പന്തീരാങ്കാവ് യു എ പി എ കേസില്‍ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ ഐ എ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

പന്തീരാങ്കാവ് യു എ പി എ കേസില്‍ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ ഐ എ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് ഹൈക്കോടതി വിധി പറയും.
തെളിവുകള്‍ പരിശോധിക്കാതെയാണ് എന്‍ ഐ എ കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.കേസില്‍ യു എ പി എ ചുമത്താന്‍ ആവശ്യമായ തെളിവുകള്‍ കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് പ്രതികള്‍ കോടതിയെ അറിയിച്ചത്.
2019 നവംബര്‍ രണ്ടിനാണ് കോഴിക്കോട് പന്തീരാങ്കാവില്‍ നിന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലന്‍ ഷുഹൈബിനെയും, താഹ ഫസലിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. നിരോധിത സംഘടനയില്‍ പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ചാണ് ഇവര്‍ക്കെതിരെ യു എ പി എ ചുമത്തിയത്.
തുടര്‍ന്ന് കേസ് എന്‍ ഐ എ ഏറ്റെടുക്കുകയായിരുന്നു. സെപ്തംബര്‍ ഒമ്പതിനാണ് കോടതി കര്‍ശന ഉപാധികളോടെ ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്.
"
https://www.facebook.com/Malayalivartha






















