Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും


72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും


സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..

സംസ്ഥാനത്ത് കോവിഡ് 19 സാന്ദ്രതാ പഠനം നടത്തുന്നു; കോവിഡ്-19 രണ്ടാംഘട്ട വ്യാപനത്തിന്റെ സാധ്യതകള്‍ കണ്ടെത്തുന്നതിനും അനുയോജ്യമായ പ്രതിരോധ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിനുമായി കോവിഡ് 19 സാന്ദ്രതാ പഠനം

03 JANUARY 2021 01:24 PM IST
മലയാളി വാര്‍ത്ത

കോവിഡ്-19 രണ്ടാംഘട്ട വ്യാപനത്തിന്റെ സാധ്യതകള്‍ കണ്ടെത്തുന്നതിനും അനുയോജ്യമായ പ്രതിരോധ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിനുമായി സംസ്ഥാന ആരോഗ്യ വകുപ്പ് കോവിഡ്-19 സാന്ദ്രതാ പഠനം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സാര്‍സ് കോവിഡ് 2 (SARS COV2) ആന്റീബോഡിയുടെ സാന്നിദ്ധ്യം എത്രത്തോളം ആളുകളില്‍, പ്രത്യേകിച്ച് അപകട സാധ്യത കൂടുതലുള്ള ആളുകളില്‍ ഉണ്ട് എന്ന് മനസിലാക്കുകയാണ് ഈ പഠനത്തിന്റെ പ്രധാന ലക്ഷ്യം. രോഗത്തിന്റെ അടുത്തഘട്ട വ്യാപന സാധ്യത മനസിലാക്കുന്നതിനും മുന്നൊരുക്കങ്ങള്‍ നടത്തുവാനും നയപരമായ തീരുമാനങ്ങള്‍ കൈക്കൊളളുന്നതിനും ഈ പഠനം സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറുടെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പി.ഇ.ഐ.ഡി. സെല്‍ നോഡല്‍ ഓഫീസറുടെയും മേല്‍നോട്ടത്തിലാണ് ഈ പഠനം നടത്തുന്നത്. ജില്ലാ തലത്തില്‍ ജില്ലാ സര്‍വൈയ്‌ലന്‍സ് ഓഫീസര്‍ ഈ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുകയും ഏകോപിപ്പിക്കുകയും ചെയ്യും. താലൂക്കാശുപത്രികളിലെ സൂപ്രണ്ടായിരിക്കും അതാത് പഠനമേഖലയില്‍ നേതൃത്വം നല്‍കുന്നത്. ആരോഗ്യ വകുപ്പിലെ ജില്ലാ സര്‍വൈയ്‌ലന്‍സ് ഓഫീസര്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും, പോലീസ് സ്റ്റേഷനുകളുടെയും ലിസ്റ്റ് തയ്യാറാക്കുകയും അതില്‍ നിന്നും 5 വീതം സ്ഥാപനങ്ങളെ ഓരോ ജില്ലയില്‍ നിന്നും പഠനത്തിനായി തെരഞ്ഞെടുക്കുകയും ചെയ്യുന്നു. ഇങ്ങനെ തെരഞ്ഞെടുക്കപ്പെട്ട ഓരോ സ്ഥലങ്ങളില്‍ നിന്നും 12 പേരെ വീതം പരിശോധനയ്ക്ക് വിധേയമാക്കുന്നതാണ്.

സംസ്ഥാനത്താകമാനം 18 വയസിന് മുകളിലുള്ള 12,100-ഓളം ആളുകളില്‍ പഠനം നടത്താനാണ് ഉദ്ദേശിക്കുന്നത്. ഒരു ജില്ലയില്‍ ഏറ്റവും കുറഞ്ഞത് 350 സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കും. ഇതുകൂടാതെ ഓരോ ജില്ലയില്‍ നിന്നും കോവിഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍, പോലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്ന് 240 സാമ്പിളുകള്‍ പരിശോധിക്കുന്നതാണ്. ഗ്രാമ, നഗര മേഖലകളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കുകയും സാമ്പിള്‍ ശേഖരണത്തിന് മുമ്പായി ആളുകളുടെ സമ്മതപത്രം വാങ്ങുന്നതുമാണ്. ഇത് കൂടാതെ 5000-ഓളം രക്ത സാമ്പിളുകള്‍ ലാബുകളില്‍ നിന്നും രക്ത ബാങ്കുകളില്‍ നിന്നും ശേഖരിച്ച് പഠന വിധേയമാക്കുന്നതാണ്.

ലോകാരോഗ്യ സംഘടന 2020, മാര്‍ച്ചില്‍ കോവിഡ്-19നെ ഒരു പകര്‍ച്ച വ്യാധിയായി പ്രഖ്യാപിക്കുകയും ഇപ്പോഴും അത് നിലനില്‍ക്കുകയും ചെയ്യുന്നു. ഇതിന്റെ വ്യാപനം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത ഘട്ടങ്ങളിലാണ് കാണപ്പെടുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഡ്-19 പുനര്‍ വ്യാപനവും അതിനെ തുടര്‍ന്നുള്ള മരണവും അഭിമുഖീകരിക്കുകയാണ്. എന്നാല്‍ ഇന്ത്യയിലും കേരളത്തിലും രോഗവ്യാപനം കുറയുന്നതായിട്ടാണ് കാണുന്നത്. അതേസമയം മറ്റ് രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും രോഗവ്യാപനം കേരളത്തിലേക്ക് വരാനുള്ള സാധ്യതയുണ്ട്. ആയതിനാല്‍ സാര്‍സ് കോവിഡ് 2 ആന്റീബോഡി പൊതുജനങ്ങളിലും രോഗവ്യാപന സാധ്യത കൂടുതലുള്ള വിഭാഗങ്ങളായ ആരോഗ്യ പ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരില്‍ എത്രത്തോളമുണ്ടെന്ന് മനസിലാക്കുന്നത് ഈ ഘട്ടത്തില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നു.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ കണക്ക് പ്രകാരം മെയ് മാസത്തില്‍ ഇന്ത്യയിലെ പ്രായപൂര്‍ത്തിയായവരിലെ കോവിഡ് വ്യാപന നിരക്ക് 0.73 ശതമാനം ആയിരുന്നു. എന്നാല്‍ ആഗസ്റ്റ് മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവിലെ കണക്ക് പ്രകാരം 7.1 ശതമാനം ആളുകളില്‍ ഇതിനോടകം കോവിഡ് വ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ 2020 നവംബര്‍ ആദ്യ വാരത്തെ കണക്കനുസരിച്ച് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രോഗലക്ഷണങ്ങളുള്ള ആരോഗ്യ പ്രവര്‍ത്തകരില്‍ 20 ശതമാനവും, ലക്ഷണങ്ങളില്ലാത്ത രോഗവ്യാപന സാധ്യത കൂടിയ വിഭാഗങ്ങള്‍ക്കിടയില്‍ 10.5 ശതമാനവും ശസത്രക്രിയക്കും മറ്റും വിധേയരായിട്ടുള്ള കോവിഡ് ലക്ഷണങ്ങള്‍ ഇല്ലാതിരുന്ന ആളുകളില്‍ 3.2 ശതമാനവും നേരിട്ട് പരിശോധനയ്‌ക്കെത്തിയ ആളുകളില്‍ 8.3 ശതമാനവും ആയിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് കോവിഡ്-19 സാന്ദ്രതാ പഠനം നടത്താന്‍ തീരുമാനിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..  (5 minutes ago)

സാങ്കേതിക തകരാർ... ദുബൈ-കൊച്ചി വിമാനം റദ്ദാക്കി...  (37 minutes ago)

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...  (54 minutes ago)

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (1 hour ago)

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (1 hour ago)

മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും  (1 hour ago)

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലെത്തി....  (2 hours ago)

കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി...മകൾക്ക് ദാരുണാന്ത്യം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (2 hours ago)

ഭാഗ്യം തുണയ്ക്കുന്നതാരെ? അറിയാം നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (2 hours ago)

72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും  (2 hours ago)

സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...  (3 hours ago)

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (10 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (10 hours ago)

Malayali Vartha Recommends