മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി

ഇന്നലെ കുമ്പളയില്‍ മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്നറിയപ്പെടുന്ന എസ്.ആര്‍. ധന്യ പുതിയ വീഡിയോയുമായി രംഗത്ത്. ' ഞാന്‍ ജയിലില്‍ അല്ല, ഞാനെന്റെ പഞ്ചില്‍ ഇരിക്കുകയാണ്, അച്ഛനെയും അമ്മയെയും വിളിച്ച് ബുദ്ധിമുട്ടിക്കരുത്. നിലവില്‍ ഡിവൈ.എസ്.പി ഓഫീസില്‍ എത്തിയിരിക്കുകയാണ്. ഇവിടെ ഒരു ആവശ്യത്തിന് വന്നിരിക്കുകയാണ്. എല്ലാരും കൂടെ അച്ഛനെയും അമ്മയെയും വിളിച്ച് ബുദ്ധിമുട്ടിക്കരുത് എന്നും ഇന്‍സ്റ്റഗ്രാമിലെ പുതിയ വീഡിയോയില്‍ ധന്യ അവകാശപ്പെട്ടു.
കുമ്പളയില്‍ വാഹന പരിശോധന്ക്കിടെയാണ് പെരുമ്പള സ്വദേശി ധന്യ പിടിയിലായത്. ഇന്നലെ അര്‍ദ്ധരാത്രി രണ്ടു മണിയോടെയാണ് ധന്യയുടെ വാഹനം പൊലീസ് പിടികൂടിയത്. ദേശീയപാത 66ല്‍ റോഡിന്റെ മദ്ധ്യഭാഗത്ത് ധന്യ കാര്‍ നിറുത്തിയിട്ടിരുന്നു. ഇത് കണ്ട് പൊലീസ് എത്തിയപ്പോഴേക്കും കാര്‍ അമിതവേഗത്തില്‍ ഓടിച്ചുപോയി. ശേഷം ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് ബന്തിയോടുള്ള ഭഗവതി നഗറില്‍ വച്ചാണ് പിടികൂടിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ധന്യയില്‍ നിന്ന് ഫൈന്‍ ഈടാക്കിയ ശേഷം കാര്‍ വിട്ടുകൊടുത്തെന്നാണ് വിവരം.
https://www.facebook.com/Malayalivartha

























