ഇന്ത്യന്‍ സെെനികരുടെ ധീരതയെ ചോദ്യം ചെയ്‌ത കോണ്‍ഗ്രസ് ഇപ്പോള്‍ വാക്‌സിന് അനുമതി നല്‍കിയതില്‍ അസന്തുഷ്ടരാകുന്നു; രാജ്യത്തിന്റെ നേട്ടങ്ങളെ എതിര്‍ക്കാനും പരിഹസിക്കാനും കോണ്‍ഗ്രസ് വീണ്ടും വന്യമായ സിദ്ധാന്തങ്ങളുമായി വരികയാണെന്ന് ബി.ജെ.പി

ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന് അനുമതി നല്‍കിയ ഡ്രഗ് കണ്ട്രോളര് ജനറല്‍ നടപടി ചോദ്യം ചെയ്‌ത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ തിരിച്ചടിച്ച് ബി.ജെ.പി. അടിയന്തര ഉപയോഗത്തിനായി ഇന്ത്യയില്‍ വികസിപ്പിച്ച വാക്‌സിന് അനുമതി നല്‍കിയതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അസ്വസ്ഥരാണെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. ഇന്ത്യന്‍ സെെനികരുടെ ധീരതയെ ചോദ്യം ചെയ്‌ത കോണ്‍ഗ്രസ് ഇപ്പോള്‍ ഇന്ത്യയില്‍ നിര്‍മിച്ച വാക്‌സിന് അനുമതി നല്‍കിയതില്‍ അസന്തുഷ്ടരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"ജയറാം,തരൂര്‍, അഖിലേഷ് പറഞ്ഞത് ശരിയാണ്. ആദ്യം അവര്‍ നമ്മുടെ സെെനികരുടെ ധീരതയെ ചോദ്യം ചെയ്‌തു. ഇപ്പോള്‍ ഇന്ത്യയില്‍ നിര്‍മിച്ച രണ്ട് വാക്‌സിനുകള്‍ക്ക് ഡി.സി.ജി.ഐ അനുമതി നല്‍കിയതില്‍ അവര്‍ അസന്തുഷ്ടരാണ്. അവര്‍ സ്ഥിരമായി രാഷ്‌ട്രീയ ആരോപണങ്ങള്‍ക്കുള്ള അന്വേഷണത്തിലാണ്." ഹര്‍ദീപ് സിംഗ് പുരി ട്വീറ്റ് ചെയ്‌തു.
ഇതിന് പിന്നാലെ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി.നദ്ദയും കോണ്‍ഗ്രസിനെതിരെ രംഗത്ത് വന്നു. രാജ്യത്തിന്റെ നേട്ടങ്ങളെ എതിര്‍ക്കാനും പരിഹസിക്കാനും കോണ്‍ഗ്രസ് വീണ്ടും വന്യമായ സിദ്ധാന്തങ്ങളുമായി വരികയാണെന്ന് നദ്ദ ആരോപിച്ചു. തന്റെ ട്വീറ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാകാത്ത കൊവാക്സിന് അനുമതി നല്‍കിയത് അപകടത്തിലേക്ക് നയിച്ചേക്കാമെന്ന് ചൂണ്ടിക്കാണിച്ചാണ് കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂര്‍,ജയറാം രമേശ് തുടങ്ങിയവര്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരുന്നത്.
https://www.facebook.com/Malayalivartha






















