പതിനാറ് മണിക്കൂർ നടത്തിയ തിരച്ചിൽ ; മൃതദേഹം കണ്ടെത്തിയത് കിണറ്റിനകത്തുള്ള ഗുഹയിൽ നിന്നും ചാക്കിൽ കെട്ടിയ നിലയിൽ ; പ്രതികളെ കണ്ടവർ നടുങ്ങി വിറച്ചു; പഞ്ചലോഹ വിഗ്രഹത്തിലൂടെ ഒരുക്കിയ കെണി; കൊന്ന് തള്ളിയത് ആ വൈരാഗ്യത്തിൽ

മാലിന്യക്കിണറ്റിലെ തിരച്ചിലിനൊടുവിൽ കണ്ടെത്തിയത് ചാക്ക് കെട്ടിനുള്ളിൽ ഒളിപ്പിച്ച മൃതദേഹം. കൂട്ടുക്കാർ ചെയ്ത കൊടും ക്രൂരതയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ആറു മാസമായി ഒളിപ്പിച്ച് വച്ചിരുന്ന കൊലപാതകം. മൃതദേഹം കണ്ടത്തിയത് ഇന്നലെ.. വിശ്വസിക്കാനാകാതെ ഉറ്റവർ. യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മൃതദേഹം കണ്ടെത്താൻ സാധിച്ചത് അന്വേഷണ സംഘത്തിന്റെ മികവിലൂടെ ആയിരുന്നു. 6 മാസം മുൻപ് കാണാതായ ഇർഷാദിനെ സുഹൃത്തുക്കളായ 2 പേർ ചേർന്നു കൊലപ്പെടുത്തിയതാണെന്നു കണ്ടെത്തിയ ചങ്ങരംകുളം പൊലീസ്, വട്ടംകുളം സ്വദേശികളായ അധികാരത്തുപടി സുഭാഷ് (35), മേനോൻപറമ്പിൽ എബിൻ (28) എന്നിവരെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. പഞ്ചലോഹ വിഗ്രഹം നൽകാനെന്ന വ്യാജേന ഇർഷാദിനെ വട്ടംകുളത്തെ വാടക ക്വാർട്ടേഴ്സിലേക്ക് വിളിച്ചു വരുത്തിയശേഷം തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണു പ്രതികൾ പൊലീസിനു നൽകിയ മൊഴി.
മൃതദേഹം പൂക്കരത്തറയിലെ കിണറ്റിൽ തള്ളിയെന്ന വെളിപ്പെടുത്തലിനെത്തുടർന്നു പൊലീസ് സംഘം 2 ദിവസമായി കിണറ്റിൽ തിരച്ചിൽ നടത്തുകയായിരുന്നു. ചാക്കിൽ കെട്ടിയ നിലയിലായിരുന്ന മൃതദേഹം പുറത്തെത്തിച്ചശേഷം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജിലേക്കു മാറ്റി. മൃതദേഹം ഇർഷാദിന്റേതാണെന്നു സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്തുമെന്നു പൊലീസ് അറിയിച്ചു.
കഴിഞ്ഞ ജൂൺ 11ന് വൈകിട്ടാണ് കൊലപാതകം നടന്നത്. പിറ്റേന്നു പുലർച്ചെ മൃതദേഹം കിണറ്റിൽ തള്ളി. ഇർഷാദിനെ കാണാനില്ലെന്നു മാതാപിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണമാണു കൊലപാതകത്തിന്റെ ചുരുളഴിച്ചത്. റിമാൻഡിൽ കഴിയുന്ന പ്രതികളെ അന്വേഷണ സംഘം നാളെ കസ്റ്റഡിയിൽ വാങ്ങും. സുഹൃത്തുക്കൾ ചേർന്നു കൊലപ്പെടുത്തിയ പന്താവൂർ സ്വദേശി ഇർഷാദിന്റെ മൃതദേഹം കണ്ടെടുത്തത് 16 മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിൽ. കൊലപ്പെടുത്തിയശേഷം മൃതദേഹം പൂക്കരത്തറയിലെ കിണറ്റിൽ തള്ളിയെന്ന പ്രതികളുടെ മൊഴിയെ തുടർന്നു ശനിയാഴ്ച രാവിലെ മുതൽ ഇവിടെ തിരച്ചിൽ ആരംഭിച്ചിരുന്നു. എന്നാൽ മാലിന്യം തള്ളുന്ന കിണറ്റിൽ തിരച്ചിൽ ദുഷ്കരമായി. തിരച്ചിലിന്റെ ഭാഗമായി കിണറ്റിൽനിന്നു രണ്ടുദിവസത്തിനിടെ ടൺ കണക്കിനു മാലിന്യം പുറത്തേക്കെത്തിക്കേണ്ടിവന്നു. തൊഴിലാളികളുടെയും അഗ്നിരക്ഷാ സേനയുടെയും സഹായത്തോടെയാണ് പൊലീസ് സംഘം പൂക്കരത്തറയിലെ തിരച്ചിൽ നടത്തിയത്.
പിടിയിലായ സുഭാഷും എബിനും കിണർ അന്വേഷണ സംഘത്തിന് കാണിച്ചു കൊടുക്കുകയും ചെയ്തു. ആദ്യ ദിവസം ഇരുവരുടെയും സാന്നിധ്യത്തിലായിരുന്നു കിണറ്റിലെ മാലിന്യം പുറത്തെടുത്തുള്ള പരിശോധന. എന്നാൽ മൃതദേഹം കണ്ടെത്താൻ സാധിച്ചില്ല. ഓരോ മണിക്കൂറിലും അന്വേഷണ സംഘം മാറിമാറി പ്രതികളോട് മൃതദേഹം കൊണ്ടുവന്നിട്ട രീതിയും മറ്റും അന്വേഷിച്ചു കൊണ്ടിരുന്നു.ലോഡ് കണക്കിന് മാലിന്യം പുറത്തെടുത്തിട്ടും മൃതദേഹം അടങ്ങിയ ചാക്ക് കെട്ട് മാത്രം ലഭിച്ചില്ല. ഇതോടെ അന്വേഷണ സംഘം ആശങ്കയിലായി. ഒരു ഘട്ടത്തിൽ പ്രതികൾ പറയുന്നത് കളവാണെന്ന സംശയം പോലും ഉണ്ടായി. ഇന്നലെ വീണ്ടും പരിശോധന ആരംഭിച്ച ഘട്ടത്തിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ വീണ്ടും സന്ദർശിച്ച് ഇക്കാര്യങ്ങൾ ഉറപ്പു വരുത്തി. 14 കോൽ താഴ്ചയുള്ള കിണറിന്റെ ഒരു വശത്ത് 2 മീറ്റർ നീളത്തിൽ കിണർ ഇടിഞ്ഞ് ഗുഹ രൂപപ്പെട്ടിരുന്നു. ഇതിനകത്താണ് മൃതദേഹം അടങ്ങിയ ചണച്ചാക്ക് കുടുങ്ങിക്കിടന്നിരുന്നത്. ചാക്കിൽ നിന്നും ശരീര ഭാഗങ്ങൾ പുറത്തു പോയിരുന്നില്ല.
∙ രണ്ടാം ദിവസം മൃതദേഹം കണ്ടെത്താൻ പൊലീസും തൊഴിലാളികളും നടത്തിയത് കഠിന പ്രയത്നമായിരുന്നു . ആഴമുള്ള കിണറ്റിൽ ശ്വാസം പോലും ലഭിക്കാത്ത അവസ്ഥയായിരുന്നു. ഫാൻ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇതിനായി ഒരുക്കി.തൊഴിലാളികൾക്ക് ആത്മവിശ്വാസം പകരാനും മാലിന്യത്തിന്റെ തോത് കണ്ടെത്താനുമായി ചങ്ങരംകുളം സിഐ ബഷീർ ചിറക്കലും കിണറ്റിൽ ഇറങ്ങി പരിശോധന നടത്തി. തൊഴിലാളികൾ ക്ഷീണിച്ച് പിന്മാറിയാൽ പൊലീസിനെ ഉപയോഗിച്ച് മാലിന്യം കയറ്റാനും ആലോചന നടന്നു. ഒടുവിലാണ് പ്രയത്നം ഫലം കണ്ടത്. അതേ സമയം പൂക്കരത്തറയിലെ മാലിന്യക്കിണർ നികത്താനും പുറത്തെടുത്ത മാലിന്യം സംസ്കരിക്കാനും പഞ്ചായത്ത് നടപടിയെടുക്കും. ഇത്തരത്തിൽ മാലിന്യം തള്ളൽ കേന്ദ്രമായ കിണർ ഈ പ്രദേശത്ത് ഉണ്ടായിരുന്നിട്ടും ഇതുവരെയും പരാതികൾ ലഭിച്ചിരുന്നില്ലെന്ന് സ്ഥലം സന്ദർശിച്ച പഞ്ചായത്ത് പ്രസിഡന്റ് സി.വി.സുബൈദയും ജീവനക്കാരും ആരോഗ്യ പ്രവർത്തകരും അറിയിക്കുകയുണ്ടായി പ്രദേശത്തെ കിണറുകളിലെ ജലം പോലും മലിനമായ അവസ്ഥയിലാണ്. ഈ സാഹചര്യത്തിൽ ഇന്ന് പഞ്ചായത്തിൽ അടിയന്തര യോഗം ചേർന്ന് നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിക്കുകയുണ്ടായി .
വൈകിട്ട് തിരച്ചിൽ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനിടെയാണു ചാക്കുകെട്ട് കണ്ടെത്തുന്നത്. തുടർന്നു മൃതദേഹം ആംബുലൻസിൽ തൃശൂർ മെഡിക്കൽ കോളജിലേക്കു മാറ്റി.
തിരൂർ ഡിവൈഎസ്പി സുരേഷ് ബാബു, ചങ്ങരംകുളം ഇൻസ്പെക്ടർ ബഷീർ ചിറക്കൽ ഡപ്യൂട്ടി തഹസിൽദാർ സുകേഷ്, തൃശൂർ മെഡിക്കൽ കോളജ് ഫൊറൻസിക് ഡോ. ശ്രുതി, ഡോ. ഗിരീഷ്, ഡോ.ത്വയ്ബ, വിരലടയാള വിദഗ്ധ റുബീന, ജനപ്രതിനിധികൾ എന്നിവരും തിരച്ചിലിനു നേതൃത്വം നൽകാൻ പൂക്കരത്തറയിൽ എത്തിയിരുന്നു.
എന്നാൽ ഇതിനിടയിൽ . കാണാതായ ഇർഷാദ് സുഹൃത്തുക്കളിൽനിന്ന് കൈപ്പറ്റിയ പണവുമായി കടന്നുകളഞ്ഞതാണെന്ന തരത്തിൽ വാർത്തകൾ പരന്നിരുന്നു. പ്രാഥമിക ഘട്ടത്തിൽ ഇത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചു.ഇപ്പോൾ പിടിയിലായ സുഭാഷിനും എബിനും തിരോധാനത്തിൽ പങ്കുണ്ടെന്ന നിലപാടിലായിരുന്നു വീട്ടുകാരും ബന്ധുക്കളും. ഇക്കാര്യം അന്വേഷണ സംഘത്തെ ധരിപ്പിച്ചു. ഒടുവിൽ ഇവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് സംഭവത്തിന്റെ ചുരുളഴിച്ചത്.ന്വേഷണ സംഘത്തിന് നന്ദി പറഞ്ഞ് നാട്ടുകാരും ബന്ധുക്കളും. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ തിരൂർ ഡിവൈഎസ്പി യു.അബ്ദുൽ കരീം പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. സൈബർ വിഭാഗത്തിന്റെ പ്രയത്നവും മുതൽക്കൂട്ടായി. ഡിഎൻഎ പരിശോധന നടത്തി കണ്ടെടുത്ത മൃതദേഹം ഇർഷാദിന്റേത് തന്നെയാണെന്ന് തെളിയിക്കണം .
https://www.facebook.com/Malayalivartha