ആശങ്കയോടെ തിയറ്റര്‍ ഉടമകള്‍....സംസ്ഥാനത്ത് തിയറ്ററുകളിലെ സിനിമാ പ്രദര്‍ശനം വൈകിയേക്കും

സംസ്ഥാനത്ത് തിയറ്ററുകളിലെ സിനിമാ പ്രദര്‍ശനം വൈകിയേക്കും. തിയറ്റര്‍ ഉടമകള്‍ ഇത് സംബന്ധിച്ച് ആശങ്കയിലാണ്. നിര്‍മാതാക്കളും വിതരണക്കാരുമായി ചൊവ്വാഴ്ച തിയറ്റര്‍ ഉടമകള്‍ ചര്‍ച്ച നടത്തും.ഇളവുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ അനുകൂല സമീപനം സ്വീകരിക്കണമെന്നും എക്‌സിബിറ്റേഴ്‌സ് ആവശ്യപ്പെട്ടു.
വിനോദ നികുതിയും വൈദ്യുതി ഫിക്‌സ്ഡ് ചാര്‍ജും ഒഴിവാക്കണമെന്നാണ് ആവശ്യം. സിനിമാ പ്രദര്‍ശനം സംബന്ധിച്ച അന്തിമ തീരുമാനം ചൊവ്വാഴ്ചയെന്നും തിയറ്റര്‍ ഉടമകള്‍ വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha


























