വി.എസിന് പ്രിയപ്പെട്ട ആലുവാ പാലസിലെ 107 നമ്പർ മുറിയിൽ, പിണറായി വിജയൻ താമസിക്കാത്തതിന് കാരണമെന്ത്? ഏറ്റവും കുറച്ച് മാത്രം ചെലവിട്ട മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയതെങ്ങനെ ?

വിഎസിനെ ആലുവ പാലസിലെത്തിയാല്‍ 107 ആയിരുന്നു മുറി. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആലുവയിലെത്തിയ ഉമ്മന്‍ചാണ്ടി പാലസിലെ 107-ാം നമ്പര്‍ മുറിയിലാണ് തങ്ങിയിരുന്നത്. ഈ സമയത്ത് പ്രതിപക്ഷ നേതാവായ വി.എസ്. അച്യുതാനന്ദന്‍ പാലസിലെത്തുന്നതായും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മുറി ഒരുക്കിവയ്ക്കാനും ഫോണിലൂടെ അറിയിപ്പ് ലഭിച്ചു. ഇക്കാര്യം മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ അറിയിച്ചപ്പോള്‍ അദ്ദേഹം വി.എസിന് അദ്ദേഹത്തിന്റെ മുറി കൊടുത്തോളൂ ഞാന്‍ മുകളിലേക്ക് മാറുന്നുവെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി.പിണറായി ഒരിക്കൽ പോലും 107 നമ്പർ മുറിയിൽ താമസിച്ചിട്ടില്ലെന്നാണ് മനസിലാക്കുന്നത്. ആ മുറി കാണുമ്പോൾ പിണറായിയുടെ മനസ്സിൽ ഓർമ്മകൾ ഇരമ്പും.
കാരണം പിണറായി ഏറ്റവുമധികം വേദനിച്ചത് ഈ മുറിയിലിരുന്ന് വി എസിന്റെ അനുയായികൾ തൊടുത്തുവിട്ട ഒളിയമ്പുകളിലാണ്. അന്ന് ഇടതു മുന്നണിയിലായിരുന്ന ജോർജിനെ അച്ചുതാനന്ദനാണ് അദ്ദേഹത്തിൻ്റെ താത്പര്യാനുസരണം ഉപയോഗിച്ചത്. പിണറായിക്കെതിരെ കമലാ ഇൻറർനാഷണൽ ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉയർന്നത് ഇതേ ക്യാമ്പിൽ നിന്നാണ്. വി എസ് പിണറായിക്കെതിരായ കേസുകൾ കണ്ടെത്താൻ വി എസ് ജോർജിനെ വിദേശത്ത് വരെ അയച്ചെന്ന് ആരോപണം ഉയർന്നിരുന്നു.. ഇതെല്ലാം പരസ്യമായ രഹസ്യമാണ്. തരാതരം പോലെ ജോർജ് വി എസിനെ സഹായിച്ചിട്ടുമുണ്ട്. ഒരിക്കൽ എ .കെ ജി സെൻ്ററിൽ നിന്നും ജോർജിനെ പിണറായി ഇറക്കിവിട്ടതും വാർത്തയായിരുന്നു. വിവിധ പാർട്ടികളിലൂടെ ഇടതു മുന്നണിയിൽ കയറി പറ്റാവുന്ന ജോർജിൻ്റെ എല്ലാ ശ്രമവും പിണറായി നശിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിന് തൊട്ടുമുമ്പ് ഇടതു മുന്നണിയിൽ കയറി പറ്റാനുള്ള ജോർജിൻ്റെ ശ്രമവും പിണറായി തകർത്തു. ക്രൈം നന്ദകുമാറിനെയും പിണറായി അവിശ്വസിച്ചത് വി.എസുമായുള്ള ബന്ധത്തിലാണ്. ലാവ്ലിൻ കേസ് അട്ടിമറിച്ചത് രണ്ടു ജഡ്‌ജിമാരാണെന്ന് ക്രൈം നന്ദകുമാർ പറഞ്ഞിട്ടുണ്ട്..ഇവർ ആരൊക്കെയാണെന്ന് നന്ദകുമാർ കേന്ദ്ര ഏജൻസിക്ക് മൊഴി നൽകിയിരുന്നു. നന്ദകുമാർ പിണറായിക്ക് എന്നും തലവേദനയായിരുന്നു..മുഹമദ് റിയാസിനെ മന്ത്രിയാക്കിയതോടെയാണ് നന്ദകുമാർ തെറ്റിയത്. പിണറായിക്കെതിരെ ക്രൈം വാരിക ലേഖനം അച്ചടിച്ചതിൻ്റെ പേരിൽ ക്രൈം ഓഫീസ് മുഹമ്മദ് റിയാസ് തല്ലിതകർത്തിരുന്നു. അന്നു മുതൽ തുടങ്ങിയതാണ് നന്ദകുമാറും റിയാസും തമ്മിലുള്ള കലിപ്പ്.ദീർഘകാലം പിണറായിയെ വേട്ടയാടിയ നന്ദകുമാറിന് വി എസ് അച്ചുതാനന്ദൻറെ പിന്തുണയുണ്ടായിരുന്നു . വി എസിൻറെ എക്കാലത്തെയും വിശ്വസ്തനായിരുന്നു നന്ദകുമാർ.
പിണറായി വിജയനെ ലാവ്ലിൻ കേസിൽ വേട്ടയാടിയത് വി.എസാണ്. പിണറായിയെ അഴിമതിയുടെ നിഴലിൽ നിർത്താനാണ് എല്ലാ കാലത്തും വി.എസ്. ശ്രമിച്ചിരുന്നത്. പിണറായിക്കെതിരെ അതിശക്തമായ നിക്കങ്ങളാണ് ഓരോ കാലത്തും വി എസ് നടത്തിയത്. അതിൽ ക്രൈം നന്ദകുമാർ വഹിച്ച പങ്ക് ചെറുതല്ല. ലാവ്ലിൻ കേസിൽ ക്രൈം വാരിക സചിത്രമായ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ പലതും അന്വേഷണ പരമ്പരകളായിരുന്നു. എസ്എൻസി ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ മുഴുവൻ തെളിവുകളും പരാതിക്കാരനായ ക്രൈം എഡിറ്റർ ടി പി നന്ദകുമാര്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറിയിട്ട് മാസങ്ങളായി. പരാതിയിൽ നന്ദകുമാറിന്റെ മൊഴി രേഖപ്പെടുത്തി.എന്നിട്ടും ഒരനക്കവും തട്ടിയില്ല.
ലാവലിൻ കേസ് അട്ടിമറിക്കാൻ രണ്ട് ജഡ്ജിമാർ കൂട്ടുനിന്നെന്നും ഇതിന്റെ പ്രത്യുപകാരമായി സിയാലിന്റെ ഒരു ലക്ഷത്തി ഇരുപതിനായിരം ഓഹരികൾ കൈക്കൂലിയായി ജഡ്ജിമാര്‍ക്ക് ലഭിച്ചെന്നും നന്ദകുമാർ ആരോപിച്ചു. കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇഡി കൂടുതൽ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇനിയും വിവരങ്ങൾ ആവശ്യമായി വന്നാൽ വീണ്ടും വിളിപ്പിക്കുമെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറിയിച്ചതായും നന്ദകുമാർ പറഞ്ഞു. ഇതിൽ രണ്ടു ജഡ്ജിമാർക്കും വിരമിച്ചപ്പോൾ പിണറായി സ്ഥാനമാനങ്ങൾ നൽകിയെന്നും നന്ദകുമാറിൻറെ മൊഴിയിലുണ്ടെന്നാണ് വിവരം. ജഡ്ജിമാർക്കെതിരായ ആരോപണം കേരളത്തിൽ പുതിയ സംഭവമാണ്. ലാവ്ലിൻ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുമ്പോഴാണ് നന്ദകുമാറിൻറെ പുതിയ ആരോപണം കത്തി കയറിയത്.
ഉന്നത കോര്‍പ്പറേറ്റ്, വ്യവഹാര, രാഷ്ട്രീയ ഇടനിലക്കാരനായി അറിയപ്പെടുന്ന ടി.ജി നന്ദകുമാര്‍ കേരള രാഷ്ട്രീയത്തില്‍ വിവാദ നായകനാകുന്നത് ആദ്യമല്ല. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം മുതല്‍ ജഡ്ജിമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണം വരെ നേരിട്ടയാളാണ് നന്ദകുമാര്‍. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ഡാറ്റാ സെന്‍റര്‍ കൈമാറ്റത്തിലൂടെയാണ് ദല്ലാള്‍ നന്ദകുമാര്‍ സജീവ ചര്‍ച്ചയായത്.ആലപ്പുഴ നെടുമുടിയിലാണ് ടി.ജി നന്ദകുമാര്‍ എന്ന ദല്ലാള്‍ നന്ദകുമാറിന്‍റെ ജനനം. നന്ദകുമാറിന് വിശേഷണങ്ങള്‍ പലതാണ്. കേസുകളില്‍ ന്യായാധിപന്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന വ്യവഹാര ദല്ലാള്‍, കോര്‍പ്പറേറ്റുകളുടെ ഇടനിലക്കാരനായി നിന്ന് അവര്‍ക്ക് വേണ്ടി രാഷ്ട്രീയക്കാരെ സ്വാധീനിക്കുന്ന കണ്‍സള്‍ട്ടന്‍റ്,
അനധികൃത സ്വത്ത് സമ്പാദനത്തിന് ആദായ നികുതി വകുപ്പിന്‍റെയും ഇന്‍റലിജന്‍സ് ബ്യൂറോയുടേയും അന്വേഷണം നേരിട്ടയാള്‍ എന്നിങ്ങനെ പോകുന്നു വിശേഷണങ്ങള്‍.വി.എസ് സര്‍ക്കാരിന്‍റെ കാലത്ത് കേരള സര്‍ക്കാരിന്‍റെ കീഴിലുണ്ടായിരുന്ന ഡാറ്റാ സെന്‍റര്‍ അനില്‍ അംബാനി ഗ്രൂപ്പിന് കൈമാറിയതോടെയാണ് ദല്ലാള്‍ നന്ദകുമാര്‍ കേരളത്തില്‍ സജീവ ചര്‍ച്ചയായത്. കുറഞ്ഞ ലേലത്തുകക്കാരെ തഴഞ്ഞ് ഡാറ്റാ സെന്റര്‍ റിലയന്‍സിന് നല്‍കിയതിന് പിന്നില്‍ അന്ന് മുഖ്യമന്ത്രിയായ വിഎസും നന്ദകുമാറും ചേര്‍ന്നാണെന്ന ആരോപണം രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചു. പിന്നീട് നിരവധി വിവാദങ്ങളില്‍ നന്ദകുമാറിന്‍റെ പേര് ഉയര്‍ന്ന് വന്നിരുന്നു. വിഴിഞ്ഞം തുറമുഖ പദ്ധതിയിലേക്ക് അദാനിയെ കൊണ്ടുവന്നതിലും പദ്ധതിക്കെതിരെ ഉയര്‍ന്നുവരാനിടയുള്ള എതിര്‍പ്പുകള്‍ നിര്‍വീര്യമാക്കിയതിലുമെല്ലാം നന്ദകുമാറിന്റെ പങ്ക് ഉയര്‍ന്ന് കേട്ടിരുന്നു.
നന്ദകുമാറിന്റെ സ്വത്ത് സംബന്ധിച്ച് ആദായ നികുതി വകുപ്പും ഒരു ഹൈക്കോടതി ജഡ്ജിക്കെതിരെ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് വ്യാജ പേരില്‍ കത്തെഴുതിയ കേസില്‍ ക്രൈംബ്രാഞ്ചും സി.ബി.ഐയുമൊക്കെ നന്ദകുമാറിനെ അന്വേഷണം നടത്തിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ചില മണ്ഡലങ്ങളിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിക്കു വേണ്ടി ദല്ലാള്‍ നന്ദകുമാര്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയെന്ന ആരോപണവുമുണ്ടായി. ദല്ലാൾ വി എസിനെ ആലുവാ പാലസിൽ സന്ദർശിക്കുന്ന വിഷ്വലുകൾ ദീർഘകാലം ടെലിവിഷനുകൾ കാണിച്ചിരുന്നു.വി എസ് മരിച്ചെങ്കിലും അദ്ദേഹം പിണറായിയെ വേട്ടയാടും എന്നാണ് വി എസിന്റെ ഉറ്റ അനുയായി പത്രപ്രവർത്തകനായ ജി. ശക്തിധരൻ സമൂഹമാധ്യമത്തിൽ കുറിച്ചത്.
മനസിൽ എത്ര അടക്കിപ്പിടിച്ചു വെച്ചിട്ടും ആ സത്യം അടങ്ങിയിരിക്കുന്നില്ല. അതുകൊണ്ട് എഴുതിപ്പോവുകയാണ്. ക്ഷമിക്കുക. കണ്ണേ കരളേ വിഎസ്സേ എന്ന മുദ്രാവാക്യം തെരുവുകളിൽ മുഴങ്ങിയപ്പോൾ ആണ് കാരണഭൂതന് ഹാലിളകിയത്. ആ മുദ്രാവാക്യം കമ്മ്യൂണിസ്റ്റ് നിഘണ്ടുവിൽ ഇല്ലാത്തതാണെന്ന് പാർട്ടി വിധിച്ചു. കേസരി ബാലകൃഷണപിള്ളയുടെ ഗണത്തിൽപ്പെടുത്തി ആ മുദ്രാവാക്യത്തിന് അസ്പ്രശ്യത കൽപ്പിച്ചു. പക്ഷെ പാർട്ടിക്ക് അത് അത് തമസ്കരിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ രണ്ടുദിവസമായി വിഎസിനെ ഉറക്കാനുള്ള ഉറക്ക് പാട്ടായി ജനലക്ഷങ്ങൾ അത് പാടുന്നു. അതിൽ ഏതെങ്കിലും ജനവിരുദ്ധൻ അസൂയപ്പെടുന്നെങ്കിൽ അയാൾ പോയി തുലയട്ടെ. വിഎസിനെ തമസ്ക്കരിക്കാൻ ഒരു വ്യാഴവട്ടം എന്തൊക്കെ ചെയ്തതാണ് ഈ നൃശംസൻ! കേരളം അഭൂതപർവ്വമായ രാഷ്ട്രീയ ഉരുൾ പൊട്ടലിനാണ് കഴിഞ്ഞ രണ്ടുദിവസമായി സാക്ഷ്യം വഹിക്കുന്നത്. ഭൂമി ദേവി പോലും വികാര തരളിതമായിരിക്കുകയാണ്. . ഒരു പാർട്ടിയുടെയും നേതൃത്വപരമായ പങ്കോ ആഹ്വാനമോ കൂടാതെ ശവമഞ്ചത്തിൽ ജീവഛവമായി കിടക്കുന്ന ഒരു ഋഷി വര്യനു വേണ്ടി ജനലക്ഷങ്ങൾ ഇളകിമറിയുകയാണ്. ദന്തഗോപുരങ്ങളിൽ കഴിയുന്നവർ ഇത് കണ്ണ് തുറന്നു കാണണം. പിഞ്ചു ഓമനകളാണ് പാതിരാത്രിയിലും തങ്ങളുടെ അപ്പൂപ്പന്റെ അപദാനങ്ങൾ പാടി ആവേശം കൊള്ളുന്നത്, വി എസ് ഒരു പൊട്ടാസല്ല. കുംഭകോണങ്ങളുടെയും കൊടിയ അഴിമതിയുടെയും കോട്ടകൊത്തളങ്ങൾ തകർക്കാൻ കെൽപ്പുള്ള ബോംബാണ്. ഈ ബോംബ് എടുത്ത് പ്രയോഗിച്ചാണ് പാർട്ടിയുടെ കേന്ദ്ര ആസ്ഥാനത്തിന് നേരെ ആഞ്ഞു അടുക്കേണ്ടതെന്ന് ചെയർമാൻ മാവോ ആഹ്വാനം ചെയ്തത്? രക്തധമനികൾ നിശ്ചലമാണെങ്കിലും നാഡീവ്യൂഹം പിടിച്ചുലച്ച് വിഎസ് ഗോൾ പോസ്റ്റുകൾ കടന്ന് പോകുകയാണ്. ഇപ്പോൾ ആലപ്പുഴയിലെ രണഭൂമിയിൽ കടക്കുമ്പോൾ അജയ്യനായ വിഎസിന്റെ ഉയിർ ത്തെഴുന്നേൽപ്പാണോ കാണേണ്ടി വരിക?. ഇതാണ് വി എസിനെ സ്നേഹിക്കുന്നവരുടെ മനസിലിരുപ്പ്. വി എസിന് കേരളം നൽകുന്ന യാത്രയയപ്പ് കണ്ട് പിണറായിക്ക് ഹാലിളകിയെന്ന് അദ്ദേഹത്തിന്റെ അനുയായികൾ വെറുതെയല്ല പറയുന്നത്. സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ വി എസിനെ കണ്ണേ കരളേ എന്ന് വിളിക്കരുതെന്ന് സർക്കാർ വ്യത്തങ്ങൾ അണികൾക്ക് നിർദ്ദേശം നൽകിയിരുന്നതായി പറയപ്പെടുന്നു. എന്നിട്ടും അനുയായികൾ മുദ്രാവാക്യം വിളിച്ചപ്പോൾ അസോസിയേഷൻ വിലക്കിയതും അങ്ങാടിപാട്ടാണ്. ആലുവാ പാലസിനെ പേടിച്ചതുകൊണ്ട് കാര്യമില്ലെന്ന് വി എസ് ഭക്തർ പറയുന്നു. വി എസിന് മരണമില്ലെന്ന് തന്നെയാണ് അനുയായികൾ പറയുന്നത്.https://www.facebook.com/Malayalivartha