തൂണില്‍ ഊഞ്ഞാല്‍ കെട്ടി കളിക്കവേ തൂണ്‍ ഇടിഞ്ഞ് വീണു, എട്ടുവയസ്സുകാരനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

തൂണില്‍ ഊഞ്ഞാല്‍ കെട്ടി കളിക്കവേ തൂണ്‍ ഇടിഞ്ഞ് വീണു, എട്ടുവയസ്സുകാരനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കളിക്കുന്നതിനിടെയാണ് വീടിന്റെ തൂണിടിഞ്ഞു വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യമുണ്ടായത്. പള്ളാത്ത് ഫാറൂഖിന്റെ മകന്‍ മുഹമ്മദ് ഫയാസ് ആണ് മരിച്ചത്.
പഴയകെട്ടിടത്തിന്റെ തൂണില്‍ ഊഞ്ഞാല്‍ കെട്ടി കളിക്കുകയായിരുന്നു ഫയാസ്. ഊഞ്ഞാല്‍ കെട്ടിയ തൂണ്‍ ഇടിഞ്ഞുവീണ് ഫയാസിനും ഒപ്പമുണ്ടായിരുന്ന ഹാഷിമിനും പരിക്കേറ്റു. ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയാണ് അപകടം നടന്നത്.
പരുക്കേറ്റ ഉടന്‍തന്നെ ഇവരെ തിരൂരിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ഫയാസിന്റ ജീവന്‍ രക്ഷിക്കാനായില്ല. ഹാഷിമിന് കാലിന് സാരമായ പരിക്കുണ്ട്. പറവണ്ണ ജിഎം യുപി സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ഥിയാണ് ഫയാസ്. പിതാവ് ഫാറൂഖ് ഗള്‍ഫിലാണ്.
"
https://www.facebook.com/Malayalivartha