സഖാവ് പിണറായി വിജയന്റെ ചേതനയറ്റ ശരീരമെന്ന് ...! ശ്രീകണ്ഠൻ നായർക്ക് നാക്ക് പിഴ; നടുങ്ങി മുഖ്യമന്ത്രി

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യണത്തിൽ വേദനയോടെയയാണ് നാം ആയിരിക്കുന്നത് . ജന സാഗരമാണ് അദ്ദേഹത്തെ അവസാനമായി കാണാൻ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തുന്നത്. അതിനിടയിൽ സംഭവിച്ച ഒരു പിഴവിലേക്കാണ് നമ്മൾ ഇനി പോകുന്നത്.
മാധ്യമ പ്രവർത്തകൻ ശ്രീകണ്‌ഠൻ നായർക്കാണ് ഇത്തരത്തിലൊരു നാവ് പിഴ സംഭവിച്ചിരിക്കുന്നത് . അദ്ദേഹം പറഞ്ഞത് ഇപകാരമാണ് ; -മുഖ്യമന്ത്രി ആയിരിക്കുമ്പോഴും മുഖ്യമന്ത്രി അല്ലാതായിരിക്കുമ്പോഴും പ്രതിപക്ഷ നേതാവായിരിക്കുമ്പോഴും അദേഹത്തിന് സുപരിചിതമായ രാജവീഥികളിലൂടെ ശാന്തനായ ചേതനയറ്റ പിണറായി വിജയന്റെ മൃതദേഹവും വഹിച്ച് കൊണ്ടുള്ള വാഹന വ്യൂഹം മുന്നോട്ടു പോയി കൊണ്ടിടിക്കുകയാണ് എന്നാണ് അദ്ദേഹം പറയുന്നത്. തീർച്ചയായും അബദ്ധത്തിൽ പറഞ്ഞതാണ് . കഴിഞ്ഞ ദിവസവും സമാനമായ അബദ്ധം സംഭവിച്ചിരുന്നു.
വി എസ് അച്യുതാനന്ദന് അനുശോചനം രേഖപ്പെടുത്തിയുള്ള മൗന ജാഥയിൽ പിണറായി വിജയന് അനുശോചനം എന്ന് തെറ്റി പറഞ്ഞിരിക്കുകയാണ് അനൗൺസർ. റാന്നി വടശ്ശേരിക്കരയിലെ മൗന ജാഥയിലാണ് ഈ അബദ്ധം സംഭവിച്ചിരിക്കുന്നത്.വിപ്ലവ കേരളത്തിന്റെ വീര പുത്രൻ പുന്നപ്ര സംര നായകൻ കേരളത്തിന്റെ മുൻ മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ടുള്ള എൽ ഡി എഫിന്റെ നേതൃത്വത്തിലുള്ള മൗന ജാഥയാണ് ഇ വാഹനത്തിന്റെ തൊട്ടു പിന്നാലെ കടന്നു വരുന്നത് എന്നാണ് അനൗൺസ്മെന്റിൽ പറയുന്നത്. അനൗൺസർക്ക് പറ്റിയ ചെറിയൊരു പിഴവ് ആണിത്.
https://www.facebook.com/Malayalivartha