സ്വപ്ന സുരേഷിന് തലകറക്കം... മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരമാണെന്ന് ജയില്‍ അധികൃതര്‍, പരിശോധനകള്‍ പൂര്‍ത്തിയായാല്‍ ജയിലിലേക്ക് തിരിച്ചെത്തിക്കും

സ്വര്‍ണകടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അട്ടക്കുളങ്ങര ജയിലില്‍വച്ച് തലകറക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണിത്. അവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. പരിശോധനകള്‍ പൂര്‍ത്തിയായാല്‍ ജയിലിലേക്ക് തിരിച്ചെത്തിക്കും.
നിലവില്‍ അട്ടക്കുളങ്ങര വനിതാ ജയിലിലാണ് സ്വപ്ന റിമാന്‍ഡില്‍ കഴിയുന്നത്. മുന്‍ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷ കര്‍ശനമാണ്. സ്വപ്‌ന സുരേഷിനെ വിയ്യൂര്‍ ജയിലില്‍ ഉണ്ടായിരുന്നപ്പോഴും ഇത്തരത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിയിരുന്നു. നെഞ്ചു വേദനയെ തുടര്‍ന്നാണ് അന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് സ്വപ്ന നേഴ്സിന്റെ ഫോണ്‍ ഉപയോഗിച്ചതും പ്രമുഖര്‍ ആശുപത്രി സന്ദര്‍ശിച്ചതും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
"
https://www.facebook.com/Malayalivartha






















