ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും പ്രത്യേക മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും പ്രത്യേക മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്.പരിപാടികളുടെ വിശദവിവരങ്ങള്‍ ആരോഗ്യവകുപ്പിനെ അറിയിച്ച് മുന്‍കൂര്‍ അനുമതിവാങ്ങണം. കണ്ടെയിമെന്റ് സോണുകളില്‍ ഉത്സവപരിപാടികള്‍ പാടില്ലെന്നാണ് നിര്‍ദേശം.65 നു മുകളില്‍ പ്രായമുള്ളവരും ഗുരുതരരോഗികളും, ഗര്‍ഭിണികളും, കുട്ടികളും ഉത്സവങ്ങളില്‍ പങ്കെടുക്കരുത്. പുരോഹിതരടക്കം എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. സാമൂഹിക അകലമടക്കമുള്ള കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. റാലികള്‍,ഘോഷയാത്രകള്‍, സാംസ്‌കാരിക പരിപാടികള്‍തുടങ്ങിയവക്കും മാര്‍ഗനിര്‍ദേശങ്ങള്‍ ബാധകമാണ്.
https://www.facebook.com/Malayalivartha