൈന ലോകത്തിന് കാണിച്ചുകൊടുത്തു.
ചൈനയുമായുള്ള നയതന്ത്ര ബന്ധങ്ങളുടെ അടിസ്ഥാനത്തിലാവും ചന്ദ്രനിൽനിന്ന് ശേഖരിച്ച സാമ്പിളുകളും വിവരങ്ങളും മറ്റുള്ള രാജ്യങ്ങളുമായി പങ്കുവെക്കുകയെന്ന് അധികൃതർ വ്യക്തമാക്കി. അതിനുള്ള വ്യവസ്ഥകൾ ചൈന പുറത്തുവിടും.
https://www.facebook.com/Malayalivartha