യുഡിഎഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി സത്യ ദീപം;കോണ്‍ഗ്രസ് ലീഗിന് കീഴടങ്ങി, യുഡിഎഫ്-വെല്‍ഫയല്‍ പാര്‍ട്ടി ബന്ധത്തിലൂടെ മുന്നണിയുടെ മതനിരപേക്ഷ മുഖം നഷ്ടപ്പെട്ടു

യുഡിഎഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി എറണാകുളം-അങ്കമാലി അതിരൂപത പ്രസിദ്ധീകരണമായ സത്യ ദീപം. കോണ്‍ഗ്രസ് ലീഗിന് കീഴടങ്ങി, യുഡിഎഫ്-വെല്‍ഫയല്‍ പാര്‍ട്ടി ബന്ധത്തിലൂടെ മുന്നണിയുടെ മതനിരപേക്ഷ മുഖം നഷ്ടപ്പെട്ടുവെന്ന് ആളുകള്‍ക്ക് തോന്നി, തുടങ്ങി തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ തോല്‍വിക്ക് കാരണം ചൂണ്ടിക്കാട്ടിയാണ് സഭാ പ്രസിദ്ധീകരണത്തിന്റെ വിമര്‍ശനം.ജോസ് കെ.മാണി വന്നതുകൊണ്ടല്ല ഇടതുമുന്നണിക്ക് മധ്യകേരളത്തില്‍ നേട്ടമുണ്ടാക്കാനായത്. യുഡിഎഫിന്റെ മതനിരപേക്ഷ മുഖം നഷ്ടമായി എന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടായത് ഇടതുമുന്നണിക്ക് നേട്ടമായി. ന്യൂനപക്ഷ വോട്ടുകളുടെ ചുവടുമാറ്റം ജോസ് കെ.മാണിയുടെ നിലപാട് മൂലമാണെന്ന് എല്‍ഡിഎഫ് പോലും കരുതുന്നില്ലെന്നും പ്രസിദ്ധീകരണം പറയുന്നുപി.കെ.കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് എത്തുന്നതോടെ യുഡിഎഫിന്റെ ലീഗ് ഗ്രഹണം പൂര്‍ണമാകുമെന്ന നിരീക്ഷണം പ്രധാനപ്പെട്ടതാണ്. ജയ് ശ്രീറാം ബാനര്‍ ഉയര്‍ത്തിയതോടെ കേരളത്തിലെ ബിജെപിയുടെ മതേതര മമത കാപട്യമാണെന്ന് തെളിഞ്ഞു.
സ്വര്‍ണക്കടത്ത് അടക്കമുള്ള ആരോപണങ്ങള്‍ ഫലപ്രദമായി പ്രതിരോധിക്കാന്‍ സിപിഎമ്മിനായി. ക്ഷേമ പെന്‍ഷന്‍, ഭക്ഷ്യകിറ്റ്, കോവിഡ് പ്രതിരോധം തുടങ്ങിയ കാര്യങ്ങളിലൂടെ ജനങ്ങള്‍ക്ക് ഒപ്പമുള്ള സര്‍ക്കാരാണെന്ന് ഇതെന്ന് തെളിയിക്കാന്‍ എല്‍ഡിഎഫിനായി. എന്നാല്‍ യുഡിഎഫാകട്ടെ പ്രചരണമടക്കം മാധ്യങ്ങള്‍ക്ക് വിട്ടുനല്‍കി മാറി നില്‍ക്കുകയാണ് ചെയ്തത്.വികസനത്തിന്റെ കുത്തക രാഷ്ട്രീയ പാര്‍ട്ടികളുടെ അവകാശം അല്ലെന്ന് 20-20 മാതൃകകള്‍ തെളിയിക്കുന്നു എന്നീ കാര്യങ്ങളും സത്യ ദീപം എഡിറ്റോറിയലില്‍ പറയുന്നു.അതെ സമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പടെയുളളവര്‍ കൂട്ടായി നയിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് കേരളത്തിന്റെ ചുമതലയുളള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. ഉമ്മന്‍ചാണ്ടിയെ പ്രചാരണസമിതി ചെയര്‍മാനാക്കുന്നത് ചര്‍ച്ച ചെയ്യുമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.
'എല്ലാവരും ഒന്നിച്ച് മുന്നോട്ടുപോകണം. എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ അവര്‍ക്ക് ഹൈക്കമാന്‍ഡിനെയോ എ.ഐ.സി.സിയെയോ സമീപിക്കാം. ഉമ്മന്‍ചാണ്ടി ഒരു മുതിര്‍ന്ന് നേതാവാണ് അദ്ദേഹം കോണ്‍ഗ്രസിനെ നയിക്കാനായി മുന്നില്‍ തന്നെയുണ്ടാകും. അതേസമയം രമേശ് ചെന്നിത്തല ചെറുപ്പവും ഊര്‍ജസ്വലനുമാണ് അദ്ദേഹവും മുന്നില്‍ തന്നെയുണ്ടാകും. മുല്ലപ്പള്ളി രാമചന്ദ്രന്‍ വളരെ നല്ല സംഘടനാ നേതാവാണ്. അവരെല്ലാവരും ചേര്‍ന്ന് കോണ്‍ഗ്രസിനെ നയിക്കണം. എന്തെങ്കിലും വിടവുകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കണം.'- താരിഖ് അന്‍വര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. കൂട്ടായ നേതൃത്വം വേണമെന്ന ആവശ്യമാണ് ഹൈക്കമാന്‍ഡിന് മുന്നില്‍ വെച്ചിരിക്കുന്നതെന്നാണ് താരിഖ് അന്‍വര്‍ വ്യക്തമാക്കിയിരിക്കുന്നത്. പ്രചാരണസമിതി ചെയര്‍മാനായി ഉമ്മന്‍ചാണ്ടിയെയാണോ തീരുമാനിച്ചിരിക്കുന്നത് എന്ന ചോദ്യത്തിന് ഇതുസംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 4-5 തീയതികളില്‍ കേരളത്തില്‍ താരിഖ് അന്‍വര്‍ എത്തുന്നുണ്ട്. അന്ന് മുതിര്‍ന്ന നേതാക്കളുമായി വീണ്ടും ചര്‍ച്ച നടത്തും. കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരാള്‍ നയിക്കുന്നതിന് പകരം കൂട്ടായി നയിക്കണം എന്നാണ് തീരുമാനം. താരിഖ് അന്‍വര്‍ കേരളത്തില്‍ സന്ദര്‍ശനം നടത്തിയ സമയത്ത് കോണ്‍ഗ്രസ് നേതാക്കളും യുഡിഎഫ് ഘടകക്ഷി നേതാക്കളും ഉമ്മന്‍ചാണ്ടിയെ സജീവമായി കൊണ്ടുവരണമെന്ന ആവശ്യം മുന്നോട്ടുവെച്ചിരുന്നു.
https://www.facebook.com/Malayalivartha