ഉറങ്ങിക്കിടക്കുന്ന കോണ്‍ഗ്രസ്....പിണറായി വിജയന്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ ചെന്നിത്തല രമേശന്‍ നായര്‍ അവസാനത്തെ ആണി അടിക്കാന്‍ തയ്യാര്‍

കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയും ഉയർത്തിക്കാട്ടില്ലെന്ന് കോൺഗ്രസ്സ് പറഞ്ഞിരിക്കുന്നു. അത് നന്നായി. അത്രയും കുറച്ച് നാണക്കേട് ഏറ്റുവാങ്ങിയാൽ പോരേ?കോൺഗ്രസ്സ് സ്ഥാനാർത്ഥികൾക്ക് കെട്ടിവെച്ച കാശ് കിട്ടിയാൽ കൊള്ളാം. ആ അവസ്ഥയിലാണല്ലോ ഇപ്പോൾ കേരളത്തിലെ കോൺഗ്രസ്സിൻ്റെ സ്ഥിതി? ദേശീയ തലത്തിലും സംസ്ഥാന തലത്തിലും കോൺഗ്രസ് ഇപ്പോൾ ദുർബലമാണ്. അധികാരവും പണവും അവർക്ക് പ്രതിസന്ധി സുഷ്ടിക്കുന്നുണ്ട്. കേരളത്തിൽ മാത്രം ശക്തിയുള്ള എൽ ഡി എഫ് അധികാരത്തിൽ തുടർന്നാൽ കോൺഗ്രസ് പ്രതിരോധത്തിലാവുമെന്നും ആന്തരിക ജീർണതകളിലൂടെ കോൺഗ്രസ് തകരുകയും ചെയ്യും. ഒരു സംസ്ഥാനത്തും കോൺഗ്രസ്സിന് ഭരണം കിട്ടാത്ത അവസ്ഥയിലും എത്തും.
കേരളത്തിൽ കോൺഗ്രസ്സിന് സി പി എം നെ പരാജയപ്പെടുത്തകയല്ല ലക്ഷ്യം. അവരുടെ ശത്രു ബിജെപിയാണ്. അപ്പോൾ എന്തു സംഭവിക്കുന്നു? അത് മുഴുവൻ സി പി എം ന് അനുകൂലമായി മാറുകയും ചെയ്യും. എൽ ഡി എഫ് മറ്റൊരു കാലത്തും ഇല്ലാത്ത രീതിയിൽ ന്യൂനപക്ഷ പ്രീണനം നടത്തി കൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തിൽ പിണറായി തൻ്റെ കുതന്ത്രങ്ങളും വേണ്ട പോലെ ഉപയോഗിക്കുന്നുണ്ട്. പിണറായിയുടെ തന്ത്രങ്ങളെ തകിടം മറിക്കാൻ കോൺഗ്രസ്സിനും കഴിയുന്നില്ല നിരവധി കേന്ദ്ര പദ്ധതികൾ പിണറായി സ്വന്തമാക്കിയത് കോൺഗ്രസ്സുകാർ അറിഞ്ഞിട്ടില്ല. ഗെയ്ൽ പദ്ധതി, ആലപ്പുഴ ബൈപാസ് ,കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം ഇതെല്ലാം സി പി എം ൻ്റെ സ്വന്തമായത് രമേശ് ചെന്നിത്തലയ്ക്ക് തിരിച്ചറിയാൻ സാധിച്ചിട്ടില്ല' - ഇത് കേന്ദ്ര പദ്ധതികൾ ആണ് എന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നതിൽ കേരളത്തിൽ കോൺസ്സുകാർക്ക് കഴിഞ്ഞിട്ടില്ല.
കാരണം സോണിയാഗാന്ധിയെയും രാഹുലിനെയും പ്രിയങ്കയെയും കേരളത്തിലെ നട്ടെല്ല് ഇല്ലാത്ത കോൺഗ്രസ്സുകാർക്ക് ഭയമാണ്. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഒന്നിച്ചു നയിക്കണം എന്നാണ് കേന്ദ്രം പറഞ്ഞിരിക്കുന്നത്. ചെന്നിത്തല രമേശൻ നായർ കോൺഗ്രസ്സിനെ ഏ കെ ജി സെൻറർ എന്ന തൊഴുത്തിൽ കൊണ്ട് ചെന്ന് കെട്ടി നിർത്തിയിരിക്കുകയാണ്.
ബി ജെ പി കേരളത്തിൽ ഒരു അവസരത്തിന് കാത്തിരിക്കുകയാണ്.പെട്ടെന്ന് അധികാരത്തിലെത്താനാകുമെന്ന് അവരുടെ ഉന്നത നേത്യത്വം കരുതുന്നില്ല അവർ ലക്ഷ്യമിടുന്നത് കോൺഗ്രസിൻ്റെ തകർച്ചയും സി പി എമ്മിൻ്റജീർണതയുമാണ് - കണണൂർ ജില്ലയിൽ ലീഗ് കൂടുതതൽ സീറ്റ് ചോദിച്ചിരിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ ലീഗിന് നഷ്ടം സംഭവിച്ചിട്ടില്ല. കോൺഗ്രസ്സിന് ജില്ലയിൽ നഷ്ടം ഉണ്ടായി. അത് കൊണ്ടാണ് ലീഗിൻ്റെ അവകാശവാദം. ഇതിനെല്ലാം കോൺഗ്രസ്സിന് വഴങ്ങേണ്ടി വരും എന്നുള്ളത് ഉറപ്പാണ്.നിയമസഭയിൽ പ്രതിപക്ഷത്ത് പി.കെ.കുഞ്ഞാലിക്കുട്ടി ഉണ്ടാകുന്നത് നല്ലതാണെന്നാണ് പിണറായി പറഞ്ഞിരിക്കുന്നത്. അത് പിണറായിയക്കും നല്ലതാണ്. കാരണം ഇവർ പരസ്പര സഹായസഹകരണ സംഘങ്ങൾ ആണ്.
[02/01, 3:41 pm] Vijayanath: കോൺഗ്രസ്സിനെ നാശത്തിൻ്റെ വക്കിൽ നിന്ന് രക്ഷപ്പെടുത്തണമെന്ന് ആർക്കും താല്പര്യമില്ല.താപ്പനകൾ ഉടുപ്പും തുന്നി റെഡിയായി ഇരിക്കുകയാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ. ഏ.കെ.ആൻ്റണിയുടെ മകൻ മത്സരിക്കാനായി തയ്യാറെടുത്തു കഴിഞ്ഞിരിക്കുന്നു.ഇത് കോൺഗ്രസ്സിനുള്ളിൽ ഒന്നു കൂടി നാറ്റം കൂട്ടുകയേ ഉള്ളൂ. ഉമ്മൻ ചാണ്ടിയുടെ മകൻ മത്സരിക്കുന്നു എന്നു പറഞ്ഞാൽ മനസ്സിലാക്കാം -'
പൊതു ജനങ്ങളുമായി ബന്ധം ഉണ്ട്, പൊതു വിഷയങ്ങളിൽ ഇടപെടാറുണ്ട് എന്നെല്ലാം _ ഇതു കൂടാതെ മറ്റു പലരും കുപ്പായം ഇട്ട് ഇരിക്കുകയാണ്.തമ്പാനൂർ രവി, പാലോട് രവി, ശരത്ച്ചന്ദ്രപ്രസാദ്, ശൂരനാട് രാജശേഖരൻ ഇങ്ങനെ പോകുന്നു കുറെപ്പേർ - ആദ്യം വേണ്ടത് ഈ അധികാര മോഹികളെ ഒരു മൂലയക്ക് മാറ്റിയിരുത്തുക _ സി പി എം ഇക്കാര്യത്തിൽ എടുക്കുന്ന ചില തീരുമാനങ്ങൾ കോൺഗ്രസ്സ് നേതൃത്വം കണ്ടു പഠിക്കുക. ജനപിന്തുണയുള്ളവരെ അവർ ഇടതു സ്വതന്ത്രന്മാരായി രംഗത്ത് ഇറക്കി വിജയിപ്പിച്ചില്ലേ? ഇത്തവണയും അവർ അത് ആവർത്തിക്കും. മുകേഷ്, വീണാ ജോർജ്ജ് എന്നിവരെ നിയമസഭയിൽ കൊണ്ടു വന്നില്ലേ?
എന്തുകൊണ്ട് നിങ്ങൾക്ക് അധികാര ദാഹികളെ മാറ്റിനിർത്തി ജനകീയ പിന്തുണയുള്ളവരെ ഇറക്കാൻ സാധിക്കുന്നില്ല. ബി ജെ പി യുടെ സ്ഥാനാർത്ഥി പട്ടികയിൽ ജി.മാധവൻ നായരും ടി.പി.സെൻകുമാറും ജേക്കബ്ബ് തോമസ് ഇങ്ങനെയുള്ളവർ ഇടം പിടിച്ചിട്ടുണ്ട്.
വർഷങ്ങളോളം എറണാകുളം നിയമസഭാ സീറ്റ് നിലനിർത്തിയിരുന്ന കോൺഗ്രസ്സിൽ നിന്ന് - ഇടതു സ്വതന്ത്രനായി സാനു മാസ്റ്ററിനെ ഇറക്കി സി പി എം മണ്ഡലം കൈക്കലാക്കിയില്ലേ? ഇത്തരത്തിലുള്ള ആർജ്ജവത്തോടെ ജനകീയ വ്യക്തികളെ ഇറക്കി മണ്ഡലം പിടിക്കാൻ കോൺഗ്രസ് ശ്രമിക്കണം' എറണാകുളം ജില്ലയിലെ വൈപ്പിനിൽ ചലച്ചിത്ര നടൻ സലീം കുമാറിനെ കോൺഗ്രസ്സിന് ഇറക്കാവുന്നതാണ്.അദ്ദ്ദേഹത്തിന് ഒരു വലതുപക്ഷ രാഷ്ട്രീയമാണ് ഉള്ളത്.നടൻ എന്നതിനെക്കാൾ ജനകീയനുമാണ് സലിം കുമാർ. അത്തരത്തിൽ CPM-ൽ നിന്ന് ആ സീറ്റ് പിടിക്കാൻ കോൺഗ്രസ്സ് ശ്രമിക്കണം.അത് പോലെ വട്ടിയൂർക്കാവിൽ ഡോ ശ്രീജിത്തിനെ ഇറക്കാൻ ശ്രമിക്കണം '_
കഴക്കൂട്ടത്ത് ജനകീയ ഡോക്ടറായ ഡോ-എസ്-എസ്-ലാലിനെ ഇറക്കുക - ഒരു 40 % സീറ്റ് ഇത്തരത്തിൽ ജനകീയത നേടിയിട്ടുള്ള വ്യക്തികളെ ഇറക്കി നല്ല മത്സരം കാഴ്ചവെച്ച് കൊണ്ട് സീറ്റ് പിടിക്കാൻ ശ്രമിക്കുക - അല്ലാതെ തമ്പാന്നർ, പാലോട് ,ശൂരനാടനും പിന്നെ കുറെ കടൽ കിഴവന്മാരെയുമാണ് ഇറക്കുന്നതെങ്കിൽ ആ പെട്ടിയിൽ ചെന്നിത്തല രമേശൻ നായർ അവസാനത്തെ ആണിയും അടിച്ച് ഒരിടത്ത് സ്വസ്ഥമായി ഇരിക്കാം.
"
https://www.facebook.com/Malayalivartha