പാമ്പുകളെ സുരക്ഷാമനദണ്ഡങ്ങള്‍ പാലിക്കാതതെ പിടിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന പരിപാടികള്‍ അടിയന്തരമായി നിര്‍ത്തണമെന്ന് വനം വകുപ്പ്; നേരത്തെ തന്നെ എടുക്കേണ്ട തീരുമാനം ആയിരുന്നു എന്ന് ഡോ. നെല്‍സണ്‍ ജോസഫ്

വാവ സുരേഷിന്റെ പരിപാടി അടക്കം പാമ്പുകളെ സുരക്ഷാമനദണ്ഡങ്ങള്‍ പാലിക്കാതതെ പിടിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന പരിപാടികള്‍ അടിയന്തരമായി നിര്‍ത്തണമെന്ന് വനം വകുപ്പ് ആവശ്യപ്പെടുകയുണ്ടായി. ഇത്തരത്തില്‍ ഉള്ള വീഡിയോ മറ്റും അടിയന്തിരമായി നിര്‍ത്തണമെന്നാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇത് നേരത്തെ തന്നെ എടുക്കേണ്ട തീരുമാനം ആയിരുന്നു എന്ന് പറയുകയാണ് ഡോ. നെല്‍സണ്‍ ജോസഫ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് നെല്‍സൻ ഇത്തരത്തിൽ പ്രേതാതികരിച്ചത്.
ഡോ.നെല്‍സണ്‍ ജോസഫിന്റെ കുറിപ്പ്;
വാവ സുരേഷിന്റെ പരിപാടി അടക്കം, പാമ്പുകളെ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ പൊതുജനങ്ങള്‍ക്കിടയില്‍ പ്രദര്‍ശിപ്പിക്കുന്ന പരിപാടികള്‍ അടിയന്തരമായി നിര്‍ത്തണമെന്ന് വനംവകുപ്പ് ആവശ്യപ്പെട്ട വാര്‍ത്ത കണ്ടിരുന്നുഅശാസ്ത്രീയമായ രീതിയില്‍ പാമ്പുകളെ കൈകാര്യം ചെയ്യുന്നതു പാമ്പുകടിയേറ്റുള്ള അപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട് എന്നതാണ് അത്തരത്തിലുള്ള പരിപാടികള്‍ക്കെതിരെ നടപടിയെടുക്കാന്‍ വനം വകുപ്പിനെ പ്രേരിപ്പിച്ചതെന്നും വാര്‍ത്തയിലുണ്ട്. നേരത്തെ തന്നെ എടുക്കേണ്ടിയിരുന്ന നടപടി...വനം വകുപ്പിന് അഭിനന്ദനങ്ങള്‍...
https://www.facebook.com/Malayalivartha