Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ഇന്നും നാളെയുമായി മോദിയുടെ നിര്‍ണായക ചര്‍ച്ചകള്‍; സഭ തര്‍ക്കത്തിന് പരിഹാരം; മോദി എത്തുന്നത് മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള ഇടപെട്ടതിനെ തുടര്‍ന്ന്; കത്തോലിക്കാ സഭയും പ്രധാനമന്ത്രിയുമായി ചര്‍ച്ചക്ക്; ക്രൈസ്തവ സഭകള്‍ ബി.ജെ.പിയോട് അടുക്കുന്നു

28 DECEMBER 2020 11:29 AM IST
മലയാളി വാര്‍ത്ത

കേരളത്തിലെ ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള സഭാ തര്‍ക്കത്തിന് ഒരു പരിഹാരം. അതിന് ഇന്ത്യന്‍ പ്രധാനമന്ത്രി തന്നെ നേരിട്ട് എത്തുകയാണ്. ഇരുസഭകളുടേയും നേതൃത്വവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കി. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാണ്് ഓര്‍ത്തഡോക്സ് സഭാ നേതൃത്വത്തെ കാണാന്‍ പ്രധാനമന്ത്രി സമയം അനുവദിച്ചത്. നാളെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് യാക്കോബായ വിഭാഗത്തെയും പ്രധാനമന്ത്രി കാണും. മിസോറാം ഗവര്‍ണറും മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷനുമായ അഡ്വ. പി.എസ് ശ്രീധരന്‍പിള്ളയും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.

ഓര്‍ത്തഡോക്സ് സഭയുടെ ഡല്‍ഹി ഡയോസിസ് ബിഷപ്പ് യൂഹന്നാന്‍ മാര്‍ ദിമിത്രിയോസ്, കണ്ടനാട് ഈസ്റ്റ് ഡയോസിസ് ബിഷപ്പ് ഡോ. തോമസ് മാര്‍ അത്താനാസിയോസ്, സഭാ സിനഡ് സെക്രട്ടറിയും ചെന്നൈ ബിഷപ്പുമായ യൂഹന്നാന്‍ മാര്‍ ദിയസ് കോറസ് എന്നിവരാണ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കുന്നത്. ഓര്‍ത്തഡോക്സ് സഭയുടെ വിഷയങ്ങള്‍ സഭാ നേതൃത്വം പ്രധാനമന്ത്രിക്ക് മുമ്പില്‍ അവതരിപ്പിക്കും.

ഇരു സഭകളും തമ്മിലുള്ള തര്‍ക്ക വിഷയങ്ങള്‍ക്കപ്പുറം സംസ്ഥാനത്തെ ക്രൈസ്തവ സമുദായത്തിന്റെ പ്രശ്നങ്ങളും പ്രധാനമന്ത്രിക്ക് മുമ്പില്‍ അവതരിപ്പിക്കാനാണ് സഭാ നേതൃത്വങ്ങളുടെ നീക്കം. പ്രണയം നടിച്ചുള്ള മതംമാറ്റവും ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ എണ്‍പതു ശതമാനവും സംഘടിത മത ന്യൂനപക്ഷത്തിനു ലഭിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും സഭാ നേതൃത്വം നേരത്തെ ഉന്നയിച്ചിരുന്നു. ഇത്തരം വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുകൂല നടപടികള്‍ കേരളത്തിലെ സഭകള്‍ പ്രതീക്ഷിക്കുന്നുണ്ട്.

ജനസംഖ്യാപരമായി അനുദിനം പിന്നിലേക്ക് പോകുന്ന ക്രൈസ്തവ സഭകളുടെ ആശങ്കകള്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ കൂടിക്കാഴ്ച വഴിയൊരുക്കും. നാളെ യാക്കോബായ വിഭാഗത്തിന്റെ കൂടി കൂടിക്കാഴ്ചയ്ക്ക് ശേഷം സഭാ പ്രശ്നപരിഹാരത്തിന് മാര്‍ഗങ്ങള്‍ തേടാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആരെയെങ്കിലും ചുമതലപ്പെടുത്താനും സാധ്യതയുണ്ട്. സഭകള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ രമ്യമായ പ്രശ്ന പരിഹാരം സാധ്യമാക്കണമെന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെയും ബിജെപിയുടേയും നിലപാട്. കേരളത്തിലെ ഇടതു-വലതു രാഷ്ട്രീയ പാര്‍ട്ടികള്‍ സഭാ തര്‍ക്കത്തെ രാഷ്ട്രീയ നേട്ടത്തിനായി മുതലെടുക്കുക മാത്രമാണ് ചെയ്തതെന്ന അതൃപ്തി സഭാ നേതൃത്വങ്ങള്‍ക്കും ക്രൈസ്തവര്‍ക്കിടയിലുമുണ്ട്.

പ്രശ്ന പരിഹാരത്തിനായി ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടക്കാതിരുന്നതിന്റെ കാരണവും അതാണ്. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും മിസോറാം ഗവര്‍ണറുടേയും ഇടപെടലോടെ അതീവ സങ്കീര്‍ണമായ വിഷയത്തില്‍ സഭകളും ചര്‍ച്ചയ്ക്ക് സന്നദ്ധതയ്ക്ക് തയാറായെന്ന് വ്യക്തം. പ്രശ്ന പരിഹാര ചര്‍ച്ചകളല്ല പ്രധാനമന്ത്രി നടത്തുന്നത്. ഇരു സഭാ നേതൃത്വത്തിനും പറയാനുള്ളത് കേള്‍ക്കുക മാത്രമാണ്. ഇതിന് ശേഷം മാത്രമേ അടുത്ത നടപടികളിലേക്ക് കടക്കൂ. ജനുവരി ആദ്യവാരത്തില്‍ കത്തോലിക്കാ സഭാ നേതൃത്വവും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (25 minutes ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (1 hour ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (2 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (2 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (2 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (2 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (2 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (2 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (2 hours ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (2 hours ago)

Daycare സി സി ടി വി ദൃശ്യങ്ങൾ പുറത്ത്  (3 hours ago)

Rajkot-murder- സ്ത്രീവേഷം ധരിച്ച് മൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു  (3 hours ago)

Malayali Vartha Recommends