ആറ്റിങ്ങലില്‍ ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി...

ആറ്റിങ്ങലില്‍ ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ കുഴിമുക്ക് ശ്യാം നിവാസില്‍ രാജേന്ദ്രന്‍ ( 71), ശ്യാമള (64) എന്നിവരാണ് മരിച്ചത്.രാജേന്ദ്രന്‍ വീട്ടുപരിസരത്തെ മരത്തിലും ഭാര്യ ശ്യാമള വീട്ടിലുമാണ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ഇന്ന് രാവിലെ പരിസര വാസികളാണ് മൃതദേഹം കണ്ടത്.
വിവരമറിഞ്ഞതിനെത്തുടര്‍ന്ന് ആറ്റിങ്ങല്‍ പോലീസ് എത്തി മൃതദേഹങ്ങള്‍ അഴിച്ചിറക്കി മഹസ്സര്‍ തയാറാക്കി പോസ്റ്റ്മാര്‍ട്ടത്തിനായി മെഡിക്കല്‍കൊളേജ് ആശുപത്രിയിലേക്ക് മാറ്റി. ശ്യാമള കുറേനാളായി രോഗബാധിതയായിരുന്നു. മക്കള്‍ ഇരുവരും വിദേശത്താണ്. ജീവിത നിരാശമൂലം ജീവനൊടുക്കിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം
https://www.facebook.com/Malayalivartha